പച്ചക്കറികള്‍ മുറിയ്ക്കുമ്പോള്‍........

By sruthy sajeev .05 Oct, 2017

imran-azhar


പണ്ടു കാലത്ത് നമ്മുടെ തൊടിയിലും പറമ്പിലും ഉള്ള പച്ചക്കറികളും ഇലക്കറികളുമായിരുന്നു നാം പാചകത്തിനുപയോഗിച്ചിരുന്നത്. അതും രാവിലെയോ അല്ലെങ്കില്‍ തലേ ദിവസമോ മുറിച്ചെടുത്ത് അരിയുന്നവ. എന്നാല്‍ ഇന്ന് പതിവ് മാറി. കടകളില്‍ നിന്നും ആഴ്ചകള്‍ക്ക് മുന്‍പ് വാങ്ങി ഫ്രിഡ്ജില്‍ സൂക്ഷിക്കും.

 

പോരാത്തതിന് ജോലിയ്ക്ക് പോകുന്ന വീട്ടമ്മമാരാണെങ്കില്‍ തലേ ദിവസമേ അരിഞ്ഞ് ഫ്രിഡ്ജ് സൂക്ഷിക്കും. എന്നാല്‍ ഈ ശീലം അത്ര നല്ലതല്ലെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്. പച്ചക്കറികള്‍ അരിഞ്ഞ് ഉടന്‍ പാചകം ചെയ്യുന്നതാണ് നല്ലത്. അതുപോലെ തന്നെ പച്ചക്കറികള്‍ മുറിക്കുന്നതിനു മുന്‍പ് കഴുകണം. മുറിച്ച ശേഷം കഴുകുമ്പോള്‍ അവയിലെ പോഷണം നഷ്ടപ്പെടും. അധികം വെള്ളം ഉപയോഗിക്കാതെ അടച്ചു വയ്ച്ച് പാകം ചെയ്യണം.

 

OTHER SECTIONS