ഡൈനിംഗ് സ്‌പേസ് ഡിസൈന്‍

By Rajesh Kumar.21 Jan, 2017

imran-azhar

തീന്‍മേശയാണു ഡൈനിംഗ് സ്‌പേസിലെ പ്രധാന അട്രാക്ഷന്‍. സ്‌പേസിനു ചേരുന്ന വലിപ്പവും ആകര്‍ഷണീയതയും തീന്‍മേശയ്ക്കുണ്ടാകണം. ടേബിളിനു ചുറ്റും നടക്കാനുള്ള ഇടമിടാന്‍ മറക്കരുത്. മികച്ച ലൈറ്റിംഗും ഫ്‌ളോറിംഗും ചുമരിന്റെ നിറവുമൊക്കെ ഡൈനിംഗ് സ്‌പേസിനെ കൂടുതല്‍ മനോഹരമാക്കും.

 

വിശാലമായ സ്‌പേസിന്റെ അപ്പുറവും ഇപ്പുറവുമായി കൊരുത്ത പോലെയാണ് ഇപ്പോള്‍ വീടുകളിലെ ലിവിങും ഡൈനിങും. വളരെ ഓപ്പണായ രീതിയിലുള്ള ഡൈനിംഗ് സ്‌പേസിനു ചില ഗുണങ്ങളുണ്ട്. നല്ല വായുവും വെളിച്ചവുമുണ്ടാകും. വരുന്ന അതിഥികളെ ഡൈനിംഗിലേക്കു സ്വീകരിക്കുന്നതിനു സൗകര്യമുണ്ട്. അതിഥിയ്ക്ക്, താന്‍ അന്യനല്ലെന്ന തോന്നല്‍ ഓപ്പണ്‍ ഡൈനിംഗു നല്‍കും.


പക്ഷേ, ഓപ്പണ്‍ ഡൈനിംഗ് സ്‌പേസ് വളരെ കാഷ്വലായ ഇരിപ്പടമാക്കി മാറ്റാന്‍ ചില ശ്രദ്ധയോടെ ഒരുക്കിയേ മതിയാകൂ. ടേബിളും കസേരകളും ചുമരിന്റെ നിറവും കാബിനറ്റുകളും വാഷ് ഏരിയയുമൊക്കെ നല്ലപോലെ ഇഴുകിച്ചേരണം. എങ്കിലേ കാഷ്വല്‍ ലുക്കിനു കൂടുതല്‍ മഹനീയത കിട്ടുകയുള്ളൂ.

 

ഡൈനിംഗ് ടേബിള്‍ അട്രാക്ഷന്‍
ഡൈനിംഗിലെ സെന്റര്‍ ഒഫ് അട്രാക്ഷന്‍ എന്നു പറയുന്നതു പണ്ടും ഇപ്പോഴും ഡൈനിംഗ് ടേബിള്‍ തന്നെ. സ്‌പേസിന്റെ രീതി, കുടുംബാംഗങ്ങളുടെ എണ്ണം, ഇന്റീരിയര്‍ ശൈലി തുടങ്ങിയവ കണക്കിലെടുത്തുവേണം ഡൈനിംഗ് ടേബിള്‍ തിരഞ്ഞെടുക്കാന്‍.
വട്ടത്തിലും ചതുരത്തിലും തുടങ്ങി പല ആകൃതിയിലുള്ള ടേബിള്‍ ലഭമാണെങ്കിലും ദീര്‍ഘചതുരാകൃതിയിലുള്ള ഡൈനിംഗ് ടേബിളാണു ഇന്നും ഏറ്റവും പ്രിയപ്പെത്. സീറ്റിങിനു എക്‌സ്ട്രാ സ്‌പേസു നല്‍കുന്നതു ഇത്തരം ടേബിളാണ്.


