ബദാം കുതിര്‍ത്തി തൊലി കളഞ്ഞേ കഴിയ്ക്കാവൂ, കാരണം

By BINDU PP.25 Aug, 2017

imran-azhar 

ബദാം ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ്. നല്ല കൊളസ്‌ട്രോളിന്റെ പ്രധാനപ്പെട്ട ഉറവിടം. നല്ല കൊഴുപ്പടങ്ങിയ ഒരു ഭക്ഷ്യവസ്തു.എന്നാല്‍ ബദാം ശരിയായ രീതിയില്‍ കഴിച്ചാലേ ആരോഗ്യഗുണങ്ങള്‍ ലഭിയ്ക്കൂ. ഇത് ശരിയായി കഴിയ്ക്കുകയെന്നു പറഞ്ഞാല്‍ പച്ചയ്ക്കു കഴിയ്ക്കുമ്പോള്‍ ശ്രദ്ധിയ്‌ക്കേണ്ട ചില കാര്യങ്ങളാണ്.കുതിര്‍ത്ത്, ബദാമിന്റെ തൊലി കളഞ്ഞുവേണം, കഴിയ്ക്കാനെന്നു പറയും. ഇതിന്റെ ചില വാസ്തവങ്ങളെക്കുറിച്ചറിയൂ,ബദാമിന്റെ തൊലി ഏറെ കട്ടിയുള്ളതാണ്. ഇത് പോഷകങ്ങള്‍ ശരീരത്തിന് ആഗിരണം ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യും.ബദാം വെള്ളത്തിലിടുമ്പോഴാണ് ഇതു മുളയ്ക്കുക. ഇതിലെ എന്‍സൈമുകള്‍ അപ്പോള്‍ പ്രവര്‍ത്തിച്ചു തുടങ്ങും. ഈ എന്‍സൈമുകളാണ് ശരീരത്തിന് ഗുണം നല്‍കുന്നത്.

OTHER SECTIONS