ഇന്ന് ലോക ക്യാന്‍സര്‍ ദിനം

By online desk.04 02 2019

imran-azhar

 

വേദന അത് ആര്‍ക്കായാലും അനുഭവിക്കുന്നവരില്‍ കൂടുതലാണ് കണ്ടുനില്‍ക്കുവര്‍ക്ക് അനുഭവപ്പെടുക. പ്രത്യേകിച്ച് ക്യാന്‍സറിന്റെ കാര്യത്തില്‍. അപ്രതീക്ഷിതമായി ആര്‍ക്കൊപ്പവും വിരുന്നെത്താവുന്ന ആ അതിഥിയെ അകറ്റി നിര്‍ത്താന്‍ പല വഴികളിലൂടെയാണ് ശ്രമിക്കുന്നത്. സര്‍ക്കാരും ഡോക്ടര്‍മാരുടെ സംഘടനകളും സദ്ധസംഘടനകളും കഠിനപ്രയത്‌നമാണ് നടത്തിക്കൊണ്ടിരിക്കുന്നതും.


അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള സന്ദേശവും പ്രവര്‍ത്തന പരിപാടികളുമാണ് ഈ വര്‍ഷത്തെ ലോക കാന്‍സര്‍ദിനത്തിലും തയ്യാറാക്കിയിരിക്കുന്നത്. ഐ ആം ആന്റ് ഐ ക്യാന്‍ എന്നതാണ് ഇന്ന് മുതല്‍ മൂന്നു വര്‍ഷത്തേക്കുള്ള സന്ദേശം. നിങ്ങള്‍ ആരായാലും നിങ്ങള്‍ ഈരോഗത്തിന്റെ ഭീകരതയും വ്യാപ്തിയും മനസിലാക്കണമെന്നും നിങ്ങളാല്‍ ചെയ്യാന്‍കഴിയുതെല്ലാം ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ് എന്നുമുള്ള ദീര്‍ഘവീക്ഷണമാണ് ഈസന്ദേശത്തിന് പിന്നില്‍. നിങ്ങള്‍ക്ക് ഏതൊക്കെതരത്തില്‍ ഈദിശയില്‍ പ്രവര്‍ത്തിക്കാന്‍കഴിയുമോ അതെല്ലാം ഉടന്‍ പ്രവര്‍ത്തിച്ചു് തുടങ്ങുകയെന്ന അത്യാവശ്യം ധ്വനിപ്പിക്കുന്നതാണ് ഈ ക്യാന്‍സര്‍ സന്ദേശം.

 

ക്യാന്‍സര്‍ എന്ന വാക്ക് ഏതൊരുമനുഷ്യനിലും ഉണ്ടാക്കുന്ന വികാരം ഭയത്തിന്റേതാണ്. പിെ സങ്കടവും, കരച്ചിലും, നിഷേധിക്കലും, വിഷാദവും. ക്യാന്‍സറിന് പുരുഷനൊേ സ്ത്രീയൊേ, കുട്ടിയൊേ മുതിര്‍വരൊേ ഉള്ളവ്യത്യാസമില്ല. ശരീരത്തിന്റെഏതുഭാഗത്തെയുംബാധിക്കുന്ന ക്യാന്‍സറുകള്‍ ഉണ്ട്. ലളിതമായപരിശോധനകള്‍കൊണ്ട് ഭൂരിഭാഗം തരത്തിലുള്ള ക്യാന്‍സറുകളും കണ്ടുപിടിക്കാന്‍ കഴിയും.


ക്യാന്‍സറിനെ ഭയക്കാതെ ശക്തമായ ബോധവത്കരണത്തിലൂടെ രോഗത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളില്‍ ഉണ്ടാക്കേണ്ടിയിരിക്കുന്നു . രോഗങ്ങള്‍ ഒന്നുമില്ലെന്ന് കരുതിയിരിക്കുന്ന ജനങ്ങളെ പരിശോധിച്ചു രോഗംഉണ്ടെങ്കില്‍ കണ്ടെത്തുക, രോഗംകണ്ടെത്തിയവരെ കൃത്യവും ശാസ്ത്രീയവുമായാ ചികിത്സയ്ക്ക് വിധേയമാക്കുക, ഓപ്പറേഷന്‍, റേഡിയേഷന്‍, മരുന്ന് ചികിത്സഎന്നിവയൊക്കെ തരാതരം ഏര്‍പ്പാടാക്കുകയും അവയൊക്കെ സ്വീകരിക്കാന്‍ രോഗിയെ സദ്ധനാക്കുകയും ചെയ്യുക, സങ്കീര്‍ണതകള്‍ വന്നു പോയവര്‍ക്ക് അവയ്ക്കുള്ള ചികിത്സലഭ്യമാക്കുക, സാന്ത്വനചികിത്സ മാത്രം നല്‍കാന്‍ കഴിയുന്ന രോഗികള്‍ക്ക് മാനസികവും ശാരീരികവുമായ സാന്ത്വനം നല്‍കുക, പുനരധിവാസപ്രവര്‍ത്തനങ്ങള്‍ ആവശ്യമായവര്‍ക്ക് അവപ്രാപ്തമാക്കുക്ക തുടങ്ങി ക്യാന്‍സറിനെ നേരിടാനുള്ള പരിപാടികളാണ് പുതിയ സന്ദേശത്തിലൂടെ നടപ്പിലാക്കുന്നത്.

 


പ്രതിവര്‍ഷം 96 ലക്ഷത്തിലധികം പോരാണ് ക്യാന്‍സര്‍ മൂലം മരണപ്പെട്ടുകൊണ്ടിരിക്കുന്നത്. ക്യാന്‍സറുകളില്‍ മുന്നില്‍ ഒരു ഭാഗംവരെ തടയാവുതാണ്. പ്രതിവര്‍ഷം 37 ലക്ഷത്തോളംപേരില്‍ രോഗം തടയാന്‍ കഴിയുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു . ക്യാന്‍സറിനെ ഭയക്കാതെ ഏത്രയും വേഗം ശരീരത്തില്‍ നിന്ന് അകറ്റാനുള്ള പ്രവര്‍ത്തനങ്ങളാണ് ആവശ്യം. ഇത് സാദ്ധ്യാമാക്കാന്‍ സമൂഹത്തിന്റെ ഓരോ മേഖലയില്‍ ഉള്ളവരും മുന്നിട്ടി റങ്ങേണ്ടതുണ്ട്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നേമം ശാഖയും കലാകൗമുദിയും ചേര്‍ന്ന് നടപ്പാക്കുന്ന വാത്സല്യം പദ്ധതി പോലുള്ളവ ഇതിന് ഉദാഹരണമാണ്. യാഥാര്‍ത്ഥ്യബോധത്തോടെ രോഗത്തെ തിരിച്ചറിഞ്ഞ് അകറ്റി നിര്‍ത്താന്‍ ഓരോരുത്തരും ബാദ്ധ്യസ്ഥരാണ്. ഈ ക്യാന്‍സര്‍ ദിനത്തില്‍ ഐ ആം ആന്റ് ഐ ക്യാന്‍ എ സന്ദേശം എല്ലാവര്‍ക്കുംം ഏറ്റുപറഞ്ഞു പ്രവര്‍ത്തിക്കാം.