എ സി വേണ്ട ; വീടിനുള്ളിലെ ചൂട് കുറയ്ക്കാം ചില മാർഗങ്ങൾ ..

By Greeshma G Nair.01 Apr, 2017

imran-azhar

 

 

 


വേനൽ കടുത്തതോടെ വീടിനുള്ളിൽ തീപാറുന്ന ചൂടായി തുടങ്ങി .വീട്ടിൽ ഇരിക്കാൻ പോലും കഴിയാത്ത അവസ്ഥയാണിപ്പോൾ . കോൺക്രീറ്റ് വീടുകളുടെ കാര്യമാണെങ്കിൽ പിന്നെ പറയുകയും വേണ്ട . ഈ വേനൽക്കാലത്ത് വീട്ടിനുള്ളിലെ ചൂട് കുറയ്ക്കാൻ ചില മാർഗങ്ങൾ സ്വീകരിക്കാവുന്നതാണ് .

 

സാധാരണ ടെറസിന്റെ പ്രതലത്തിൽ ആരും പെയിന്റടിക്കാറില്ല. ഈ വെള്ള പ്രതലം ചൂട്ആഗിരണം ചെയ്യുന്നതിൽ നിന്ന് തടയുന്നു. മഴക്കാലത്ത് ഈ പെയിന്റ് മാഞ്ഞുപോകുമെന്നതിൽ സംശയമൊന്നും വേണ്ട. എന്നാലും ചൂടിന്റെ തീവ്രത കുറയ്ക്കാൻ ഓരോ വേനലിനു മുൻപുംടെറസിന് വെള്ളപൂശിതന്നെ തുടങ്ങാം.

 

ചുമരിൽ കഴിയുന്നതും ഇളം നിറങ്ങൾ ഉപയോഗിക്കുക. ഇളം നിറങ്ങൾ ഉള്ളിൽ ചൂട് നിറയ്ക്കുന്നത് തടയും.

 

ജനാലയ്ക്ക് അരികിൽ ചെടിനടുന്നത് ഉഷ്ണം  കുറയ്ക്കാനും വരണ്ട കാറ്റ് അകത്ത്കയറാതിരിക്കാൻ സഹായിക്കും.

 

മുള ഉപയോഗിച്ചുള്ള കർട്ടനുകൾ കൊണ്ട് വീടിനകത്തേക്ക് സൂര്യപ്രകാശം കടക്കുന്നത് തടഞ്ഞാൽ ഒരു പരിധിവരെ ചൂട് കുറയ്ക്കാവുന്നതാണ്.

loading...