ഇരുപത്തിയേഴാമത്തെ പ്രസവത്തിൽ നാൽപ്പത്കാരി മരിച്ചു

By Greeshma.G.Nair .04 Mar, 2017

imran-azhar

 

 

 

 

പ്രസവിക്കുന്നതും അമ്മയാകുന്നതുമൊക്കെ നല്ലകാര്യമാണ് .  പക്ഷെ സ്വന്തം ആരോഗ്യത്തെ കുറിച്ചുംകുട്ടികളുടെ ഭാവിയെക്കുറിച്ചുമൊന്നും ഓർക്കാതെ അമ്മയായാലോ ? അതും 69 കുട്ടികളുടെ . തന്റെ 40- മത്തെ വയസ്സിൽ 69 -മത്തെ കുട്ടിക്ക് ജന്മം നൽകിയപ്പോഴാണ് യുവതി മരണമടഞ്ഞത്.

 

പാലസ്തീൻ സ്വദേശിയായ യുവതിയുടെ ഇരുപത്തിയേഴാമത്തെ പ്രസവമായിരുന്നു. പല പ്രസവത്തിനും ഇവർക്ക് ഇരട്ടകളോ, മൂന്നോ നാലോ കുട്ടികളോ ആയിരുന്നു ജനിക്കാറുണ്ടായിരുന്നത്.

 

കുഞ്ഞു സുഖമായിരിക്കുന്നുവെന്നും 69–ാമത്തെ കുഞ്ഞിന്റെ ജനനത്തോടെ ഗാസ മുമ്പിലെ സ്വന്തം വീട്ടിൽ വെച്ചാണ് യുവതിയുടെ മരണം നടന്നതെന്നുമാണ് റിപ്പോർട്ടുകൾ. ലോകത്ത് ആദ്യമായല്ല ഒരു സ്ത്രീ ഇത്രയും കുട്ടികൾക്ക് ജന്മം നൽകുന്നതെന്നും റഷ്യയിലെ മിസിസ് വാസിലേവ എന്ന സ്ത്രീ 69 കുഞ്ഞുങ്ങളെ പ്രസവിച്ച് ഗിന്നസ് റെക്കോർഡിൽ ഇടംപിടിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.


വളരെ ചെറുപ്പത്തിലേ വിവാഹംകഴിച്ചതുകൊണ്ടാവാം യുവതി ഇത്രയധികം തവണ പ്രസവിച്ചതെന്നും കുടുംബാസൂത്രണത്തിന്റെ അഭാവവും കൊണ്ടാണ് ഇങ്ങനെ ദാരുണ സംഭവം ഉണ്ടായതെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു .

OTHER SECTIONS