മഴയെത്തും മുമ്പേ വീടൊരുക്കാം

By Mini Vasudev.11 May, 2017

imran-azhar

 

 മഴക്കാലം വരവായി... മഴയ്ക്കുമുമ്പേ വീടും പരിസരവും പുതുമയുള്ളതാക്കാം. മഴക്കാലത്താണ് വീടിനും കൂടുതലായി പരിചരണം വേണ്ടിവരുന്നത്. ഉരുണ്ടു കൂടിയ മഴക്കാറുകളും ഈര്‍പ്പവും അന്തരീക്ഷത്തില്‍ നിറയുമ്പോള്‍ ഫര്‍ണിച്ചറുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ മറ്റു വീട്ടുസാധനങ്ങള്‍ എന്നിവയ്‌ക്കൊക്കെ കേട്പാടുകള്‍ സംഭവിക്കാനിടയുണ്ട്. അല്‍പ്പം ശ്രദ്ധകൊടുത്താല്‍ മഴയ്ക്കുമുമ്പേ വീടിനേയും വീട്ടുപകരണങ്ങളേയും സംരക്ഷിക്കാം.

* വാട്ടര്‍പ്രൂഫിങ് ജോലികള്‍ പെന്റിംഗിലാണെങ്കില്‍ മഴയ്ക്കുമുമ്പേ അത് പൂര്‍ത്തിയാക്കണം. വീടിന്റെ ചുവര്‍, തറ എന്നിവിടങ്ങളിലുള്ള വിള്ളലുകള്‍, മുറ്റത്തെ പേവ്‌മെന്റ് / ഇന്റര്‍ലോക് ടൈലുകള്‍ എന്നിവ പൊട്ടിയിട്ടുണ്ടെങ്കില്‍ അവ മാറ്റി വൃത്തിയാക്കാം. എന്നാല്‍ പെയിന്റടി, തറ പുതുക്കല്‍, പുതിയ ഫര്‍ണിച്ചറുകളുടെ പണി തുടങ്ങിയവയൊ ക്കെ വേനല്‍ക്കാലത്തേക്ക് മാറ്റി വെക്കുന്നതാവും നല്ലത്.

* കര്‍ട്ടനുകളും ഡ്രെയ്പ്പുകളും നനയാതിരിക്കാന്‍ ശ്രദ്ധിക്കണം. ജനല്‍ പാളികള്‍ തുറക്കുമ്പോള്‍ പിന്നുകള്‍ കുത്തി കര്‍ട്ടന്‍ മടക്കി സൂക്ഷിക്കാം. നനഞ്ഞ കര്‍ട്ടന്‍ വേഗത്തില്‍ മു ഷിയുന്നതോടൊപ്പം നനവ് തട്ടി നിന്ന് കരിമ്പന്‍ പിടിക്കുകയും ചെയ്യും. നനഞ്ഞ കര്‍ട്ടന്‍ വീടിനുള്ളിലെ വായുവിനേയും ഈര്‍പ്പമുള്ളതാക്കുകയും ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. അന്തരീക്ഷത്തിലെ ഈര്‍പ്പം കൊണ്ട് കര്‍ട്ടനുകളിലും / ഡ്രെയ്പ്പുകളിലും പൊടിയും അഴുക്കും പറ്റിപ്പിടിക്കാനും ഇടയുണ്ട്. അതുകൊ ണ്ട് ഇവ കൃത്യമായ ഇടവേളകളില്‍ മാറുകയും വൃത്തിയാക്കുകയും ചെയ്യുക. കര്‍ട്ടനുകള്‍ വെയിലുള്ളപ്പോള്‍ ഉണക്കിയെടുക്കുക.

