തന്നെക്കാൾ പ്രായം കുറഞ്ഞ ആൺകുട്ടി പ്രണയാർഭ്യർത്ഥനയുമായി വരുമ്പോൾ ..... പെൺകുട്ടികൾ ശ്രദ്ധിക്കാൻ

By Greeshma.G.Nair.15 May, 2017

imran-azhar

 

 

 

 


സാധാരണ ഒരാൾ പ്രണയർഭ്യർത്ഥനയോ വിവാഹാഭ്യർത്ഥനായോ നടത്താൻ തന്നെക്കാൾ പ്രായം കുറഞ്ഞ പെൺകുട്ടികളെയാണ് സമീപിക്കാറുള്ളത് . പ്രണയത്തിന് കണ്ണും മൂക്കും ഇല്ലെന്നു പറയുന്നത് ഇപ്പോഴത്തെ പിള്ളേരെ സംബന്ധിച്ചിടത്തോളം കിറു കൃത്യമാണ് .

 

ഒരാണിന് ഒരു പെണ്ണിനെ ഒറ്റ നോട്ടത്തിൽ കണ്ട് ഇഷ്ടപ്പെട്ടാൽ
പ്രായം പോലും നോക്കാതെ പ്രണയിക്കും . പെൺകുട്ടിക്ക് പ്രായം കൂടുതൽ ആയാലും ആൺകുട്ടിക്ക് അതൊരു പ്രശ്നമല്ല . എന്നാൽ ഇക്കാര്യത്തിൽ ശ്രദ്ധിക്കേണ്ടത് പെൺകുട്ടികളാണ് .


പ്രണയത്തിലേക്ക് പോകുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ആ ബന്ധം സുഗമമായിരിക്കും .

 

ആദ്യം എന്തുകൊണ്ടാണ് തന്നെ ഇഷ്ട്ടപെട്ടതെന്നു പെൺകുട്ടി തിരക്കണം .ആത്മാര്‍ത്ഥമായി തന്നെയാണോ ഇഷ്‌ടപ്പെടുന്നതെന്ന് മനസിലാക്കാന്‍ സാധിക്കണം. അതുപോലെ പക്വതയുള്ളയാളാണോയെന്നും മനസിലാക്കാനാകണം. ഇത്തരമൊരു ബന്ധം മൂലം സമൂഹത്തിലും കുടുംബത്തിലുമുണ്ടായേക്കാവുന്ന എതിര്‍പ്പുകളെ മറികടക്കാനുള്ള ആത്മവിശ്വാസം അവനുണ്ടോയെന്നും മനസിലാക്കാനാകണം.

 

തലമുറ വ്യത്യാസം ഉണ്ടാകുമ്പോൾ അവർക്കിടയിൽ പലതരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുക്കാൻ സാധ്യത കൂടുതലാണ് .അതുകൊണ്ടുതന്നെ അഭിരുചികളും ആഗ്രഹങ്ങളും ആദ്യമേ സംസാരിച്ച് മനസിലാക്കണം .

 

ഏറ്റവും നിർണായകമായ മറ്റൊരു പ്രശ്നമാണ് ശാരീരികമായ മാറ്റങ്ങൾ . സ്ത്രീയെ സംബന്ധിച്ചിടത്തോളം സ്ത്രീകൾക്ക് പെട്ടെന്ന് പ്രായാധിക്യം ഉണ്ടാകും .... പ്രസവം കഴിയുമ്പോൾ സ്ത്രീകൾക്ക് ശാരീരികമായ മാറ്റങ്ങൾ സംഭവിക്കും . ഇത് ഇത്തരക്കാരുടെ ജീവിതത്തിൽ ഒരു പ്രശ്നമാകാൻ സാധ്യത ഏറെയാണ് .

 

പ്രണയിക്കുന്ന സ്‌ത്രീ മുപ്പതുകളിലേക്കും നാല്‍പ്പതുകളിലേക്കും കടക്കുമ്പോള്‍ ശാരീരികമായി ഉണ്ടാകുന്ന വ്യതിയാനങ്ങള്‍(ആര്‍ത്തവവിരാമം) ബന്ധത്തെ ഉലച്ചേക്കാം.


OTHER SECTIONS