നിങ്ങള്‍ വൈറ്റമിന്‍ ഗുളികകള്‍ സ്ഥിരമായി കഴിക്കാറുണ്ടോ...?

By anju.20 Aug, 2017

imran-azhar

 

അന്നജം, മാംസ്യം, കൊഴുപ്പ് എന്നീ പോഷകങ്ങള്‍ കൂടാതെ ശരീരത്തിന് വിറ്റാമിനുകളും ധാതുലവണങ്ങളും ആവശ്യമുണ്ട്. മറ്റ് പോഷകങ്ങള്‍ എന്നപോലെതന്നെ ഇവയും ഭക്ഷണത്തില്‍ നിന്നാണ് ശരീരം സ്വീകരിക്കുന്നത്. എന്നാല്‍ ഇന്നത്തെ മനുഷ്യന്‍ സമീകൃത ആഹാരം കഴിക്കാത്തതിനാല്‍ പല വിറ്റാമിനുകളുടെയും ധാതുലവണങ്ങളുടെയും കുറവ് ശരീരത്തിലനുഭവപ്പെടുന്നു. ഇതുമൂലം പല രോഗങ്ങള്‍ ഉണ്ടാകുന്നു.

 

ആധുനിക ശാസ്ത്രം ഇതിന് പ്രതിവിധിയായി നിര്‍ദേശിക്കുന്നത് വിറ്റാമിന്‍, ധാതുലവണങ്ങള്‍ എന്നിവ അടങ്ങിയ ഗുളികകള്‍ ആണ്. ഉദാഹരണത്തിന്, കാത്സ്യം ശരീരത്തില്‍ കുറവാണെങ്കില്‍ പല്ലുകള്‍ക്കും എല്ലുകള്‍ക്കും കേടുപാടുകളുണ്ടാകും, പ്രായമേറെയാകുമ്പോള്‍ എല്ല് എളുപ്പത്തില്‍ ഒടിയാന്‍ സാധ്യതയേറുന്നു. ഇതിന് പരിഹാരം – ധാരാളം കാത്സ്യം ലഭ്യമാകാന്‍ – കാത്സ്യം സമൃദ്ധമായി അടങ്ങിയിട്ടുള്ള ഇലവര്‍ഗങ്ങളും പച്ചനിറമുള്ള പച്ചക്കറികളും കഴിക്കുക എന്നതാണ്. എന്നാല്‍ ഇലകളും പച്ചക്കറികളും ഒരു കിലോ കഴിക്കുന്നതിലും എളുപ്പവും പ്രായോഗികവും കാത്സ്യം ഗുളികകള്‍ കഴിക്കുന്നതാണ് എന്ന് ആധുനിക ആരോഗ്യ ശാസ്ത്രം നിര്‍ദേശിക്കുന്നു. അനീമിയ (രക്തക്കുറവ്) പോലുള്ള അസുഖങ്ങള്‍ക്ക് ധാരാളം നെല്ലിക്ക, മല്ലിയില തുടങ്ങിയവ കഴിക്കുന്നതിനു പകരം ഇരുമ്പ് സത്ത് അടങ്ങിയ ഗുളികകള്‍ കഴിക്കുക. വിറ്റമിന്‍ സിയുടെ കുറവുണ്ടെങ്കില്‍ പഴവര്‍ഗങ്ങള്‍ ധാരാളം കഴിക്കുന്നതിനു പകരം വിറ്റാമിന്‍ ഗുളികകള്‍ കഴിക്കുക – ഇങ്ങനെ പോകുന്നു ആധുനിക ശാസ്ത്രത്തിന്റെ നിര്‍ദേശങ്ങള്‍.

 


ലവണങ്ങളുടെയും വിറ്റമിനുകളുടെയും ഗുളികകളെല്ലാം സസ്യങ്ങളുടെ എസ്സന്‍സ് ആയിട്ടാണ് പറയപ്പെടുന്നത്. അതിന്റെ അര്‍ഥം ഈ ഗുളികകള്‍ക്കൊന്നും (ദ്രാവകരൂപത്തിലുള്ളവയ്ക്കും) 'പൂര്‍ണതയില്ല' എന്നാണ്. സംസ്‌കരണത്തിന് വിധേയമാക്കുന്നതിനാല്‍ 'ജീവനും പുതുമയും' നശിച്ച ഈ ഗുളികകള്‍ എങ്ങനെ ഭക്ഷണമാകും? ഭക്ഷണം അല്ലാത്തതെല്ലാം വിഷം ആണ്. ചെറിയ തോതിലുള്ള വിഷം ആയതിനാല്‍ ആണ് ഈ ഗുളികകള്‍ നിശ്ചിത അളവില്‍ കൂടുതല്‍ കഴിക്കരുതെന്നും കുട്ടികളുടെ കയ്യില്‍പ്പെടാതെ സൂക്ഷിക്കണമെന്നും മുന്നറിയിപ്പ് നല്‍കുന്നത്. നിശ്ചിത അളവില്‍ കൂടുതല്‍ കഴിച്ചാല്‍ അപടമാണെന്ന മുന്നറിയിപ്പു തന്നെ ഇവ വിഷം ആണെന്നതിനു തെളിവല്ലേ. ഈ ഗുളികകള്‍ ശരീരത്തിന് യാതൊരു ഗുണവും നല്‍കില്ല എന്നു മാത്രമല്ല, ദീര്‍ഘകാല അടിസ്ഥാനത്തില്‍ രോഗങ്ങള്‍ സമ്മാനിക്കുകയും ചെയ്യും.

 

മെഡിക്കല്‍ ലാബില്‍ രക്തപരിശോധന നടത്തുമ്പോള്‍ രക്തത്തില്‍ ഇരുമ്പിന്റെ അംശം കുറവുള്ളവര്‍, ഇരുമ്പുസത്തു ഗുളികകള്‍ സ്ഥിരമായി കഴിച്ചതിനു ശേഷം വീണ്ടും പരിശോധിക്കുമ്പോള്‍ രക്തത്തിലെ ഇരുമ്പിന്റെ അളവ് മെച്ചപ്പെട്ടിരിക്കുന്നതായി കാണുന്നുണ്ട്. നിര്‍ത്തിയാല്‍ വീണ്ടും പഴയതിനെക്കാള്‍ സ്ഥിതി മോശമാകും. കഴിക്കുന്നത് കൃത്രിമ ഇരുമ്പുസത്താണെങ്കിലും അവ താല്‍ക്കാലികമായി രക്തത്തില്‍ കലരുന്നതുമൂലം മാത്രമാണ് ഇരുമ്പിന്റെ അളവ് മെച്ചപ്പെട്ടതായി തോന്നിക്കുന്നത്. നാം കഴിക്കുന്ന ഏതു ഗുളികയും മരുന്നും മദ്യവും വിഷവും ആദ്യം രക്തത്തില്‍ കലരും. പിന്നീട് സാവകാശം വൃക്ക ആ വിഷത്തെ മൂത്രത്തിലൂടെ പുറന്തള്ളും. അതുകൊണ്ട് ഇങ്ങനെ ഗുളിക കഴിച്ചുള്ള 'മെച്ചപ്പെടല്‍' യഥാര്‍ഥവും സ്ഥിരവും അല്ല. മാത്രമല്ല അപകടകാരിയാണെന്ന് അറിയുക.

OTHER SECTIONS