എന്താണ് വാട്ടർബർത്ത്‌? കൂടുതൽ അറിയാൻ.....

By Bindu PP.12 Jan, 2018

imran-azhar

 


എന്താണ് വാട്ടർബർത്ത്‌? എന്ന ചോദ്യം ഇപ്പോൾ കൂടുതലായി കേൾക്കുന്നുണ്ട്. ഇതിന്റെസാധ്യതകളെ കുറിച്ചറിയാൻ എല്ലാരും ശ്രമിക്കുന്നുണ്ട്.എന്നാൽ ഇതിന് വ്യക്തമായ ഒരു ധാരണ നൽകാൻ സാധിക്കുന്നില്ല. സുഗമമായ പ്രസവമാണ് ഓരോ യുവതികളും ആഗ്രഹിക്കുന്നത്. വാട്ടർബർത്ത് വഴിയുള്ള മരണം സംഭവിക്കുന്നതെങ്ങനെ ? ഇതെങ്ങനെ ഉപയുക്തമാക്കാം.അങ്ങനെ പല രീതിയിലുള്ള ചോദ്യങ്ങൾ ഉയർന്നുവരുന്നുണ്ട്.

 

എന്താണ് വാട്ടർബർത്ത്‌?

 

ഇളം ചൂടുവെള്ളം നിറച്ച ഒരു ടബ്ബിൽ ഒരു കുഞ്ഞിന് ജന്മം നൽകുക അതാണ് ഇതിനെ നമുക്ക് ല്ലൈതമായ രീതിയിൽ പറയാൻ സാധിക്കുന്നത്. സോഷ്യൽ മീഡിയ വഴി ഇതിനെക്കുറിച്ചുള്ള വാർത്തകളും ദൃശ്യങ്ങളും ഇപ്പോൾ പരക്കെ പടരുന്നുണ്ട്. ഗർഭപാത്രത്തിൽ ആംനിയോട്ടിക്‌ ദ്രവത്തിൽ ജനിക്കുന്ന കുഞ്ഞിന്‌ ഈ വെള്ളത്തിലേക്ക്‌ വന്നു വീഴുന്നത്‌ നല്ലതാണെന്നും പ്രസവിക്കുന്ന ഗർഭിണിക്ക്‌ ഈ ജലാന്തരീക്ഷം ആശ്വാസം നൽകുമെന്നും അവർക്ക്‌ അനസ്‌തേഷ്യ, കുഞ്ഞിന്റെ ആഗമനം സുഗമമാക്കാൻ അമ്മയുടെ യോനിയുടെ ഭാഗത്ത്‌ ചെറിയ മുറിവുണ്ടാക്കുന്ന എപ്പിസിയോട്ടമി എന്നിവ ഒഴിവാക്കാൻ സാധിക്കും എന്നുമെല്ലാമാണ്‌ അവകാശപ്പെടുന്ന ഗുണങ്ങൾ.ഇങ്ങനെയാണ് വാട്ടർ ബർത്തിനെ കുറിച്ചുള്ള ജനങ്ങളുടെ ഇടയിലുള്ള അറിവ്.

 

അമേരിക്കൻ കോളേജ്‌ ഓഫ്‌ ഒബ്‌സ്‌റ്റെട്രീഷ്യൻസ്‌ ആൻഡ്‌ ഗൈനക്കോളജിസ്‌റ്റ്‌സ്‌ പറയുന്നത് ....


പ്രസവത്തിന്റെ ആദ്യ ഘട്ടത്തിൽ (പ്രസവവേദന തുടങ്ങുന്നത്‌ മുതൽ ഗർഭാശയം പൂർണമായി വികസിക്കുന്നത്‌ വരെ) ഇളംചൂട്‌ വെള്ളം അമ്മക്ക്‌ ആശ്വാസം പകർന്നേക്കാം. എന്നാൽ, ഇത്‌ കൊണ്ട്‌ മാത്രമായി പ്രത്യേകിച്ചൊരു ഗുണം പ്രസവത്തിൽ നിരീക്ഷിക്കാനായിട്ടില്ല. രണ്ടാം ഘട്ടം (ഗർഭാശയം പൂർണ്ണമായി വികസിക്കുന്നത്‌ മുതൽ കുഞ്ഞ്‌ പുറത്ത്‌ വരുന്നത്‌ വരെ) ഇത്തരത്തിൽ ശ്രമിക്കുന്നത്‌ പൂർണമായും പരീക്ഷണാടിസ്‌ഥാനത്തിൽ ആയിരിക്കണം, എന്ത് സങ്കീർണതക്കുള്ള സാധ്യത കണ്ടാലും അടിയന്തരചികിത്സ ലഭ്യമാക്കാനുള്ള മാർഗം തയ്യാറായിരിക്കണം .

 

വിദേശ രാജ്യങ്ങളിൽ വാട്ടർ ബർത്ത് ഉപയോഗിക്കുന്ന രീതി ....

 

വിദേശരാജ്യങ്ങളിലും അംഗീകൃത സെന്ററുകളിലും ഗർഭിണി പരിപൂർണ്ണ ആരോഗ്യവതിയാണ്‌ എന്നുറപ്പ്‌ വരുത്തിയാണ്‌ വാട്ടർ ബർത്തിന്‌ മുതിരുന്നത്‌. കൂടെ അണുബാധ തടയാനുള്ള കണിശമായ മുൻകരുതലുകളും രക്തസ്രാവമടക്കമുള്ള സങ്കീർണതകളോ ബുദ്ധിമുട്ടുകളോ വന്നാൽ നേരിടാനുള്ള സന്നാഹവും വൈദ്യസഹായവും ഉള്ളയിടത്ത് മാത്രമാണ് പാശ്ചാത്യ രാജ്യങ്ങളിൽ ജലപ്രസവം നടക്കുന്നത്.ഇത്തരം കരുതലോ സന്നാഹമോ വൈദ്യസഹായമോ ഇല്ലാതെ പ്രകൃതിയെന്നും സുരക്ഷിതമെന്നും പരസ്യപ്പെടുത്തി അമ്മയേയും കുഞ്ഞിനേയും മരണത്തിന് വിട്ട് കൊടുക്കുന്ന പ്രാകൃതമായ രീതി ഇവിടെ മാത്രമേ കാണാൻ വഴിയുള്ളൂ . ഇത്തരം സെന്ററുകളുടെ മുഖമുദ്ര തന്നെ ആധുനികവൈദ്യശാസ്‌ത്രത്തിനെതിരെ അകാരണമായ ഭീതി ജനിപ്പിക്കുക എന്നതാണ്‌. അവരുടെ നിലനിൽപ്‌ അതിലായിരിക്കാം, പണയത്തിലാവുന്നത്‌ സാധാരണക്കാരന്റെ ജീവനാണ്‌.

 

OTHER SECTIONS