മരിയ്ക്കുന്നതിന് തൊട്ടുമുൻപ് .............

By BINDU PP.20 Apr, 2017

imran-azhar

 

 

എല്ലാത്തിന്റെയും അവസാനം മരണമാണ് ...... മരണം അടുത്തെത്തുമ്പോൾ എന്ത് സംഭവിക്കുമെന്ന് ആർക്കും അറിയില്ല ... അനുഭവിച്ചവർക്കറിയാം , മരണം വരെ എത്തിയിട്ട് തിരിച്ചു ജീവിതത്തിലേക്ക് വന്നവരുണ്ട്.. മരണം അപ്രതീക്ഷിതമായാണ് പലരേയും തേടിയെത്താറുള്ളത്. അതിന് പ്രായമോ നിറമോ ഭാഷയോ ഒന്നും ബാധകമല്ല. എന്നാല്‍ മരണത്തിന് മുന്‍പ് അല്ലെങ്കില്‍ മരണം തൊട്ടടുത്തെത്തിയെന്ന് കാണുമ്പോള്‍ എന്തായിരിക്കും ഒരാളുടെ അവസ്ഥ എന്ന് നിങ്ങള്‍ക്കറിയാമോ?

 

അമിതമായ ഭയമായിരിക്കും ആദ്യം തോന്നുന്ന വികാരം. എന്തെങ്കിലും അപകടങ്ങളില്‍ നമ്മള്‍ പെടുമ്പോള്‍ അതിനോട് പ്രതികരിയ്ക്കാന്‍ നമ്മുടെ തലച്ചോറിനെ പ്രാപ്തമാക്കുന്ന ഹൈപ്പോ തലാമസ് ആണ്. ഇത് തന്നെയാണ് മരണത്തിലേക്ക് നമ്മള്‍ അടുക്കുമ്പോഴും അമിതഭയത്തിന് കാരണമാകുന്നതും.

 

ശക്തി വര്‍ദ്ധിക്കുന്നു മരണത്തിലേക്ക് അടുക്കുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പ് ആളുകള്‍ പതിവിലധികം ഊര്‍ജ്ജിതരും ശക്തിയുള്ളവരുമായി കാണപ്പെടുന്നു. ഇതിന്റെ പ്രധാന കാരണം ശരീരത്തില്‍ അഡ്രിനാലിന്‍ ഉത്പാദനം വര്‍ദ്ധിയ്ക്കുന്നതാണ്. ഇത് ഹൈപ്പോതലമാസിന്റെ ഉദ്ദീപനം കൊണ്ട് നടക്കുന്നതാണ്.

 

മരണത്തോടടുക്കുമ്പോള്‍ ആളുകള്‍ നിലവിളിയ്ക്കുന്നു. അതും വളരെ ഉച്ചത്തില്‍. അഡ്രിനാലിന്‍ കരളിലേക്ക് പോകുകയും രക്തത്തിലെ പഞ്ചസാര ഉത്തേജിപ്പിക്കപ്പെടുകയും ചെയ്യുന്നു. എന്നാല്‍ ഇത് കൃത്യമായി നടക്കില്ലെങ്കില്‍ ആണ് ആളുകള്‍ ഉച്ചത്തില്‍ നിലവിളിയ്ക്കുന്നത്.

 

മരണം തൊട്ടുമുന്നില്‍ മരണം തൊട്ടുമുന്നില്‍ എത്തിയാല്‍ പെട്ടെന്ന് ശരീരത്തില്‍ വെട്ടുകിട്ടുന്ന പോലുള്ള അനുഭവമാണ് ഉണ്ടാവുക. ഇത്തരത്തില്‍ അനുഭവപ്പെടുമ്പോള്‍ ഹൃദയത്തിന്റേയും ശ്വാസോച്ഛ്വാസത്തിന്റേയും പ്രവര്‍ത്തനം നിലയ്ക്കുന്നു.

 

മരണശേഷവും നിങ്ങളുടെ മസ്തിഷ്‌കം പ്രവര്‍ത്തിയ്ക്കുന്നു. എന്നാല്‍ അത് മുന്‍പ് പ്രവര്‍ത്തിച്ചതു പോലെ അലള എന്നതാണ് പ്രത്യേകത.

OTHER SECTIONS