കന്റംപററി ശൈലിയില്‍ തീര്‍ത്ത വീടിന്റെ ഇന്റീരിയര്‍ സമകാലീന മട്ടിലുള്ളതായിരിക്കും. അങ്ങനെ വരുമ്പോള്‍ ഡൈനിംഗ് ടേബിളിനും ഇത്തിരി സ്‌റ്റെലൊക്കെ വേണം. മികച്ച ഡിസൈനിലുള്ള ഡൈനിംഗ് ടേബിളുകള്‍ മാര്‍ക്കറ്റിലിപ്പോള്‍ സുലഭമാണ്. സ്‌പേസിനും ഇന്റീരിയറിനും ചേരുന്നതു തിരഞ്ഞെടുക്കുന്നതില്‍ തെറ്റില്ല. ടേബിളിന്റെ സ്ഥാനം സ്‌പേസിനു അനുസരിച്ചുവേണം നിശ്ചയിക്കാന്‍. ആറ്, എട്ട്, പന്ത്രണ്ട് കസേരകളിടാവുന്ന ദീര്‍ഘചതുരാകൃതിയിലും ഓവല്‍ ഷേപ്പിലുമൊക്കെയുള്ള ഡൈനിംഗ് ടേബിളാണു റിച്ച് ലുക്ക് നല്‍കുന്നത്. ഈട്ടിയിലോ തേക്കിലോ തീര്‍ത്ത ടേബിളിനു ഇന്നും പ്രത്യേക ഗമയുണ്ടെന്നു പറയാതെ വയ്യ. ഡൈനിംഗ് ടേബിളിനു ചുറ്റും നടക്കാനുള്ള സ്‌പേസുണ്ടാകണം. ഊണുവിളമ്പാനും മറ്റും ഇതു ഗുണംചെയ്യും. മാത്രമല്ല ക്‌ളീനിംഗിനും സൗകര്യം നാലുവശത്തും സ്‌പേസുള്ളതാണ്. മള്‍ട്ടിവുഡ്, ഗ്‌ളാസ് ടേബിളുകള്‍ക്കു പ്രത്യേക പ്രിയം കണ്ടുവരുന്നുണ്ട്. വളരെ കാഷ്വല്‍ ലുക്കു കിട്ടാന്‍ ടേബിളിന്റെ ഒരുവശത്തു ബഞ്ചിടുന്ന രീതി സ്‌റ്റൈലാണ്. എന്നാല്‍ സ്‌പേസ് കുറവാണെങ്കില്‍ ഇതിനു പറ്റില്ല.


ടേബിളിനു മധ്യത്തിലായി ഫ്‌ളവര്‍വേസില്‍ ഫ്രഷായ പൂക്കള്‍ വയ്ക്കാം. കാഷ്വല്‍ ലുക്കിനു മാത്രമല്ല ഭക്ഷണത്തിനു ഇരിക്കുന്നവര്‍ക്കു റിലാക്‌സ്ഡ് മൂഡു കിട്ടാനും ഇതു സഹായിക്കും.കടുത്തനിറത്തില്‍ പെയിന്റു ചെയ്ത കാര്‍വ്ഡ്‌ടേബിളും ഇളംനിറത്തിലുള്ള ചെയറുകളും കാഷ്വല്‍ ലുക്കിനു മാറ്റുകൂട്ടുമെന്ന് ഇന്റീരിയര്‍ വിദഗ്ദ്ധര്‍ പറയുന്നു.
ടേബിള്‍ ക്‌ളോത്തുകള്‍ മിക്കതും ഭംഗി കെടുത്തുമെന്നു മനസിലാക്കുക. കസേരകള്‍ക്കു കുഷനുണ്ടെങ്കില്‍ അതു പ്രത്യേകതകളുള്ളതും ആകര്‍ഷകവുമായാല്‍ കൂടുതല്‍ കാഷ്വല്‍ മനോഹാരിത കൈവരും.

