ഇന്‍ഡോര്‍ മനോഹരമാക്കാന്‍ ഇനി അഗ്ലോനമ

ഇന്‍ഡോര്‍ മനോഹരമായി സൂക്ഷിക്കുന്നതിന് ഏറ്റവും പ്രധാനപ്പെട്ടതാണ് അഗ്ലോനമ. നമ്മുടെ വീട്ടിലെ ഗാര്‍ഡന്‍ മനോഹരമാക്കാന്‍ ഇനി അഗ്ലോനമയും.

author-image
anu
New Update
ഇന്‍ഡോര്‍ മനോഹരമാക്കാന്‍ ഇനി അഗ്ലോനമ

ഇന്‍ഡോര്‍ മനോഹരമായി സൂക്ഷിക്കുന്നതിന് ഏറ്റവും പ്രധാനപ്പെട്ടതാണ് അഗ്ലോനമ. നമ്മുടെ വീട്ടിലെ ഗാര്‍ഡന്‍ മനോഹരമാക്കാന്‍ ഇനി അഗ്ലോനമയും. അധിക പരിചരണം ഉള്ളതും, ഇല്ലാത്തതുമായ അഗ്ലോനമകള്‍ ഉണ്ട്. ഇത്തരം അഗ്ലോനമകളെ ചൈനീസ് എവര്‍ ഗ്രീന്‍ എന്നും പറയും. വര്‍ഷങ്ങളോളം നില്‍ക്കുന്നതാണ് ഈ ചെടികള്‍.

ഇന്‍ഡോര്‍ ആയിട്ട് വെക്കാന്‍ റെഡ് അഗ്ലോനമ പറ്റില്ല. ഒരു മാസം വരെ ചീത്തയാവാതെയിരിക്കും. ഗ്രീന്‍ വെറൈറ്റീസ് ആറു മാസം വരെയും ചീത്തയാകാതെയിരിക്കും. കുറഞ്ഞ പ്രകാശത്തില്‍ വളര്‍ത്താന്‍ പറ്റിയതാണ് ഈ ഗ്രീന്‍ അഗ്ലോനമ. നല്ല ഡ്രൈനേജ് ഉള്ള പോട്ടിലാണിത് വെക്കേണ്ടത്. ഗാര്‍ഡന്‍ സോയില്‍, കോക്പീറ്റ്, ചാണക പൊടി എന്നിവ യോജിപ്പിച്ച് അതില്‍ നടുക. മണ്ണ് നന്നായി ഉണങ്ങിക്കഴിഞ്ഞേ വെള്ളം ഒഴിക്കാവൂ. ഹ്യുമിഡിറ്റി ഇഷ്ടപ്പെടുന്ന ചെടിയാണിത്. സ്റ്റെം കട് ചെയ്തും ഇതിനെ വളര്‍ത്തിയെടുക്കാം.

home interiors aglaonema