അമിതവണ്ണത്തിനും കുടവയറിനും പരിഹാരം ഇളനീർ !!!

By BINDU PP.23 Jun, 2017

imran-azhar

 

 

 


അമിതവണ്ണവും കുടവയറും എല്ലാവരേയും വലക്കുന്ന ഒന്നാണ്. എന്നാല്‍ കുടവയറിനെ ഇല്ലാതാക്കാന്‍ ഡയറ്റും വ്യായാമങ്ങളും തുടരുന്നവര്‍ ചില്ലറയല്ല. എന്നാല്‍ ഇനി വെറും ഇളനീരിലൂടെ കുടവയര്‍ എന്ന പ്രശ്‌നത്തെ നമുക്ക് ഇല്ലാതാക്കാം. കുടവയര്‍ കുറക്കാന്‍ ഇളനീര്‍ കാമ്പ് വളരെ ഉത്തമമാണ്.


ശരീരത്തിലെ കൊഴുപ്പാണ് പലപ്പോഴും തടിയും കുടവയറുമായി മാറുന്നത്. അതുകൊണ്ട് തന്നെ ദിവസവും ഇളനീര്‍ കാമ്പ് കഴിയ്ക്കുന്നത് കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു.മെറ്റബോളിസമാണ് നമ്മുടെ ശരീരത്തില്‍ തടി വര്‍ദ്ധിക്കാന്‍ കാരണമാകുന്നത്. എന്നാല്‍ ഇളനീര്‍ കുടിയ്ക്കുന്നതിലൂടെ മെറ്റബോളിസം താഴാന്‍ കാരണമാകുന്നു. ഇത് വയറു കുറയ്ക്കുന്നു.ഇളനീര്‍ കുടിയ്ക്കുന്നത് നിര്‍ജ്ജലീകരണത്തില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുന്നു. വിറ്റാമിന്‍ ബി ധാരാളം അടങ്ങിയിട്ടുള്ളതാണ് ഇളനീര്‍. അതുകൊണ്ട് തന്നെ നിര്‍ജ്ജലീകരണം സംഭവിക്കാതെ ശരീരത്തെ സംരക്ഷിക്കാന്‍ ഇളനീരിന് കഴിയുന്നു.കൊളസ്‌ട്രോളിനെ ഇല്ലാതാക്കാന്‍ ഇത്രയും പറ്റിയ മറ്റൊരു പാനീയം ഇല്ല എന്നു തന്നെ പറയാം. പ്രകൃതി ദത്തമായതിനാല്‍ പാര്‍ശ്വഫലങ്ങളെ പേടിക്കേണ്ടെന്നതും വാസ്തവം.