By Sooraj.05 Jun, 2018
രോഗം വരാതെ സൂക്ഷിക്കാനും, മാനസിക ഉന്മേഷം നിലനിർത്താനും, ശാരീരിക ക്ഷമത വർധിപ്പിക്കാനും യോഗ നല്ലൊരു മരുന്നാണ്. സ്ഥിരമായി യോഗ ചെയ്യുന്നവർക്കു ചടുലമായ ശാരീരിക ക്ഷമതയും ഉണ്ടാകുന്നു. എന്നാൽ യോഗ ആരംഭിക്കുന്നതിനു മുൻപ് നാം ചില തയ്യാറെടുപ്പുകൾ നടത്തേണ്ടതുണ്ട്. യോഗ ആരംഭിക്കുന്നതിനു മുൻപും ശേഷവും പ്രാർത്ഥനയും ധ്യാനവും ചെയ്യേണ്ടതുണ്ട്. മാത്രമല്ല വായുസഞ്ചാരം ലഭിക്കുന്ന തുറന്ന സ്ഥലത്താകണം യോഗ ചെയ്യേണ്ടത്. യോഗ ചെയ്യുന്നതിനായി പുലർച്ചെ കുളി കഴിഞ്ഞുള്ള സമയമാണ് ഉത്തമം. യോഗ സമയം ശരീരത്തിൽ ഇറുകിപ്പിടിക്കാത്ത വസ്ത്രം ധരിക്കുന്നതാണ് നല്ലത്. ആദ്യമായി യോഗ ചെയ്യുമ്പോൾ ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകും, അതൊരു നല്ല ലക്ഷണമാണ്. അതിനായി ചികിത്സ തേടേണ്ട ആവശ്യം ഇല്ല.