ഫോള്‍സ് സീലിംഗ് ഒരുക്കാന്‍ ബജറ്റ് ഇല്ലേ? വിഷമിക്കേണ്ട, അകത്തളങ്ങളില്‍ അതേ ഫീല്‍ വരുത്താം

അകത്തളങ്ങള്‍ക്ക് ഫോള്‍സ് സീലിംഗ് നല്‍കുന്ന മനോഹരിത മറ്റൊന്നിനും നല്‍കാനാവില്ല. ബജറ്റ് വീടുകള്‍ നിര്‍മിക്കുമ്പോള്‍ ഫോള്‍സ് സീലിംഗിനുള്ള ആഗ്രഹം ഉപേക്ഷിക്കേണ്ടി വരും. പോക്കറ്റിന്റെ കനം ചോരാതെ ഫോള്‍സ് സീലിംഗിന്റെ ഫീല്‍ അകത്തളങ്ങള്‍ക്ക് നല്‍കിയാലോ?

author-image
RK
New Update
ഫോള്‍സ് സീലിംഗ് ഒരുക്കാന്‍ ബജറ്റ് ഇല്ലേ? വിഷമിക്കേണ്ട, അകത്തളങ്ങളില്‍ അതേ ഫീല്‍ വരുത്താം

 

അകത്തളങ്ങള്‍ക്ക് ഫോള്‍സ് സീലിംഗ് നല്‍കുന്ന മനോഹരിത മറ്റൊന്നിനും നല്‍കാനാവില്ല. ബജറ്റ് വീടുകള്‍ നിര്‍മിക്കുമ്പോള്‍ ഫോള്‍സ് സീലിംഗിനുള്ള ആഗ്രഹം ഉപേക്ഷിക്കേണ്ടി വരും. പോക്കറ്റിന്റെ കനം ചോരാതെ ഫോള്‍സ് സീലിംഗിന്റെ ഫീല്‍ അകത്തളങ്ങള്‍ക്ക് നല്‍കിയാലോ?

അകത്തളങ്ങള്‍ക്ക് എല്‍ഇഡി ലൈറ്റ് കോണ്‍ക്രീറ്റ് ഫിറ്റിങ്ങ്‌സ് നല്‍കിയാലോ? ഫോള്‍സ് സീലിങ്ങിന്റെയോ പ്രത്യേക ഫ്രെയിമിന്റെയോ ഒന്നും ആവശ്യമില്ലാതെ എല്‍ഇഡി ലൈറ്റ് പിടിപ്പിക്കാം. കാഴ്ചയിലെ ഭംഗിക്ക് ഒട്ടും കുറവില്ലെന്നു മാത്രമല്ല, ചെലവ് വളരെ കുറയ്ക്കുകയും ചെയ്യാം എന്ന മെച്ചവും ഉണ്ട്.

എല്‍ഇഡി ലൈറ്റ് റെഡിമെയ്ഡ് കോണ്‍ക്രീറ്റ് ഫിറ്റിങ്ങ്‌സ് പോളി പ്രോപ്പലീന്‍ കൊണ്ട് നിര്‍മിച്ചതാണ്. സീലിങ്ങില്‍ എല്‍ഇഡി ലൈറ്റ് നല്‍കാന് ഉദ്ദേശിക്കുന്ന ഇടങ്ങള്‍ അടയാളപ്പെടുത്തി അവിടെ എല്‍ഇഡി ഫിറ്റിങ്‌സ് വച്ച് മേല്‍ക്കൂര വാര്‍ക്കാം. അതിനായി ഇലക്ട്രിക്കല്‍ ലേ ഔട്ട് തയാറാക്കി ഇവിടേക്കുള്ള കണക്ഷന്‍ പൈപ്പും നല്‍കിയിടണം. പണി പൂര്‍ത്തിയായ ശേഷം ഫിറ്റിങ്‌സിനുള്ളില്‍ എല്‍ഇഡി ലൈറ്റ് നല്‍കാം.

ഫോള്‍സ് സീലിംഗിന്റെ കൃത്യമായ ഫീല്‍ കിട്ടാനായി സീലിങ്ങില്‍ ചുവരിനോട് ചേര്‍ന്ന് ജിപ്‌സത്തിന്റെ കോര്‍ണിസ് വര്‍ക് പിടിപ്പിക്കുകയുമാവാം.

ചെറിയ സ്‌പോട്ട് ലൈറ്റ് മുതല്‍ വലിയ ഡെക്കറേറ്റീവ് വരെ പിടിപ്പിക്കാവുന്ന തരത്തിലാണ് ഫിറ്റിങ്ങ്‌സിന്റെ ഡിസൈന്‍. കട്ടര്‍ ഉപയോഗിച്ച് മുറിച്ചു മാറ്റാവുന്ന അഞ്ച് ഭാഗങ്ങളാണ് ഫിറ്റിങ്ങ്‌സിലുള്ളത്.

ചെറിയ എല്‍ഇഡി ലൈറ്റ് ആണെങ്കില്‍ നടുവിലുള്ള ഭാഗം മാത്രം മുറിച്ചു മാറ്റിയാല്‍ മതിയാകും. അല്‍പം കൂടി വലുതിന് നടുവിലെ രണ്ട് ലെയര്‍ മുറിച്ചു മാറ്റാം. വലിയ ലൈറ്റ് ആണെങ്കില്‍ അഞ്ച് ലെയറും മുറിച്ചു മാറ്റാം.

ചതുരാകൃതിയിലും വൃത്താകൃതിയിലും റെഡിമെയ്ഡ് എല്‍ഇഡി ഫിറ്റിങ്ങ്‌സ് ലഭിക്കും. 5ഃ8 ഇഞ്ചാണ് സ്റ്റാന്‍ഡേര്‍ഡ് സൈസ്. ഒന്നര ഇഞ്ചാണ് കനം. ഭാരം വളരെ കുറവാണ്. വെള്ളം വീണാലോ മറ്റോ യാതൊരു കെടും പറ്റില്ല.

ചെറിയ ഒരു മുറി ഫോള്‍സ് സീലിങ് ചെയ്യാന്‍ 10,000 രൂപയിലേറെ ചെലവു വരുമ്പോള്‍ ഇതിന് 210 രൂപ മുതല്‍ 660 രൂപ വരെയാണ് വില.

 

interior false ceiling