നിങ്ങള്‍ വീടിനുള്ളില്‍ തുണിയുണക്കാറുണ്ടോ....? എങ്കില്‍ ഇത് കൂടി അറിഞ്ഞിരിക്കണം

By Anju N P.23 Apr, 2018

imran-azhar

 

ആധുനിക യുഗത്തില്‍ തുണി ഉണക്കാന്‍ പലവിധ മാര്‍ഗ്ഗങ്ങളുമുണ്ട്. ഫ്‌ളാറ്റുകളിലും, ചുറ്റുപാടും, സ്ഥലവും ടെറസുമില്ലാത്തിടത്ത് നാം സാധാരണയായി ലൈന്‍ ഡ്രൈ എന്നൊരു രീതിയിലാണ് തുണികള്‍ ഉണക്കുക. ഇത്തരം സ്റ്റാന്റില്‍ അടുക്കടുക്കായി തുണികള്‍ ഉണക്കുന്ന രീതിയാണിത്. തുണിയുണക്കാന്‍ മറ്റ് സൗകര്യങ്ങളില്ലെങ്കില്‍ ഇതേ വഴിയുള്ളൂ
പലയിടത്തും വീട്ടിനുള്ളില്‍ത്തന്നെ തുണിയുണക്കുകയും ചെയ്യും. പ്രത്യേകിച്ചു വിദേശങ്ങളില്‍. എന്നാല്‍, ഇത്തരം രീതിയില്‍ തുണികള്‍ ഉണക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ഈ രീതിയില്‍ തുണിയുണക്കുന്നുവെങ്കില്‍ ഇവയൊന്ന് അറിഞ്ഞിരിക്കൂ...

 

സ്‌കോട്ട്‌ലന്റിലെ ഗ്‌ളാസ്‌ഗോവില്‍ ആംപിയെന്റല്‍ ആര്‍ക്കിടെക്ച്വര്‍ ഇന്‍വെസ്റ്റിഗേഷന്‍ ഇതെക്കുറിച്ച് പഠനം നടത്തിയത്. ഈ രീതിയില്‍ തുണിയുണക്കുന്നവരില്‍ 25 ശതമാനത്തിലും പ്രതിരോധശേഷി കുറവാണെന്നും ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങളുണ്ടെന്നും തെളിഞ്ഞു. വീട്ടിനുള്ളിലിട്ട് ഈ രീതിയില്‍ തുണിയുണക്കുമ്പോള്‍, പ്രത്യേകിച്ച് വീട്ടിനുള്ളിലിട്ടാണെങ്കില്‍ ഇവയില്‍ ഈര്‍പ്പം ധാരാളമുണ്ടാകും. ഇത് ഫംഗസിനും മറ്റ് സൂക്ഷ്മജീവികള്‍ക്കും വളരാനുള്ള അവസരവുമുണ്ടാക്കുന്നു.


ഈ രീതിയില്‍ തുണിയുണക്കുമ്പോള്‍ കഴിവതും തുണികള്‍ തമ്മില്‍ അല്‍പ്പം അകലമിടാന്‍ ശ്രദ്ധിക്കുക. ഇത് വായുസഞ്ചാരം ഫലപ്രദമായി നടക്കാന്‍ സഹായിക്കും.
ഡ്രയറുള്ള വാഷിംഗ് മെഷീന്‍ സംവിധാനമെങ്കില്‍ ഇതുപയോഗിച്ചു തുണി അല്‍പ്പം ഉണക്കിയ ശേഷം മാത്രം ഈ രീതി പരീക്ഷിക്കുക.


കട്ടിയുള്ള തുണികള്‍ അകം പുറത്തേയ്ക്ക് തിരിച്ചിടുന്നത് പെട്ടെന്നുണങ്ങാനും ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും സഹായിക്കും. നനഞ്ഞ തുണി പ്‌ളാസ്റ്റിക് കവറിലാക്കി ഫ്രീസറില്‍ വച്ചാല്‍ അല്‍പം കഴിയുമ്പോള്‍ ഉണങ്ങിക്കിട്ടുകയും ചെയ്യും.

OTHER SECTIONS