പുരുഷന്മാരേക്കാള്‍ കൂടുതല്‍ കരയുന്നത് സ്ത്രീകള്‍

By Abhirami Sajikumar.12 Mar, 2018

imran-azhar

 

 

സ്ത്രീകള്‍ കൂടുതല്‍ കരയാനുള്ള കാരണങ്ങള്‍ പലതാണ്. അമേരിക്കന്‍ മാസിക ദി അത്‍ലാന്‍റിക് ഇത് ശരിവച്ചുകൊണ്ട് ഒരു വീഡിയോ വാര്‍ത്ത ചെയ്‍തിരുന്നു. 

അത്‍ലാന്‍റിക്കിന്‍റെ കണക്കനുസരിച്ച്‌ ജോലിസ്ഥലത്ത് 41 ശതമാനം സ്ത്രീകള്‍ കണ്ണീര്‍ പൊഴിക്കുമ്പോള്‍ 9 ശതമാനം പുരുഷന്മാരെ ജോലിസ്ഥലത്ത് കരയുന്നുള്ളൂ.

കരയാന്‍ സഹായിക്കുന്ന ഹോര്‍മോണ്‍ ആയ പ്രൊലാക്ടിന്‍ സ്ത്രീകളുടെ ശരീരത്തില്‍ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നുണ്ട്. കരച്ചില്‍ കൂടാനുള്ള കാരണങ്ങളില്‍ ഒന്ന് ഇതാണ്.

മറ്റൊന്ന് സങ്കടത്തേക്കാള്‍ ഏറെ സമ്മര്‍ദ്ദവും നിരാശ (ഫ്രസ്ട്രേഷന്‍) ആണ് മനുഷ്യരെ കരയിക്കുന്നതെന്നാണ്. സാമൂഹിക ചുറ്റുപാടുകള്‍ സ്ത്രീകളെ കൂടുതല്‍ അടിച്ചമര്‍ത്തുന്നത് കൊണ്ട് ഫ്രസ്ട്രേഷന്‍ പ്രകടിപ്പിക്കാന്‍ കണ്ണീരിനെയാണ് കൂടുതല്‍ ആശ്രയിക്കുന്നതെന്ന് ചില ഗവേഷകര്‍ വിലയിരുത്തുന്നു.

OTHER SECTIONS