* തുണികള്‍ ഉണക്കിയെടുക്കാനുള്ള ബുദ്ധിമുട്ടാണ് മഴക്കാലത്ത് അനുഭവിക്കേണ്ടി വരുന്ന ഒരു പ്രധാന പ്രശ്‌നം
നന്നായി ഉണങ്ങാത്ത തുണികളില്‍ നിന്ന് നിന്ന് ദുര്ഗന്ധം ഉണ്ടാവുകയും വീടിനകത്തെ വായുവില്‍ കലര്‍ന്ന് അവിടമാകെ നിറയുകയും ചെയ്യും. കോട്ടണ്‍, ജ്യൂട്ട്, സില്‍ക്ക് വസ് ത്രങ്ങള്‍ക്ക് പകരം സിന്തറ്റിക് വസ്ത്രങ്ങള്‍ ഉപയോഗിച്ചാല്‍ വേഗത്തില്‍ ഉണങ്ങിക്കിട്ടും. ചൂടു നല്കുന്നതും പെട്ടന്ന് ഉണങ്ങുന്നതുമായ ഇത്തരം മെറ്റീരിയലില്‍ ഉള്ള ഷീറ്റുകളും വസ്ത്രങ്ങളും ഉപയോഗിക്കുന്നതായിരിക്കും നല്ലത്.


* തടിയില്‍ നിര്‍മ്മിച്ച ഫര്‍ണീച്ചറുകള്‍ക്കാണ് മഴക്കാലത്ത് കൂടുതല്‍ സംരക്ഷണം കൊടുക്കേണ്ടിവരന്നത്. നനവും ഈര്‍പ്പവും ഏല്‍ക്കുമ്പോള്‍ പൂപ്പല്‍, ചിതല്‍, മറ്റ് പ്രാണി കള്‍ എന്നിവയുടെ ശല്യം ഉണ്ടാവാനിടയുണ്ട്. ആരോഗ്യത്തിന് ഹാനികരമല്ലാത്ത കര്‍പ്പൂരം, ഗ്രാമ്പു, വേപ്പില എന്നിവ ഉപയോഗിച്ച് ഇവയെ അകറ്റിനിര്‍ത്താവുന്നതാണ്. പുതിയ ഫര്‍ണീച്ചറുകള്‍ വാങ്ങുകയാണെങ്കില്‍ പൂപ്പലും ചിതലും പിടിക്കാത്ത മെറ്റീരിയലില്‍ ഉള്ളവ വാങ്ങാന്‍ ശ്രദ്ധിക്കുക. വീട്ടില്‍ സ്ഥിരമായി ആളില്ലാതിരിക്കുന്ന സാഹ ചര്യങ്ങളില്‍ തടികൊണ്ടുള്ള വീട്ടുപകരണങ്ങള്‍ പ്‌ളാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് മൂടി സൂക്ഷിച്ചാല്‍ അവയില്‍ നനവും ഈര്‍പ്പവും ഏല്‍ക്കാതിരിക്കും. കാലാവസ്ഥാവ്യതിയാന ങ്ങള്‍ക്കനുസരിച്ച് മണ്ണെണ്ണയോ ഗ്‌ളിസറിനോ ഉപയോഗിച്ച് തടികൊണ്ടുള്ള വീട്ടുപരണങ്ങല്‍ തുടച്ചുസൂക്ഷിക്കുകയും ആവാം. കസേര, മേശ എന്നിവയില് അഴുക്ക് ധാരാളമുണ്ടെങ്കില് അസെറ്റോണ്‍ ഉപയോഗിച്ച് തുടച്ചു വൃത്തിയാക്കിയാല്‍ വേഗത്തില്‍ ഉണങ്ങിക്കിട്ടുകയും ചെയ്യും. മേശയുടെയും ഡൈനിംഗ് ടേബിളിന്റെയും മുകള് ഭാഗത്ത് അഴുക്കും ഈര്‍പ്പവും പിടിക്കാതിരിക്കാനായി മാറ്റോ ഷീറ്റോ ഉപയോഗിക്കുക. തടി പ്രതലങ്ങള്‍ എല്ലായ്‌പ്പോഴും ഉണങ്ങിയ തുണി കൊണ്ട് തുടച്ച് വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക.

