സ്ത്രീക്കും പുരുഷനുമിടയിൽ സൗഹൃദം മാത്രമോ ..?

By BINDU PP.03 May, 2017

imran-azhar

 

 

 

സ്ത്രീക്കും പുരുഷനും നല്ല സുഹൃത്തുക്കള്‍ മാത്രമായിരിക്കാന്‍ കഴിയില്ല എന്നൊരു പൊതുചിന്ത ഉണ്ട് നമുക്കിടയിൽ.ഇത്തരം സൗഹൃദങ്ങളുടെ പിന്നില്‍ സെക്‌സ് ആണെന്നു വിശ്വസിക്കുന്നവരുണ്ട് നമുക്കിടയിൽ. പഴയ മനശാസ്ത്ര ചിന്തകളും ഇതിനെ ഒരു പരിധിവരെ പിന്തുണയ്ക്കുന്നു. കൂടുതല്‍ അടുത്തിടപഴകുമ്പോള്‍ സ്ത്രീയ്ക്കും പുരുഷനുമിടയില്‍ സൗഹൃദത്തിനപ്പുറം ചില തലങ്ങളിലേയ്ക്കു എത്തിച്ചേരനുള്ള സാധ്യത തള്ളിക്കളയാനാകില്ല എന്നും പഠനം പറയുന്നു. എന്നാല്‍ ഇത് എല്ലായിപ്പോഴും സംഭവിക്കണമെന്നും ഇല്ല. നിലവിലെ പ്രണയബന്ധത്തില്‍ ഉള്ള അതൃപ്തിയാണു മിക്കസ്ത്രീകളും പുതിയ പുരുഷ സൗഹൃദങ്ങള്‍ തേടുന്നതിനു പിന്നിലെ കാരണം. പെണ്‍സുഹൃത്തുക്കള്‍ ഉള്ള പുരുഷന്മാരോടു സ്ത്രീകള്‍ക്ക് അല്‍പ്പം ആകര്‍ഷണം കൂടുതല്‍ തോന്നും. സ്ത്രീയ്ക്കും പുരുഷനും ഇടയില്‍ സെക്‌സ് ഒഴിവാക്കിയുള്ള മികച്ച സൗഹൃദങ്ങള്‍ സാധ്യമാകും എന്ന് അലബാമ യൂണിവേഴ്‌സിറ്റിയില്‍ നടന്ന് പഠനത്തില്‍ പറയുന്നു. ആണും പെണ്ണും തുല്യമായി സഹകരിച്ചാല്‍ മികച്ചരീതിയില്‍ സൗഹൃദം മുമ്പോട്ടു കൊണ്ടു പോകാന്‍ കഴിയും എന്നും ഇവര്‍ പറയുന്നു. സൗഹൃദത്തിന്റെ കാര്യത്തില്‍ ആദ്യം ആകര്‍ഷിക്കപ്പെടുന്നതു പുരുഷനായിരിക്കും. എന്നാല്‍ സൗഹൃദത്തിലെ വീകരതീവ്രതയുടെ കാര്യത്തില്‍ സ്ത്രീകള്‍ തന്നെയായിരിക്കും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

 

OTHER SECTIONS