 

ഫ്‌ളോറിംഗിന്
ഡൈനിംഗിന്റെ ഫ്‌ളോറിംഗിനു കൂടുതലായും ഉപയോഗിച്ചു കാണുന്നത് സെറാമിക് ടൈലുകളാണ്. വിവിധ നിറത്തില്‍ കിട്ടുമെന്നതിനാല്‍ കളര്‍മാച്ചിംഗിനു സൗകര്യമുണ്ട്.
വുഡന്‍ ഫ്‌ളോറിംഗും കാര്‍പ്പറ്റിട്ടു അലങ്കരിക്കുന്നതും വ്യത്യസ്തത നല്‍കും. കാര്‍പ്പറ്റുകള്‍ വിരിച്ചാല്‍ ഇടയ്ക്കിടെ വൃത്തിയാക്കേണ്ടിവരും. ഇല്ലെങ്കില്‍ പൊടിപിടിക്കും. ഡൈനിംഗ് സ്‌പേസിനു നടുവിലായി ചെറിയ വിസ്തീര്‍ണ്ണത്തിലുള്ള കാര്‍പ്പറ്റു വിരിക്കാം. ഇപ്പോള്‍ പ്രത്യേക ഡിസൈനില്‍ തീര്‍ത്ത ഫ്‌ളോര്‍ കാര്‍പ്പറ്റുകള്‍ മാര്‍ക്കറ്റില്‍ കിട്ടും.

 

എന്തായാലും ലിവിങ് കം ഡൈനിംഗില്‍ ഒരേ നിറത്തിലും മെറ്റീരിയലിലുമുള്ള ഫ്‌ളോര്‍ ഒരുക്കുമ്പോള്‍ അതിനനുസരിച്ചു ഡൈനിംഗിലെ ടേബിളും പരിസരവും ഒത്തുചേരുന്നതാണു നല്ലത്. ഡൈനിംഗിനു മാത്രമായി വ്യത്യസ്ത നിറത്തിലുള്ള ടൈലുകളിട്ട് ഡൈനിംഗ് സ്‌പേസ് ഡിസൈന്‍ ചെയ്യുന്നതു റോയല്‍ ലുക്കു നല്‍കും

 

.
ചുമരിനു ഇളംനിറം
ഡൈനിംഗിന്റെ ചുമരിനു ഇളംനിറം തന്നെയാണു നല്ലതെന്നു ഒട്ടുമിക്ക വിദഗ്ദ്ധരും സമ്മതിക്കുന്നു. വെറ്റ്, ഓഫ്‌വെറ്റ്, ഇളംമഞ്ഞ തുടങ്ങിയവയൊക്കെ ചേരും. ചുമരില്‍ ശ്രദ്ധകിട്ടാന്‍ ആര്‍ട്ടിഫിഷല്‍ ഫെന്‍സ്ട്രീറ്റ്‌മെന്റ് നല്‍കാം. വീടുകളിലെ തീം അനുസരിച്ചു ഡൈനിംഗിലെ ചുമരിനും നിറം നല്‍കുന്നവരുണ്ട്. ഇങ്ങനെ വരുമ്പോള്‍ ടേബിളിനോടു ചേര്‍ന്നു വരുന്ന ഭാഗത്തു കടുംകളര്‍ നല്‍കാറുണ്ട്. ചുമരില്‍ എല്ലാവരും കാണുന്ന ഭാഗത്തായി പെയിന്റിങോ ഷോപീസോ വയ്ക്കാം. മനസിനു കുളിര്‍മ പകരുന്നതിനു ഇതുസഹായിക്കും. ജനലുകള്‍ക്കു ലൈറ്റു കര്‍നുകള്‍ ഉപയോഗിക്കുന്നതാണു നല്ലത്. പ്രകാശം അകത്തേക്കു കടന്നുവരട്ടെ. ഫ്രഞ്ച് വിന്‍ഡോസ് ഡൈനിംഗിനു ചാരുതയേകും.

