ശരീര ഭാരം കുറയ്ക്കാന്‍ പച്ചക്കായ

By Anju N P.11 Jul, 2018

imran-azhar

 

ശരീര ഭാരം കുറയ്ക്കാന്‍ പലവിധ മാര്‍ഗ്ഗങ്ങള്‍ പരീക്ഷിച്ചിട്ടും ഫലം കാണാന്‍ കഴിയുന്നില്ലെങ്കില്‍, തികച്ചും പ്രകൃതിദത്ത മാര്‍ഗ്ഗമായ ഈ വിദ്യയൊന്നു പരീക്ഷിച്ച് നോക്കൂ...


പച്ചക്കായ് നമ്മളില്‍ പലരുടെയും ആഹാരക്രമത്തില്‍ ഉള്‍പ്പെട്ട ഒരു ഭക്ഷവസ്തുവാണ്. മെഴുക്കു പുരട്ടി, തോരന്‍, അവിയല്‍, ബജി, വായ്ക്കാ ഉപ്പേരി, കായയുടെ തൊലികൊണ്ടുള്ള തോരന്‍ തുടങ്ങി പലവിധ വിഭവങ്ങളാണ് നമ്മുടെ നിത്യ ഭക്ഷണത്തിന്റെ ഭാഗമാണ്. പച്ചക്കായ ആരോഗ്യത്തിന് ഏറെ ഗുണം നല്‍കുക മാത്രമല്ല, ശരീരത്തിന്റെ ഭാരം കുറയ്ക്കാനും സഹായകമാണത്രേ.


നാരുകള്‍ ധാരാളം അടങ്ങിയിട്ടുള്ള പച്ചക്കായ ദഹനത്തിന് ഏറെ ഉപകാരപ്രദമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും മലബന്ധം അകറ്റാനും ഫൈബര്‍ അത്യുത്തമമാണ്. വാഴപ്പഴത്തില്‍ മാത്രമല്ല, പച്ചക്കായയിലും പൊട്ടാസ്യം ധാരാളമുണ്ട്. വൃക്കയുടെ പ്രവര്‍ത്തനത്തിന് പൊട്ടാസ്യം അത്യാവശ്യമാണ്. കൂടാതെ രക്തസമ്മര്‍ദ്ദം നിയന്ത്രിച്ച് നിര്‍ത്താനും ഇത് സഹായകമാണ്.


ആരോഗ്യഗുണങ്ങളേറെയുള്ള പച്ചക്കായ് ശരീരഭാരം കുറയ്ക്കാന്‍ ഏറെ നല്ലതാണ്. പച്ചക്കായയില്‍ അടങ്ങിയ ഭക്ഷ്യ നാരുകള്‍ ദഹനം സാവധാനത്തിലാക്കുന്നു. വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും. ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്ന ശീലം നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.


പച്ചക്കായയില്‍ പഞ്ചസാര വളരെ കുറവാണ്. ഇതിന്റെ ഗൈ്‌ളസെമിക് ഇന്‍ഡക്‌സ് 30 ആണ്. ഗൈ്‌ളസെമിക് ഇന്‍ഡക്‌സ് 55 ലും കുറവുള്ള ഭക്ഷണങ്ങളുടെ ദഹനവും ആഗിരണവും ഉപാപചയപ്രവര്‍ത്തനങ്ങളും വളരെ സാവധാനത്തിലാക്കും. ഇത്, രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടാതെ സഹായിക്കുന്നു. പച്ചക്കായയില്‍ ഭക്ഷ്യനാരുകള്‍ ധാരാളം ഉള്ളതിനാല്‍ പ്രമേഹരോഗികള്‍ക്ക് ഏറ്റവും അനുയോജ്യമായ ഒരു ഭക്ഷ്യവിഭവമാണ് ഇത്.