ഇഴജന്തുക്കളെ ഒഴിവാക്കാൻ പെബിൾസ് .....

By Greeshma G Nair.02 May, 2017

imran-azhar

 

 

 

 

വീട്ടിനകത്തും പുറത്തും പെബിൾസ് വിരിക്കാറുണ്ട് . ഇതിന്നൊരു പതിവ് കാഴ്ചയാണ് .പെബിൾസ് വിരിയ്ക്കുന്നത് അലങ്കാരത്തിനും ഭംഗിയ്ക്കും മാത്രമല്ല .പെബിൾസിനെ പ്രിയങ്കരമാക്കുന്നതിൽ മറ്റ് ചില കാരണങ്ങൾ കൂടിയുണ്ട് .

 

പെബിൾസ് വിരിച്ചാൽ ഇഴ ജന്തുക്കളുടെ ശല്യം ഉണ്ടാകില്ല . അധികം ചൂട് ഏൽക്കില്ല തുടങ്ങിയ മെച്ചവുമുണ്ട് .
എന്നാൽ പെബിൾസ് വിരിക്കും മുൻപ് ഭൂമി ട്രീറ്റ് ചെയ്യണം. ഇതിനായി അഗ്രൊഷേഡ് വിരിക്കണം. അതിനു മുകളില്‍ ഒന്നര രണ്ട് ഇഞ്ചു കനത്തിൽ പരവതാനി പോലെയാണ് പെബിൾസ് ഇടുന്നത്. വെള്ള ലൈംസ്‌റ്റോൺ ആണ് മുറ്റത്ത് വിരിക്കാൻ ഏറ്റവും അനുയോജ്യം .

 

പല നിറത്തിലും തരത്തിലും വലിപ്പത്തിലുമുള്ള പെബിൾസ് ഇന്നു വിപണിയിൽ ലഭ്യമാണ്. വീടിനകവും പെബിള്‍സ് ഉപയോഗിച്ച് ഒരുക്കാം. ചെടികളും പൂക്കളും വയ്‌ക്കുന്നതുപോലെതന്നെ പെബിൾസ് ഇടുന്നതും ഇന്റീരിയറിന്റെ ഭംഗി കൂട്ടും. ചിലർ ചെടിച്ചട്ടിയിലെ മണ്ണു മറയ്‌ക്കാൻ പെബിൾസ് ഉപയോഗിക്കാറുണ്ട്.

 

 

OTHER SECTIONS