 

മികച്ച ലൈറ്റിംഗ്
ഡൈനിംഗിലെ ലൈറ്റിംഗിനും പ്രാധാന്യമുണ്ട്. ആംബിയന്റ് ലൈറ്റിംഗ് ഡൈനിംഗിനു നന്നായി ചേരും. ഷാന്‍ഡലിയര്‍ തൂക്കുന്നതു റോയല്‍ ലുക്കു പകരും. കാന്‍ഡിലുകളുടെ വെളിച്ചത്തില്‍ തിളങ്ങുന്ന ഡൈനിംഗും മികച്ചതാണ്. സൂരനുദിച്ചുവരുന്ന അതിരാവിലത്തെ ലൈറ്റിംഗ് ഇഫക്ട് ഡൈനിംഗിനു ചേരും. ഡൈനിംഗില്‍ പ്രത്യേക മൂഡുണ്ടാക്കാന്‍ ഇതു സഹായിക്കും. ഇനി മാറ്റത്തിനായി ടേബിളില്‍ ഏഷ്യന്‍ ലാമ്പ്‌സ് ഉപയോഗിക്കാം. മെഴുകുതിരി വെട്ടത്തില്‍ ഭക്ഷണത്തിനിരിക്കുന്നതിനും പ്രത്യേക സുഖമുണ്ട്. കാന്‍ഡിലുകള്‍ മേശയ്ക്കു മുകളിലായി തൂക്കിയരീതിയില്‍ സജ്ജീകരിക്കാം. അല്ലെങ്കില്‍ ചുമരില്‍ ഉറപ്പിക്കുകയും ചെയ്യാം. ഡൈനിംഗ് ടേബിളിനു മുകളില്‍ ലൈറ്റിടുമ്പോള്‍ പ്രാണിശല്യമുണ്ടാകാതെ നോക്കണം. അതിനായി ഡിമ്മര്‍ കൂടുതലുള്ള പെന്റന്റ് ലൈറ്റാണു ടേബിളിനു മുകളില്‍ നല്ലത്.

 

ജംസ്‌റ്റോണ്‍ ഷാന്‍ഡ്‌ലിയേഴ്‌സ്
ഡൈനിംഗിനു പേഴ്‌സണല്‍ ടച്ചു നല്‍കാന്‍ മറ്റു പല രീതിയിലും അലങ്കരിക്കാന്‍ കഴിയും. തീന്‍മേശയും കസേരകളും കാണുന്ന രീതിയില്‍ ചുമരില്‍ വലിയ കണ്ണാടി പിടിപ്പിക്കാം. ഡൈനിംഗ് സ്‌പേസിന്റെ മദ്ധ്യത്തിലായി ജംസ്‌റ്റോണ്‍ ഷാന്‍ഡലിയേഴ്‌സ് തൂക്കിയിടാം. മനസിനു ഇത്ര കുളിര്‍മ നല്‍കുന്ന മറ്റൊരു ഡെക്കറേഷനില്ല.
ഡൈനിംഗിന്റെ സ്‌പേസിനു സമീപം ചെറിയ പെബിള്‍ കോര്‍ട്ട് ഒരുക്കുന്നതു മികച്ചതാണ്. ചുമരില്‍ ക്‌ളോക്കും കലണ്ടറുമൊന്നു ഇല്ലാതിരിക്കുന്നതാണു നല്ലത്. ഭക്ഷണം ആസ്വദിച്ചു കഴിക്കാന്‍ ഇവ ഗുണം ചെയ്യില്ലെന്നു മന:ശാസ്ത്ര വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതുപോലെ ടെലിവിഷന്റെ കാര്യവും. ഡൈനിംഗ് സ്‌പേസില്‍ നിന്ന് ടെലിവിഷന്‍ ഒഴിവാക്കുന്നതാണു നല്ലതെന്നു പുതിയ മന:ശാസ്ത്രം പറയുന്നു. ഭക്ഷണം കഴിക്കുമ്പോള്‍ മൂഡുണ്ടാക്കുകയാണു വേണ്ടത്. അല്ലാതെ ശ്രദ്ധ തിരിച്ചുവിടുന്ന കാരങ്ങളല്ല ഡൈനിംഗില്‍ ഉണ്ടാകേണ്ടത്.

 

OTHER SECTIONS