* സിറ്റൗട്ടിലും വരാന്തയിലും ഒക്കെയുള്ള ജ്യൂട്ട്, കയര്‍, കോട്ടണ്‍ തുടങ്ങിയ മെറ്റീരിയലിലുള്ള ചവിട്ടികള്‍ മാറ്റി പെട്ടന്നുണങ്ങുന്ന തരത്തിലുള്ള പ്ലാസ്റ്റിക് / സിന്തറ്റിക് ചവിട്ടികള്‍ ഉപയോഗിച്ചാല്‍ ഈര്‍പ്പം അകത്തേക്ക് കൂടുതലായി കടക്കില്ല. കാര്‍പ്പെറ്റുകള്‍ ഉണ്ടെങ്കില്‍ അവ ഒഴിവാക്കുന്നതായിരിക്കും നല്ലത്. അവ വൃത്തിയായി മടക്കി പോളിത്തീന്‍ കവറി ലാക്കി വെച്ചാല്‍ പൂപ്പല്‍ ഏല്‍ക്കാതിരിക്കും. കാര്‍പ്പെറ്റുകള്‍ നിര്‍ബന്ധമാണെങ്കില്‍ ഈര്‍പ്പരഹിതമാക്കി വെയ്ക്കാന്‍ ശ്രദ്ധിക്കുക. മഴയ്ക്കു മുമ്പ് വാക്വം ക്ലീനര്‍ ഉപയോഗിച്ചോ, ക ഴുകിയോ അവയിലെ പൊടിയും മണ്ണും നീക്കം ചെയ്ത് വൃത്തിയാക്കി വെയ്ക്കുക. കാര്‍പ്പെറ്റില്‍ ചവിട്ടും മുമ്പ് കാലുകള്‍ നന്നായി തുടയ്ക്കണം. ചവിട്ടുമത്തെകളും കാര്‍പ്പെറ്റു കളും വെയിലുള്ളപ്പോള്‍ ഉണക്കിയെടുക്കുക.

* സോഫയുടെ ലെതര്‍ കവറുകള്‍ പൂപ്പല്‍ പിടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. രണ്ടാഴിചയില്‍ ഒരിക്കല്‍ ലെതര്‍ ഉല്‍പ്പന്നങ്ങല്‍ വൃത്തിയാക്കുക. നനവില്ലാത്ത മൃദുവായ തുണി കൊ ണ്ട് തുടച്ച് വൃത്തിയാക്കി സൂക്ഷിക്കുകയും വേണം.

* മഴക്കാലത്ത് വീട്ടിലെ മെറ്റല്‍ ഉല്പന്നങ്ങള്ക്കും പരിചരണം നല്‍കാന്‍ ശ്രദ്ധിക്കണം. ഡ്രില്‍, ഹാന്‍ഡ് റീല്‍. വാതിലിന്റെയും ജനലിന്റെയും കൊളുത്തുകള്‍ എന്നിവ വെള്ളം നനഞ്ഞ് തുരുമ്പിക്കാതെ ഉണങ്ങിയ തുണികൊണ്ട് തുടച്ചു വൃത്തിയാക്കി വെയ്ക്കണം.


* മഴക്കാലത്ത് ഇലട്രോണിക് ഉപകരണങ്ങള്‍ക്കും സംരക്ഷണം ആവശ്യമാണ്. മ്യൂസിക് സിസ്റ്റം, സ്പീക്കറുകള്‍, കമ്പ്യൂട്ടര്‍, ടി.വി, എന്നിവ ഓഫ് ആക്കിയതിന് ശേഷം വലിയ പ്‌ളാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് മൂടുന്നത് നല്ലതാണ്. ഉപയോഗശേഷം വൈദ്യുത ഉപകരണങ്ങള്‍ ഓഫ് ആക്കി വയറുകള്‍ ഊരിയിടുക. വീട്ടിലെ വയറിംഗ് ഇടയ്ക്കിടയ്ിക്ക് പരിശോധിക്കുന്നതിലൂടെ വൈദ്യുതാഘാതം ഏല്‍ക്കാനും അതുവഴി ഉണ്ടാകാവുന്ന അപകടങ്ങള്‍ ഒഴിവാക്കാനും ഇതിലൂടെ കഴിയും.

* വീടിന് പുറത്ത് പൂന്തോട്ടത്തിലും മറ്റു വെള്ളം നിറച്ച് വച്ചിരിക്കുന്ന പാത്രങ്ങളോ മറ്റോ ഉണ്ടെങ്കില്‍ അവയിലെ വെള്ളം മാറ്റി പുതിയത് നിറച്ചുവെയ്ക്കാന്‍ ശ്രദ്ധിക്കണം. ഒഴിഞ്ഞു കാലിയായ ചെടിച്ചട്ടികളില്‍ മഴവെള്ളം കെട്ടിനിന്ന് കൊതുകും മറ്റു പ്രാണികളും പെരുകാതെ ശ്രദ്ധിക്കണം.

 

 

OTHER SECTIONS