പൊട്ടിയ കണ്ണാടി അശുഭ ലക്ഷണമോ ...?

By BINDU PP.06 Apr, 2017

imran-azhar

 

 

 


പണ്ടുള്ളവർ പറയുമായിരുന്നു പൊട്ടിയ കണ്ണാടി അപകടമാണെന്ന്. കണ്ണാടി പൊട്ടുന്നത് അശുഭ ലക്ഷണമായാണു കാണുന്നത്. ഇതു ദൗര്‍ഭാഗ്യങ്ങള്‍ കൊണ്ടു വരും എന്നാണു പ്രചരിക്കുന്ന വിശ്വാസം. ഇത്തരം വിശ്വാസം ആദ്യം കൊണ്ടു വന്നതു റോമക്കാരാണ്. കണ്ണാടി പൊട്ടിച്ചാല്‍ 7 വര്‍ഷ വരെ ദൗര്‍ഭാഗ്യം നിങ്ങള പിന്തുടരുമെന്നാണു വിശ്വാസം.പൊട്ടിയ കണ്ണാടിക്ക് ആത്മാവിനെ നഷ്ടപ്പെടുത്താന്‍ കഴിയുമെന്നാണു വിശ്വാസം. ഒരാള്‍ അറിഞ്ഞു കൊണ്ടോ അറിയാതയോ ഇങ്ങനെ കണ്ണാടി പൊട്ടിച്ചാല്‍ അയാളുടെ ആത്മാവ് അതില്‍ പെട്ടു പോകുമെന്നു വിശ്വസിക്കുന്നവരുമുണ്ട്. ഇനി പൊട്ടിയ കണ്ണാടിയില്‍ മുഖം നോക്കിയാല്‍ അയാളുടെ ആത്മാവ് ദുഷിച്ചു പോകാന്‍ കാരണമാകുമെന്നും ചിലര്‍ വിശ്വസിക്കുന്നു. പൊട്ടിയ കണ്ണാടി പൊട്ടിയ ആത്മാവിന്റെ പ്രതികമാണത്രെ എന്നും ചിലർ പറയുന്നു.

OTHER SECTIONS