ടോം ക്രൂസിന്റെ കണ്ണഞ്ചിപ്പിക്കുന്ന ബംഗ്ലാവ്; വിറ്റു പോയത് 287 കോടിയ്ക്ക്

By Aswany mohan k.31 05 2021

imran-azhar

 

 

320 ഏക്കർ എസ്റ്റേറ്റിനു നടുവിൽ സ്ഥിതി ചെയുന്ന ഹോളിവുഡ് താരം ടോം ക്രൂസിന്റെ കൊളറാഡോയിലെ പ്രശസ്തമായ ബംഗ്ലാവ് വിറ്റുപോയത് 287 കോടി രൂപയ്ക്ക്. കരിങ്കല്ലും ദേവദാരുവിന്റെ തടികൾ കൊണ്ടും മറ്റും നിർമ്മിച്ചിരിക്കുന്ന വീടിന്റെ ഭംഗി വാക്കുക്കൾക്കതീതമാണ്.

 

 

 

287 കോടി രൂപയ്ക്കാണ് ഈ ആഡംബര കൊട്ടാരത്തിന്റെ വിൽപന നടന്നത്. വിൽപനക്കായി പരസ്യം നൽകി ഒരാഴ്ചയ്ക്കുള്ളിൽ തന്നെ കരാർ ഉറപ്പിക്കുകയായിരുന്നു. 2014ലും ടോം ക്രൂസ് ബംഗ്ലാവ് വിൽക്കാൻ പദ്ധതിയിട്ടിരുന്നു. 430 കോടി രൂപയായിരുന്നു അന്ന് വിലയായി ആവശ്യപ്പെട്ടിരുന്നത്.

 

 

 

ബംഗ്ലാവിന്റെ ഡിസൈനിങ്ങിനു തന്നെ വർഷങ്ങൾ വേണ്ടിവന്നു. ഒടുവിൽ 1994 ലാണ് നിർമ്മാണം പൂർത്തിയായത്. കരിങ്കല്ലും ദേവദാരുവിന്റെ തടിയുമാണ് പ്രധാനമായും നിർമാണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

 

 

മലഞ്ചരുവിൽ ഒറ്റപ്പെട്ട വീടാണിത്. പ്രധാന വഴിയിൽ സ്ഥാപിച്ച ഗേറ്റിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ ഡ്രൈവ് വേയിലൂടെ സഞ്ചരിച്ചാൽ ഈ സ്വപ്നഗൃഹത്തിൽ എത്തിച്ചേരാനാകും.