8 കോടിയുടെ പുതിയ ഫ്‌ലാറ്റ് സ്വന്തമാക്കി അക്ഷയ് കുമാര്‍

പുതിയ ആഡംബര ഫ്‌ലാറ്റ് സ്വന്തമാക്കി ബോളിവുഡ് താരം അക്ഷയ് കുമാര്‍.ഖര്‍ വെസ്റ്റിലെ ജോയ് ലെജന്‍ഡ് എന്ന കെട്ടിടത്തിന്റെ പത്തൊന്‍പതാം നിലയിലുള്ള 7.84 കോടി രൂപയുടെഫ്‌ലാറ്റാണ് അക്ഷയ് കുമാര്‍ സ്വന്തമാക്കിയത്. ഭാര്യ ട്വിങ്കിള്‍ ഖന്നയ്ക്കും മക്കള്‍ക്കുമൊപ്പം നിലവില്‍ താമസിക്കുന്ന ജുഹുവിലെ ഫ്‌ലാറ്റ് അടക്കം നിരവധി വീടുകളാണ് താരത്തിന്റേതായി മുംബൈയില്‍ ഉള്ളത്.

author-image
swathi
New Update
8 കോടിയുടെ പുതിയ ഫ്‌ലാറ്റ്  സ്വന്തമാക്കി അക്ഷയ് കുമാര്‍

മുംബൈ: പുതിയ ആഡംബര ഫ്‌ലാറ്റ്  സ്വന്തമാക്കി ബോളിവുഡ് താരം അക്ഷയ് കുമാര്‍.ഖര്‍ വെസ്റ്റിലെ ജോയ് ലെജന്‍ഡ് എന്ന കെട്ടിടത്തിന്റെ പത്തൊന്‍പതാം നിലയിലുള്ള 7.84 കോടി രൂപയുടെഫ്‌ലാറ്റാണ് അക്ഷയ് കുമാര്‍ സ്വന്തമാക്കിയത്. ഭാര്യ ട്വിങ്കിള്‍ ഖന്നയ്ക്കും മക്കള്‍ക്കുമൊപ്പം നിലവില്‍ താമസിക്കുന്ന ജുഹുവിലെ ഫ്‌ലാറ്റ് അടക്കം നിരവധി വീടുകളാണ് താരത്തിന്റേതായി മുംബൈയില്‍ ഉള്ളത്.

കാര്‍പെറ്റ് ഏരിയ, ഡക്ട് ഏരിയ, ഡ്രൈ ഏരിയ എന്നിവയെല്ലാം ചേര്‍ത്ത് 2155 ചതുരശ്രയടിയാണ് ഫ്‌ലാറ്റിന്റെ ആകെ വിസ്തീര്‍ണ്ണം. ആഢംബര ഫ്‌ലാറ്റിനു പുറമേ നാല് കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമാണ് ജോയ് ലെജന്‍ഡില്‍ അക്ഷയ് കുമാറിനായി ഒരുങ്ങിയിരിക്കുന്നത്.ജനുവരി ഏഴിനാണ് ഫ്‌ലാറ്റിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായത്. സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ 39.24 ലക്ഷം രൂപ ചെലവഴിച്ചതായാണ് വിവരം.

മൂന്നും നാലും കിടപ്പുമുറികളുള്ള അത്യാധുനിക ആഢംബര ഫ്‌ലാറ്റുകളാണ് ജോയ് ലെജന്‍ഡ് കെട്ടിടത്തില്‍ ഉള്ളത്.വെബ്‌സൈറ്റില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം ലിവിങ് റൂം, ഡക് ഏരിയ, ഡൈനിങ് ഏരിയ, പ്രധാന കിടപ്പുമുറി, അതിഥികള്‍ക്കായുള്ള കിടപ്പുമുറികള്‍, കുട്ടികള്‍ക്കുള്ള കിടപ്പുമുറി, അടുക്കള, ബാത്ത്‌റൂം എന്നിവയാണ് ജോയ് ലെജന്‍ഡിലെ ഫ്‌ലാറ്റുകളില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

നിലവില്‍ ബോളിവുഡിലെ തന്നെ ഏറ്റവും തിരക്കുള്ള താരമാണ് അക്ഷയ് കുമാര്‍. ബച്ചന്‍ പാണ്ഡെയാണ് അക്ഷയ് കുമാറിന്റേതായി പുറത്തു വരാനുള്ള അടുത്ത ചിത്രം. മുംബൈയിലെ വീടുകള്‍ക്കു പുറമെ ഗോവ, മൗറീഷ്യസ് എന്നിവിടങ്ങളിലും അക്ഷയ് കുമാറിന് സ്വന്തമായി വീടുകളുണ്ടെന്നാണ് വിവരം.

akshaykumar new flat