സണ്‍സ്‌ക്രീന്‍ തിരഞ്ഞെടുക്കാം

By online desk.15 08 2019

imran-azhar

 

 

എസ്പിഎഫ് (സണ്‍ പ്രോട്ടക്ഷന്‍ ഫോര്‍മുല) നോക്കിയായിരിക്കും ആളുകള്‍ സണ്‍സ്‌ക്രീന്‍ തിരഞ്ഞടുക്കുക. എന്നാല്‍ എല്ലാവര്‍ക്കും ഒരേ തരം എസ്പിഎഫ് അടങ്ങിയ സണ്‍സ്‌ക്രീനായിരിക്കില്ല ചേരുക. ജോലിക്കു പോകുന്ന സ്ത്രീകളില്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സൂര്യരശ്മികള്‍ എത്തുന്നുണ്ട്. ഇത് എസിയുള്ള ഓഫീസുകളിലാണെങ്കില്‍ പോലും. ഇത്തരക്കാര്‍ക്ക് എസ്പിഎഫ് 24പിഎ, എസ്പിഎഫ് 30 പിഎ എന്നിവയടങ്ങിയ സണ്‍സ്‌ക്രീനാണ് നല്ലത്. എപ്പോഴും യാത്ര ചെയ്യുന്ന സ്വഭാവമുള്ളവരാണെങ്കില്‍ സൂര്യപ്രകാശം കൂടുതലേല്‍ക്കാന്‍ സാധ്യതയുണ്ട്. ഇത്തരക്കാര്‍ക്ക് എസ്പിഎഫ് 30 പിഎ, എസ്പിഎഫ്50പിഎ എന്നിവയടങ്ങിയ സണ്‍സ്‌ക്രീനാണ് കൂടുതല്‍ ഗുണം ചെയ്യുക.


സ്പോട്സില്‍ പങ്കെടുക്കുന്നവരാണെങ്കില്‍, പ്രത്യേകിച്ച് ഇന്‍ഡോര്‍ സ്പോര്‍ട്സ് അല്ലെങ്കില്‍ സണ്‍ടാന്‍ വരാനുള്ള സാധ്യത ഏറെയാണ്. ഇത്തരക്കാരുടെ ചര്‍മത്തില്‍ കൂടുതല്‍ നേരം അടുപ്പിച്ച് സൂര്യപ്രകാശം ഏല്‍ക്കാന്‍ സാധ്യതയുമുണ്ട്. ഇവര്‍ക്ക് എസ്പിഎഫ് 50 പിഎ അടങ്ങിയ സണ്‍സ്‌ക്രീനാണ് കൂടുതല്‍ നല്ലത്. അടുപ്പിച്ച് വെയില്‍ കൊള്ളുകയാണെങ്കില്‍ രണ്ടു മൂന്നു മണിക്കൂര്‍ കൂടുമ്പോള്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കണം. സണ്‍ബാത്ത് നടത്തുന്ന ശീലമുള്ളവര്‍ക്കും നീന്തല്‍, ബീച്ചില്‍ ഏറെ നേരം ചെലവഴിക്കുക തുടങ്ങിയ ശീലമുള്ളവര്‍ക്കും എസ്പിഎഫ് 50 പിഎ അടങ്ങിയ സണ്‍സ്‌ക്രീനാണ് കൂടുതല്‍ ഗുണം ചെയ്യുക.  പ്രത്യേകിച്ച് നീന്തുന്നത് കേ്‌ളാറിന്‍ വെള്ളത്തിലാണെങ്കില്‍ ടാന്‍ ഇരട്ടിയാകും. ഇത്തരക്കാര്‍ സണ്‍സ്‌ക്രീന്‍ നിര്‍ബന്ധമായും ഉപയോഗിച്ചിരിക്കണം.

OTHER SECTIONS