ഊണുമുറി ഒരുക്കാം ആകർഷണമായി ....

By Greeshma G Nair.19 Apr, 2017

imran-azhar

 

 

 

 

വീട്ടിലെ എല്ലാ ഇടവും ആകർഷണീയമായിരിക്കാനാണ് നാം ആഗ്രഹിക്കുന്നത് . വീട്ടുകാരുടെ അഭിരുചിയും കലാവാസനയും വീടിന്റെ ക്രമീകരണങ്ങളിലും പ്രതിഫലിക്കും . ലിവിങ് റൂമും ബെഡ്റൂമും തുടങ്ങിയവയ്ക്കുള്ള പ്രധാന്യം തന്നെയാണ് ഊണ് മുറിക്കുമുള്ളത് .

 

ഡൈനിങ് ഏരിയ കുടുംബാംഗങ്ങളുടെ എണ്ണമനുസരിച്ചാണ് വലുപ്പം നിശ്ചയിക്കേണ്ടത്. കന്‍റംപററി, മോഡേണ്‍, ട്രഡീഷ്ണല്‍, വെസ്റ്റേണ്‍ ഏതു ശൈലിയിലാണ് ഇന്‍റീരിയര്‍ ഒരുക്കേണ്ടതെന്നും മനസിലുണ്ടാകണം. അടുക്കളയോടു ചേര്‍ന്നും എന്നാല്‍ ലിവിങ് റൂമില്‍ നിന്ന് പെട്ടന്ന് കാഴ്ചയെത്താത്ത രീതിയിലുമായിരിക്കണം ഊണുമുറിയുടെ സ്ഥാനം.

 

ഊണുമുറിയില്‍ പ്രധാന്യം ഡൈനിങ് ടേബിളിനു തന്നെയാണ്. മുറിയുടെ വലുപ്പം, താമസക്കരുടെ എണ്ണം, ഇന്‍റീരിയര്‍ ശൈലി എന്നിവ അനുസരിച്ച് വേണം ഡൈനിങ് ടേബിള്‍ തെരഞ്ഞെടുക്കാന്‍. മുറിയുടെ സജീകരിക്കാന്‍ ഉദ്ദേശിക്കുന്ന ഡൈനിങ് ടേബിളിന്‍റെ നിറവും ആകൃതിയുമെല്ലാം ഇന്റീരിയർ ശൈലിയോട് ഇണങ്ങുന്നത് കണ്ടെത്താവുന്നതാണ് നന്നാവുക.

 

മുറിയുടെ ആകൃതി അനുസരിച്ചുവേണം ടേബിളുകളുടെ സ്ഥാനം നിശ്ചിയിക്കാന്‍. ചതുരത്തിലും ദീര്‍ഘചതുരത്തിലും വട്ടത്തിലും ഓവല്‍ ഷേപ്പിലുമെല്ലാമുള്ള ടേബിളുകള്‍ തെരഞ്ഞെടുക്കാം. മള്‍ട്ടിവുഡ്, ഗ്ളാസ് ടേബിളുകളാണ് ഇപ്പോള്‍ ട്രെന്‍ഡായിരിക്കുന്നത്.

 

ഇന്‍റീരിയര്‍ ഡിസൈനിങ്ങില്‍ വെളിച്ചവിതാനത്തിനുളള പ്രാധാന്യം വളരെ വലുതാണ്. ആര്‍ട്ടിഫിഷ്യല്‍ ലൈറ്റിങ് ചെയ്യുമ്പോള്‍ ടേബിളിനു മുകളില്‍ ഹാങ്ങിങ് ലൈറ്റുകള്‍ നല്‍കുന്ന പതിവുണ്ട്. കാണാന്‍ മിഴിവുള്ളതാണെങ്കിലും അത് അത്രനന്നല്ല. രാത്രികാലങ്ങളില്‍ ഇത്തരം ലൈറ്റ് ഓണ്‍ ചെയ്യുമ്പോള്‍ ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ പ്രാണികള്‍ വീഴാനുള്ള സാധ്യതയുണ്ട്. കണ്‍സീല്‍ഡ് ലൈറ്റിങ് ഊണുമുറിക്ക് നവ്യാനുഭവം നല്‍കും. ഡിമ്മര്‍ കൂടിയ പെന്‍റന്‍റ് ലൈറ്റാണ് ഡൈനിങ് ടേബിളിനു മുകളില്‍ നല്‍കേണ്ടത്.

 


ഡൈനിങ് സ്പേസിനു മാത്രമായി വ്യത്യസ്ത ഫ്ളോറിങ് നല്‍കാറുണ്ട്. വെള്ളം, കറികള്‍, മറ്റ് ഭക്ഷണാവശിഷ്ടങ്ങള്‍ എന്നിവ താഴെ വീഴാനും കറപിടിക്കാനുമെല്ലാമുള്ള സാധ്യതയുള്ളതിനാല്‍ തൂവെള്ള ഫ്ളോര്‍ ടൈലുകള്‍ വേണ്ട. എന്നാല്‍ വെള്ളയിലെ ലാളിത്യം ആഗ്രഹിക്കുന്നവര്‍ക്ക് മാറ്റ് ഫിനിഷുള്ള ടൈല്‍ ഉപയോഗിക്കാം.

 


മുറിയിലെ മറ്റ് ഇടങ്ങള്‍ ലൈറ്റ് ഷേഡാണ് ഉപയോഗിക്കുന്നതെങ്കില്‍ അതില്‍ നിന്ന് വ്യത്യസ്തമായി ടേബിള്‍ കിടക്കുന്ന ഭാഗത്ത് ഡാര്‍ക്ക് ഷേഡ് ഉപയോഗിച്ചാല്‍ നന്നാവും. വാം ഗ്രേ, അക്വാ ബ്ളൂ, ചാര്‍ക്കോള്‍ പര്‍പ്പിള്‍, സിട്രസ് യെല്ളോ, സ്പൈസി ഓറഞ്ച്, ലൈറ്റ് ബ്രൗണ്‍ നിറങ്ങളെല്ലാം ഊണുമുറിക്ക് ചേരും.

 

ഡൈനിങ് ഏരിയയിലെ സ്ഥിരം സാന്നിധ്യമായ ക്രോക്കറി ഷെല്‍ഫുകള്‍ ക്യൂരിയോ എന്ന പേരിലേക്ക് മാറിയിട്ടുണ്ട്. പ്ളേറ്റുകളും ഗ്ളാസുകളും സെര്‍വിങ് ഡിഷുകളുമെല്ലാം സ്ഥാനം പിടിച്ചിരുന്ന ഷെല്‍ഫുകള്‍ പുത്തന്‍ ശൈലിയില്‍ എത്തിയത് ഡൈനിങ് സ്പേസിന് അലങ്കാരമായി. ക്യൂരിയോയില്‍ പാത്രങ്ങള്‍ക്ക് പകരം ഭംഗിയുള്ള ഷോ പീസുകളും പൂക്കളുമെല്ലാം ഒരുക്കുന്നതും പതിവാണ്. മികച്ച രീതിയില്‍ ലൈറ്റിങ് നല്‍കിയാണ് ഈ സ്പേസിനെ ആകര്‍ഷണീയമാക്കുന്നത്.

 

OTHER SECTIONS