ഗർഭിണികൾക്കായി സ്മാര്‍ട് വളകൾ വിപണിയിൽ

By BINDU PP.25 May, 2017

imran-azhar

 

 

 


ഇനി ഗർഭിണികൾക്ക് സഹായത്തിനായി സ്മാര്‍ട് വളകൾ വിപണിയിൽ. ഇന്റല്‍ സോഷ്യല്‍ ബിസിനസെന്ന കമ്പനിയാണ് വര്‍ണാഭമായ, വളകള്‍ പോലുള്ള സ്മാര്‍ട് വെയറബിള്‍ ഡിവൈസ് നിര്‍മിച്ചിരിക്കുന്നത്. വാട്ടര്‍ റെസിസ്റ്റന്റും ഗര്‍ഭാവസ്ഥയുടെ കാലയളവ് മുഴുവന്‍ ചാര്‍ജ് ചെയ്യേണ്ടാത്തതുമായ ദീര്‍ഘകാല ബാറ്ററിയാണ് ഈ ഉപകരണത്തിനുള്ളത്, പ്രവര്‍ത്തിക്കാന്‍ ഇന്റര്‍നെറ്റ് കണക്ഷനും ആവശ്യമില്ല.വളയില്‍ ആഴ്ച തോറും പ്രാദേശിക ഭാഷയില്‍ സന്ദേശങ്ങള്‍ എത്തിക്കാനാവും. എന്തു ഭക്ഷണം കഴിക്കണം, എപ്പോള്‍ ഡോക്ടറെ കാണണം എന്നൊക്കെ കൃത്യസമയത്ത് അറിയിക്കും. മാത്രമല്ല, പാചകം ചെയ്യുമ്പോള്‍ ഉയര്‍ന്ന അളവിലുള്ള കാര്‍ബണ്‍ മോണോക്‌സൈഡ് പുക ഉണ്ടാവുകയാണെങ്കില്‍ അലാം പ്രവര്‍ത്തിക്കും. ഉപകരണം റീചാര്‍ജ് ചെയ്യാനും പുനരുപയോഗിക്കാനുമാകും. 750 രൂപ മുതല്‍ 1000 രൂപ വരെ വിലയുള്ള ഈ ഉപകരണം. ഇന്ത്യയിലും ബംഗ്ലദേശിലും വിറ്റഴിക്കും.

 

OTHER SECTIONS