മേപ്രാല്‍ നദിക്കരയില്‍ നിന്ന് ഡല്‍ഹിയിലെ ഫാമില്‍ ഉയിര്‍ത്തെഴുന്നേറ്റ മേട

By Subha Lekshmi B R.06 May, 2017

imran-azhar

പഠനം കഴിഞ്ഞാലുടനെ വിദേശ ജോലി ആഗ്രഹിക്കുന്നവര്‍ തന്നെയാണ് ഇന്ന് കേരളത്തിലെ യുവാക്കളിലേറെയും. കാലങ്ങളായി ഈ വിദേശപ്രേമം തുടങ്ങിയിട്ട്. ഗള്‍ഫ് നാടുകളിലേക്ക് ജ ീവിതസ്വപ്നങ്ങളുമായി പോയിരുന്ന മലയാളിയില്‍ നിന്ന് വിദേശജോലിയും പൌരത്വവും ലക്ഷ്യമിട്ട് പഠനമേഖല തിരഞ്ഞെടുക്കുന്ന പുതുതലമുറക്കാരിലേക്ക്. ഗള്‍ഫിന്‍റെ കൂടെ അമേരിക്ക, ഓസ്ട്രേലിയ, യുകെ, കാനഡ തുടങ്ങിയവും മലയാളിയുടെ സ്വപ്നങ്ങളില്‍ ചേക്കേറി. വിവാഹം നാട്ടില്‍ നിന്നോ വിദേശത്തുനിന്നോ ആവാം...പക്ഷേ താമസം മരണം വരെയും വിദേശത്തായിര ിക്കണമെന്ന് പലര്‍ക്കും നിര്‍ബന്ധമാണ്. അത്തരമൊരു കുടുംബത്തിലായിരുന്നു ജോര്‍ജ്ജ് ഉമ്മന്‍ ജനിച്ചത്.

 

 

 

കോട്ടയത്ത് മേപ്രാല്‍ നദിക്കരയിലെ മേട എന്ന തറവാട്ടിലെ അഞ്ചാം തലമുറയിലെ കണ്ണി. പേരിന് മലയാളിയെന്ന് പറയാം. കേരളത്തില്‍ വല്ലപ്പോഴും വന്നുപോയാലായി. ജനിച്ചതും കോളജ് കാലഘട്ടം വരെ പഠിച്ചതും അങ്ങ് ഇന്ദ്രപ്രസ്ഥത്തില്‍ (ഡല്‍ഹി). അതുകഴിഞ്ഞ് അമേരിക്കയിലേക്ക്. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ പഠനം പൂര്‍ത്തിയാക്കി ആര്‍ക്കിടെക്ടായി ജോലിയില്‍ പ്രവേശിച്ചു. മുപ്പതാണ്ടുകാലം അമേരിക്കയിലെ തിരക്കുളള ആര്‍ക്കിടെക്ടുമാരിലൊരാള്‍. പിന്നീട് ജോലിയില്‍ നിന്ന് വിരമിച്ച് ചിത്രകലയിലേക്ക്. ചെറുപ്പത്തിലേ ചിത്രകലയില്‍ താല്പര്യമ ുണ്ടായിരുന്നു. പ്രായോഗികബുദ്ധിയുളള യാതൊരു വിദ്യാര്‍ത്ഥിയേയും പോലെ പഠനത്തില്‍ വിട്ടുവീഴ്ചചെയ്യാതിരിക്കാന്‍ ചിത്രരചന എന്ന ഇഷ്ടം തത്ക്കാലത്തേക്ക് മാറ്റിവെച്ചു. ജോലിക്ക് ശേഷം ചിത്രരചനയിലേക്ക് തിരിഞ്ഞിട്ട് പത്തുവര്‍ഷമായി.

 

ജോര്‍ജ്ജ് ഉമ്മന്‍റെ ജീവചരിത്രമല്ല ലക്ഷ്യം. പക്ഷേ മേട എന്ന വീടിനെക്കുറിച്ച് പറയുന്പോള്‍ അദ്ദേഹത്തെക്കുറിച്ചും പറയാതെ വയ്യ. കാരണം, ജന്മനാട്ടിലെ ശേഷിപ്പുകളെ വിറ്റൊഴിയുന്ന, നല്ല കാശുകിട്ടുന്ന വകകളായി മാത്രം കാണുന്ന ഒരു തലമുറയ്ക്ക് ജോര്‍ജ്ജ് അപവാദമാണ്. 16~ാം വയസ്സില്‍ തന്നിലേക്ക് വന്നുചേര്‍ന്ന 300 വര്‍ഷം പഴക്കമുളള തറവാടിനെ അദ്ദേഹം സ്നേഹ ിച്ചത് ആ വിധത്തിലാണ്.ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ ഇളയ ആണ്‍കുട്ടിക്കാണ് തറവാടുവീട് നല്‍കുക. ആ വഴിയിലാണ് മേട എന്ന വീട് ജോര്‍ജ്ജിന് ലഭിച്ചത്. ഡല്‍ഹിയില്‍ വച്ചാണ് കൌമാരക്കാരനായ ജോര്‍ജ്ജ് അതറിഞ്ഞത്.അന്ന് അതിന്‍റെ ഗൌരവം അറിയില്ലായിരുന്നു.

