ചക്കയിലെ വിറ്റാമിന് സി രോഗപ്രധിരോധശേഷിക്ക് അത്യുത്തമം, അങ്ങനെ എന്തെല്ലാം....!

By Abhirami Sajikumar .09 May, 2018

imran-azhar

ചക്കപ്പഴം, പച്ചച്ചക്ക കൊണ്ട് വറ്റൽ പുഴുക്ക് തോരൻ എന്നിങ്ങനെ രുചി വിഭവങ്ങൾ മാത്രമല്ല ആരോഗ്യപരമായ ഗങ്ങളുമുണ്ട്. ചക്കപ്പഴത്തിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സിയ്ക്ക് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

 

  • വിറ്റാമിന്‍ സി, പനി, അണുബാധയില്‍നിന്ന് ശരീരത്തെ സംരക്ഷിക്കുന്നു. അതുപോലെ ഇതിലടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിന്‍ ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു.

 

  • കൂടാതെ ചക്കയിലെ മാന്‍ഗനീസ് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാനും മഗ്‌നീഷ്യം എല്ലുകളിലെ കാല്‍സ്യത്തിന്റെ ആഗിരണത്തിനും സഹായിക്കും. പൊട്ടാസ്യം രക്തസമ്മര്‍ദം കുറയ്ക്കും. നാരുകള്‍ മലബന്ധം അകറ്റും.

 

  • ജീവകം എ, അള്‍സര്‍ തടയാനും ശരീരകലകളുടെ നാശം തടഞ്ഞ് വാര്‍ധക്യത്തെ അകറ്റാനും സഹായിക്കുന്നതായാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

മൊത്തത്തിൽ  ഗുണങ്ങൾ മാത്രമേ ചക്ക കൊണ്ടുള്ളു. അതിനാൽ  ആരും ഇനി ചക്കയോട് നോ പറയണ്ട.

OTHER SECTIONS