കുഡ വില്ലിംഗ്‌ലി റിസോര്‍ട്ട്; മാലദ്വീപില്‍ കടലോര അനുഭവം; ലോകോത്തര സര്‍ഫിംഗ്

By Web Desk.08 06 2021

imran-azhar


കൊച്ചി: മാലദ്വീപില്‍ പുതിയ പഞ്ചനക്ഷത്ര റിസോര്‍ട്ടുമായി എംഫാര്‍ ഗ്രൂപ്പ്. കുഡ വില്ലിംഗ്ലി റിസോര്‍ട്ട് സഞ്ചാരികള്‍ക്ക് കടലോര അനുഭവം നല്‍കുന്നു.

 

 

ആദ്യ ഔദ്യോഗിക അതിഥിയായി എത്തിയത് മാലദ്വീപിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് സുധീര്‍. എംഫാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ പി.മുഹമ്മദാലി ആതിഥേയനായി.

 

 

റിസോര്‍ട്ട് സ്ഥിതി ചെയ്യുന്ന മാലെ നോര്‍ത് അറ്റോളിലെ ബീച്ചുകളാണ് ഏറ്റവും പ്രധാന ആകര്‍ഷണം. ബീച്ച് ഫ്രണ്ട് സ്പാ, 150 മീറ്റര്‍ പൂള്‍, വൈവിദ്ധ്യമാര്‍ന്ന ഭക്ഷണ വിഭവങ്ങള്‍ തുടങ്ങിയവയാണ് മറ്റ് പ്രത്യേകതകള്‍.

 

 


ലോകത്തെ മികച്ച സര്‍ഫിംഗ് സ്പോട്ടുകളില്‍ ഒന്നായ ചിക്കന്‍സിന്റെ സാമീപ്യം, രാത്രികളുടെ ആകര്‍ഷണമായി ലോബ്സ്റ്റര്‍, ഷാംപെയ്ന്‍ പാര്‍ട്ടികള്‍, സണ്‍സെറ്റ് ഡിജെ സെഷന്‍സ് എന്നിവയുമുണ്ട്.