 

നദിക്കരയിലെ ആ ഇരുനില മാളികയെ ജോര്‍ജ്ജ് വല്ലാതെ സ്നേഹിച്ചിരുന്നു. ജാപ്പനീസ് ക്ഷേത്രങ്ങളുടെ മാതൃകയില്‍ നിര്‍മ്മിച്ച വീട്. താഴത്തെ നില ചെങ്കല്ലുകൊണ്ടുളളതാണ്. നിലത്തു ചെങ്കല്ലുപാകിയ വീട്ടില്‍ ആഞ്ഞിലിത്തടിയിലാണ് മറ്റുനിര്‍മ്മാണങ്ങള്‍. ഓടുമേഞ്ഞ
മേല്‍ക്കുര. പരിഷ്ക്കാരികള്‍ക്ക് അതൊരു പഴഞ്ചന്‍ വീടായിരിക്കാം. എന്നാല്‍, നാലുതലമുറകള്‍ കൈമാറി തന്നിലേക്ക് വന്ന സ്വത്ത്...തന്‍റെ പാരന്പര്യത്തിന്‍റെ ഭൂമിയിലെ ശേഷിപ്പ്. അതിനോട് അദ്ദേഹത്തിന് ഒരു വൈകാരിക ബന്ധം ഉടലെടുത്തു. അതിന് വിലമതിക്കാനാവില്ലെന്നും ജോര്‍ജ്ജിനറിയാമായിരുന്നു. എന്നാല്‍, ജോലിയില്‍ നിന്ന് വിരമിച്ചിട്ടും നാട്ടില്‍ വന്നു താമസിക്കാന്‍ കുടുംബാംഗങ്ങള്‍ തയ്യാറാവാത്തതോടെ ആ മനുഷ്യന്‍ പ്രതിസന്ധിയിലായി. വീട് വില്‍ക്കണമെന്ന ഉപാധി മുന്നോട്ടുവയ്ക്കപ്പെട്ടു.
വാങ്ങാന്‍ തയ്യാറായി വന്നവര്‍ക്ക് വീടുവേണ്ട. സ്ഥലംമതി. വീട് പൊളിച്ചുകളഞ്ഞ് സ്ഥലം നിരപ്പാക്കുമെന്ന് അവര്‍ പറഞ്ഞപ്പോള്‍ ആ പദ്ധതി ജോര്‍ജജ് ഉപേക്ഷിച്ചു. താനിത് വിറ്റില്ലെങ്കില്‍ അടുത്ത തലമുറ അതുചെയ്യും. പിന്നീട് ഈ വീട് അവരുടെ ഓര്‍മ്മയില്‍ പോലും ഉണ്ടാകില്ല.ജോര്‍ജ്ജ് മേടയെ ഓര്‍ത്ത് ദുഃഖിതനായി.

 

 

 

ഡല്‍ഹിയിലെ സുഹൃത്ത് പ്രദീപ് സച്ച്ദേവിനോട് വിഷമം പങ്കിട്ടു. അത് വഴിത്തിരിവായി. ജോര്‍ജ്ജിന്‍റെ വീട് പ്രദീപ് വാങ്ങി. ഡല്‍ഹിയിലെ സദ്റാന ഗ്രാമത്തിലെ മൂന്നരയേക്കര്‍ ഫാമില്‍ മേടയെ അതുപോലെ കൊണ്ടുവന്നു വച്ചു. എങ്ങനെയെന്നല്ലേ, വീടിന്‍റെ ഓരോ ഭാഗവും കൃത്യമായി അടയാളപ്പെടുത്തി വച്ചു. എന്നിട്ട് ചെറുഭാഗങ്ങളായി പൊളിച്ച് ഡല്‍ഹിയിലെത്തിച്ചു. 2010~ന്‍റെ അവസാനമായിരുന്നു ഇത്. 2011~ല്‍ മരപ്പണിയില്‍ വിദഗ്ധനായ നാരായണ്‍ ആചാരിയും സംഘവും പ്രദീപിന്‍റെ ഫാമില്‍ മേടയെ പുനര്‍നിര്‍മ്മിച്ചു. ആറാഴ്ച കൊണ്ട് മേട ഡല്‍ഹ ിയില്‍ ഉയിര്‍ത്തെഴുന്നേറ്റു. മേപ്രാല്‍ നദിക്കരയില്‍ നിന്ന് 1500 കിലോമീറ്റര്‍ അകലെ പൂക്കള്‍ക്ക് നടുവില്‍ മേടയ്ക്ക് തലയെടുപ്പോടെ നില്‍ക്കുന്നു. അതുകണ്ടപ്പോള്‍ ജോര്‍ജ്ജിന് എന്തെന്ന
ില്ലാത്ത സന്തോഷം...തന്‍റെ പൂര്‍വ്വികരെ , പാരന്പര്യത്തെ സംരക്ഷിച്ചുവെന്ന ആശ്വാസത്തോടെ അദ്ദേഹം അമേരിക്കയിലേക്ക് മടങ്ങി.

 

OTHER SECTIONS