പുകവലി ഉപേക്ഷിക്കാന്‍ വഴികളുണ്ട്

By online desk.09 08 2019

imran-azhar

 

പുകവലി ആരോഗ്യത്തിന് ഹാനികരം, സിഗരറ്റ് പാക്കറ്റിനു പുറത്തെ ഈ മുന്നറിയിപ്പ് എത്ര കണ്ടിട്ടും കാര്യമില്ല, ശീലമായാല്‍ പിന്നെ നിര്‍ത്താന്‍ അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ് ഈ പുകവലി. എന്നാല്‍ പുകവലി നിര്‍ത്തണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അത്തരക്കാര്‍ക്ക് പ്രായോഗികമാക്കാന്‍ ഇതാ ചില വഴികള്‍...

 


ഉറച്ച തീരുമാനം

 

ഇനി പുകവലിക്കില്ലെന്ന ഉറച്ച തീരുമാനമാണ് ആദ്യം വേണ്ടത്. പുകവലിക്കാനുള്ള പ്രവണത ഉണ്ടാവുമ്പോള്‍ മനസ്സ് നിയന്ത്രിക്കാന്‍ ശീലിക്കുക. വെറും വാക്ക് മാത്രമാവരുത്, മനസ്സും പുകവലി നിര്‍ത്താനായി സജ്ജമാവണം.


സമ്മര്‍ദ്ദം കുറയ്ക്കാന്‍ സിഗരറ്റെന്തിനാ?

 

ജോലിക്കിടയിലോ മറ്റോ ഉണ്ടാവുന്ന സമ്മര്‍ദ്ദം കുറയ്ക്കാനാണ് പലരും പുകവലിച്ചു തുടങ്ങുന്നത്. എന്നാല്‍ പുകവലി നിങ്ങളുടെ സമ്മര്‍ദ്ദത്തിന് യാതൊരുവിധത്തിലുമുള്ള കുറവും വരുത്തുന്നില്ല. പകരം ആരോഗ്യത്തിന് ഒരു ശതമാനം പോലും ഗുണം നല്‍കുന്നില്ല താനും. അപ്പോള്‍ എന്തുകൊണ്ടും നല്ലത് പുകവലി നിര്‍ത്തി ടെന്‍ഷന്‍ അകറ്റാനുള്ള മറ്റ് വഴികള്‍ നോക്കുന്നതല്ലേ? ഏകാഗ്രമായിരിക്കല്‍, ധ്യാനം, യോഗം എന്നിവ ശീലമാക്കി സമ്മര്‍ദ്ദമകറ്റാം. ജോലിക്കിടയിലാണെങ്കില് ഇടയ്ക്ക് പാട്ടു കേട്ടോ സംസാരിച്ചോ സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ശ്രമിക്കാം.പുകവലിക്ക് പകരം പുതിന ആയാലോ?

 

പുകവലിക്കാന്‍ തോന്നുമ്പോള്‍ മറ്റെന്തെങ്കിലും വായിലിട്ട് ചവയ്ക്കുന്നത് പുകവലി നിയന്ത്രിക്കാന്‍ സഹായിക്കും. പുതിനയോ ഗ്രാമ്പുവോ ഏലയ്ക്കായോ ച്യൂയിംഗമോ പുകവലിക്കാന്‍ തോന്നുന്ന സമയത്ത് വായിലിടാം.

 

പുകവലിക്കാരെ കൂടെ കൂട്ടണോ?

 

പുകവലിക്കാര്‍ക്കൊപ്പമുള്ള കൂട്ട് നിങ്ങളെ വീണ്ടും ഈ ശീലത്തിലേക്ക് വലിച്ചിഴച്ചേക്കാം. അതിനാല്‍ പുകവലി ഉപേക്ഷിക്കാന്‍ തീരുമാനിച്ചവര്‍ ഇത്തരക്കാര്‍ക്കൊപ്പമുള്ള കൂട്ടുകെട്ടില്‍ നിന്നും പരമാവധി മാറി നില്‍ക്കണം. പോസിറ്റീവ് ആളുകള്‍ക്ക് നിങ്ങളില്‍ പോസിറ്റീവ് എനര്‍ജി നിറയ്ക്കാന്‍ കഴിയും. പുകവലി നിര്‍ത്താന്‍ ശ്രമിക്കുന്ന ആളുകള്‍ പലരീതിയിലുള്ള സമ്മര്‍ദ്ദം അനുഭവിച്ചേക്കാം.

OTHER SECTIONS