ദിവസവും വാള്‍നട്ട് കഴിച്ചാല്‍, ചര്‍മ്മസംരക്ഷണത്തിന് പരിഹാരം

By Preethi Pippi.28 09 2021

imran-azhar

 

ചർമ്മം സംരക്ഷിക്കുന്നതിൽ ഒരുപാട് പരീക്ഷണങ്ങൾ നോക്കുന്നവരാണ് നമ്മൾ എല്ലാപേരും.ചര്‍മ്മസംരക്ഷണത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന ഒത്തിരി പ്രശ്‌നങ്ങളും ഉണ്ട്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി പലരും ശ്രമിക്കുമ്പോള്‍ അത് ചര്‍മ്മത്തെ കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് എത്തിക്കുന്നു.

 

ചർമ്മ സംരക്ഷത്തിന് ഏറ്റവും നല്ളൊരു വഴി ഒരു പിടി വാള്‍നട്ട് കഴിക്കുന്നതിലൂടെ കിട്ടുന്നു. വാള്‍നട്ട് ചര്‍മ്മത്തിലുണ്ടാക്കുന്ന മാറ്റങ്ങള്‍ നിസ്സാരമല്ല. ദിവസവും അര കപ്പ് വാല്‍നട്ട് കഴിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യുകയും ചെയ്യും.

 

ഇത് ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് പുറമേ ചര്‍മ്മത്തിന്റെ സൗന്ദര്യത്തിന്റെ കാര്യത്തില്‍ വാല്‍നട്ട് ഒരു സൂപ്പര്‍ഫുഡാണ്. വാല്‍നട്ട് വിറ്റാമിനുകളും അവശ്യ പോഷകങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു, ഇത് സ്വാഭാവികമായും തിളക്കമുള്ളതും യുവത്വമുള്ളതുമായ ചര്‍മ്മത്തിന് അത്യാവശ്യമാണ്.

 

കറുത്ത പാടുകള്‍ക്ക് പരിഹാരം
ചര്‍മ്മത്തിലുണ്ടാവുന്ന അസ്വസ്ഥതകളില്‍ കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകള്‍ ഇല്ലാതാക്കുന്നതിന് വാള്‍നട്ട് സഹാഹിക്കുന്നു. ഇരുണ്ട വൃത്തങ്ങളോ വീര്‍ത്ത കണ്ണുകളോ ഉണ്ടെങ്കില്‍ അതിനും പരിഹാരമായി വാള്‍നട്ട് കഴിക്കാവുന്നതാണ്. വാല്‍നട്ടില്‍ വിറ്റാമിന്‍ ഇ അടങ്ങിയിട്ടുണ്ട്, ഇത് ഇരുണ്ട വൃത്തങ്ങള്‍ കുറയ്ക്കുന്നു.

 

ചര്‍മ്മത്തിന് തിളക്കം
നമ്മൾ കഴിക്കുന്ന ആഹാരം ചര്‍മ്മത്തേയും ബാധിക്കുന്നുണ്ട്. നിങ്ങളുടെ കുടല്‍ ആരോഗ്യകരമല്ലെങ്കില്‍ അത് പലപ്പോഴും മുഖത്ത് കാണിക്കുന്നുണ്ട്. ദിവസവും വാൾനട്ട് കഴിക്കുന്നതിലൂടെ സ്വാഭാവികമായും ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നു.

 

മോയ്‌സ്ചുറൈസ് നിലനിര്‍ത്തുന്നു

മുഖത്തിന് ഈര്‍പ്പമുള്ളതാക്കി നിലനിര്‍ത്തുന്നതിന് സഹായിക്കുന്ന ഒന്നാണ് വാൾനട്ട്. മറ്റേതൊരു നട്ടിനെക്കാളും കൂടുതല്‍ ആരോഗ്യകരമായ ഒമേഗ -3 കൊഴുപ്പുകള്‍ വാല്‍നട്ടിലുണ്ട്. ആവശ്യത്തിന് ഒമേഗ -3 ലഭിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്, കാരണം ഇത് എണ്ണ ഉല്‍പാദനത്തെ സന്തുലിതമാക്കുന്നതിനും വിഷവസ്തുക്കളെ പുറന്തള്ളുന്നതിനും ചര്‍മ്മത്തെ സുഗമമായും ചുളിവുകളില്ലാതെയും നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. നിങ്ങളുടെ ഭക്ഷണത്തില്‍ വാല്‍നട്ട് ചേര്‍ക്കുന്നത് നിങ്ങളുടെ ചര്‍മ്മത്തെ മൃദുവാക്കാനും നല്ല ജലാംശം നിലനിര്‍ത്തുന്നതിനും മികച്ചതാണ് വാള്‍നട്ട്.

 

അകാല വാര്‍ദ്ധക്യത്തെ ഇല്ലാതാക്കുന്നു
വാല്‍നട്ടില്‍ ആന്റിഓക്സിഡന്റുകള്‍ കൂടുതലാണ് അതിനാൽ അകാല വാര്‍ദ്ധക്യത്തെ ഇല്ലാതാക്കുന്നു . ആന്റിഓക്സിഡന്റുകള്‍ ചര്‍മ്മത്തെ സൂര്യപ്രകാശം പോലുള്ള പ്രശ്‌നങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നു. ദിവസേന കുറച്ച് വാല്‍നട്ട് കഴിക്കുന്നത് ചര്‍മ്മത്തിലെ ഇത്തരം അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിനും മികച്ച ചര്‍മ്മത്തിനും സഹായിക്കുന്നു. വാല്‍നട്ടില്‍ വിറ്റാമിന്‍ ബി ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ചര്‍മ്മത്തിലെ പിഗ്മെന്റേഷന്‍ കുറയ്ക്കുകയും ആരോഗ്യമുള്ള പുതിയ ചര്‍മ്മകോശങ്ങള്‍ ഉത്പാദിപ്പിക്കാന്‍ ശരീരത്തെ സഹായിക്കുകയും ചെയ്യും.

 

മുടിയുടേയും തലയോട്ടിയുടെയും
മുടിയുടേ ആരോഗ്യത്തിന് ഭക്ഷണത്തില്‍ വാല്‍നട്ട് ചേര്‍ക്കുന്നത് തലയോട്ടിയിലെ ചര്‍മ്മത്തിന് ഗുണം ചെയ്യും. അതോടൊപ്പം തന്നെ മുടിയുടെ ആരോഗ്യത്തിനും ഇത് സഹായിക്കുന്നുണ്ട്. വാല്‍നട്ടിലെ ആന്റിഓക്സിഡന്റുകളും ആരോഗ്യകരമായ ഫാറ്റി ആസിഡുകളും രോമകൂപങ്ങളെ ഉത്തേജിപ്പിക്കാനും മുടി തിളക്കമുള്ളതാക്കാനും കൂടുതല്‍ വളരുന്നതിനും സഹായിക്കും. വാല്‍നട്ട് കഴിക്കുന്നത് നിങ്ങളുടെ തലയോട്ടി ആരോഗ്യമുള്ളതാക്കാം, ഇത് താരനും ചൊറിച്ചിലും അകറ്റി നിര്‍ത്താന്‍ സഹായിക്കും.

 

 

 

 

OTHER SECTIONS