വെള്ളം കുടിക്കുമ്പോള്‍?

By online desk.07 05 2019

imran-azhar

ആരോഗ്യ സംരക്ഷണ കാര്യത്തില്‍ വെള്ളം അത്യന്താപേക്ഷിതമാണ്. ശരീരത്തിലെ ഉപാചയ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കണമെങ്കില്‍ വെള്ളം ആവശ്യമായ അളവില്‍ വെള്ളം കുടിക്കേണ്ടതാണ്. ശരീരത്തില്‍ വെള്ളത്തിന്റെ കുറവ് നിര്‍ജ്ജലീകരണത്തിന് കാരണമാകും. ശരീരത്തിന്റെ ശരിയായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യാനുസരണം 08 മുതല്‍ 12 ഗ്‌ളാസ് വെള്ളമെങ്കിലും ഒരു ദിവസം കുടിക്കേണ്ടതാണ്. എന്നാല്‍, വെള്ളം കുടിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. വെള്ളം കുടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചറിയൂ...

 

വെള്ളം കുടിക്കുമ്പോള്‍ നാല് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വാതം, പിത്തം, കഫം സംബന്ധമായ രോഗങ്ങളില്‍ നിന്ന് രക്ഷനേടാം.

 

ഭക്ഷണം കഴിക്കുമ്പോഴും, കഴിച്ച ഉടനെയും വെള്ളം കുടിക്കാതിരിക്കുക എന്നതാണ് ഒന്നാമതായി ചെയ്യേണ്ടത്. ഭക്ഷണത്തിന് ശേഷം കുടിക്കുന്ന വെള്ളം വിഷം കുടിക്കുന്നതിന് തുല്യമാണെന്നാണ് പറയുന്നത്. നാം കഴിക്കുന്ന ഭക്ഷണം മുഴുവന്‍ നമ്മുടെ ശരീരത്തില്‍ ഒരു സ്ഥലത്ത് പോയി ആമാശയത്തില്‍ കേന്ദ്രീകരിക്കും. ഭക്ഷണം കഴിക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ ആമാശയത്തില്‍ അഗ്‌നി പ്രജ്വലിക്കും.

 

ഇങ്ങനെയാണോ അടുപ്പില്‍ തീ കത്തിച്ചാല്‍ ഭക്ഷണം പാകമാവുന്നത്, അതുപോലെയാണ് ജട്ടറില്‍ തീ കത്തുമ്പോള്‍ ഭക്ഷണം ദഹിക്കുന്നത്. ആ വെള്ളം ആമാശയത്തില്‍ പ്രജ്വലിക്കുന്ന അഗ്‌നിയെ കെടുത്തും. അപേ്പാള്‍ കഴിച്ച ഭക്ഷണം വയറില്‍ കിടന്ന് അടിയും. ആ അടിയുന്ന ഭക്ഷണം നൂറ് തരത്തിലുള്ള വിഷങ്ങള്‍ ഉണ്ടാക്കും. ആ വിഷമയമായ ഭക്ഷണം ശരീരത്തെ ദോഷകരമായി ബാധിക്കും.

 


വെള്ളം എപ്പോഴും അല്‍പ്പാല്‍പ്പാമായി കുറേശേ്ശ (സിപ് ബൈ സിപ്പായി) കുടിക്കുക. ചായ, കാപ്പി മുതലായവ കുടിക്കുന്നതുപോലെ. ഒറ്റയടിക്ക് വെള്ളം കുടിക്കുന്ന ശീലം തെറ്റാണ്. ജീവിതത്തില്‍ എത്ര തന്നെ ദാഹിച്ചാലും ഐസിട്ട വെള്ളം, ഫ്രിഡ്ജില്‍ വച്ച വെള്ളം, വാട്ടര്‍കൂളറിലെ വെള്ളം എന്നിവ കുടിക്കാതിരിക്കുക. നിര്‍ബ്ബന്ധമാണെങ്കില്‍ വേനല്‍ക്കാലത്ത് മണ്‍കലത്തില്‍ വച്ചവെള്ളം കുടിക്കാം.

 

തണുത്ത വെള്ളം കുടിക്കുന്നത് കൊണ്ട് പലദോഷങ്ങളും ഉണ്ട്. കാരണം ശരീരത്തിന്റെ താപനിലയും ഈ വെള്ളത്തിന്റെ താപനിലയും വ്യത്യാസമായിരിക്കും. ഐസ് ആകുന്നത് തന്നെ പൂജ്യം ഡിഗ്രിയില്‍ ആണ്, അപ്പോൾ ഐസിട്ട വെള്ളത്തിന്റെയും, ഫ്രിഡ്ജില്‍ വച്ച വെള്ളത്തിന്റെയും താപനിലയെക്കുറിച്ച് പറയാനുണ്ടോ... ഈ വെള്ളം വയറ്റിനുള്ളില്‍ ചെന്നാല്‍ അവിടെ വിപരീതഫലത്തിന് കാരണമാകും. ശരീരത്തിന് ഈ വെള്ളത്തെ ചൂടാക്കാന്‍ വളരെ പാടുപെടേണ്ടിവരും. അല്ലെങ്കിൽ ഈവെള്ളം പോയി ശരീരത്തെ തണുപ്പിക്കും.

 


കാലത്ത് എഴുന്നേറ്റ ഉടനെ രണ്ടോ - മൂന്നോ ഗ്‌ളാസ് വെള്ളം കുടിക്കുക. കാരണം രാവിലെ നമ്മുടെ ശരീരത്തില്‍ ആസിഡിന്റെ മാത്ര വളരെ കൂടുതലായിരിക്കും. നമ്മുടെ വായില്‍ ഉണ്ടാകുന്ന ഉമിനീര് നല്ല ഒരു ക്ഷാരീയ പദാര്‍ത്ഥമാണ്. ഇത് കാലത്ത് തന്നെ വെള്ളത്തിന്റെ കൂടെ വയറില്‍ എത്തിയാല്‍ വയറിലെ ആസിഡിന്റെ മാത്ര നോര്‍മാലാകും. അതുകൂടാതെ ഈ വെള്ളം വന്‍കുടലില്‍ ചെന്ന് വയറില്‍ നല്ല പ്രഷര്‍ ഉണ്ടാക്കും. രണ്ടോ, മൂന്നോ മിനിട്ട് കൊണ്ട് വയറ് നല്ല വണ്ണം ക്‌ളിയറാവുകയും ചെയ്യും. ഏതൊരു വ്യക്തിയുടെയും വയര്‍ വൃത്തിയാല്‍ ജീവിതത്തില്‍ ഒരുരോഗവും വരാന്‍ സാദ്ധ്യതയില്ല .

OTHER SECTIONS