കോഴിക്കോട് 'വെസ്റ്റ് നൈല്‍' വൈറസ് ബാധ സ്ഥിരീകരിച്ചു

By Kavitha J.03 Aug, 2018

imran-azhar

 

കോഴിക്കോട്: കോഴിക്കോട്ട് 'വെസ്റ്റ് നൈല്' വൈറസ് ബാധ സ്ഥിരീകരിച്ചു. കോഴിക്കോട് സ്വദേശിനിയിലാണ് പനി സ്ഥിരീകരിച്ചത്. പക്ഷികളില് നിന്ന് കൊതുകുവഴി മനുഷ്യരിലേക്ക് പകരുന്ന വൈറസ് ബാധയാണ് 'വെസ്റ്റ് നൈല്‍'. വെസ്റ്റ് നൈലിന്റെ രോഗലക്ഷണങ്ങളുമായി മറ്റൊരാളും നിരീക്ഷണത്തിലാണ്. ഈ വൈറസ് ബാധയ്‌ക്കെതിരായി ഫലപ്രദമായ ആന്റി വൈറസ് മരുന്നുകളോ വാക്‌സിനുകളോ കണ്ടുപിടിച്ചിട്ടില്ല. അതേസമയം, അഞ്ചില്‍ ഒരാളില്‍ ഈ വൈറസ് ബാധ മാരകമാകുന്നു എന്നാണ് കാണപ്പെടുന്നത്. പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റൂട്ടില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

 

പത്തില്‍ എട്ടു പേരിലും ഈ വൈറസ് ബാധയുടെ ലക്ഷണം പ്രകടമാകാറില്ല. എന്നാല്‍ ചിലരില്‍, കടുത്ത പനി, തലവേദന തുടങ്ങിയ ലക്ഷണങ്ങളും, മാരകാവസ്ഥയില്‍ മസ്തിഷ്‌കാഘാതവും സംഭവിക്കാറുണ്ട്.

OTHER SECTIONS