കിടപ്പുമുറിക്കുമുണ്ട് രഹസ്യം....!

By Anju N P.25 Apr, 2018

imran-azhar

 


നല്ല സുഖകരമായ ഉറക്കം പ്രധാനം ചെയ്യുന്നതിന് മുറികള്‍ക്കുള്ള പങ്ക് വലുതാണ്. നല്ലൊരുറക്കം വഴി നല്ലൊരു രാവിനെയും നല്ലൊരു ജീവിതത്തെയും വരവേല്‍ക്കാന്‍ സാധിക്കും.

 

വാസ്തു ശാസ്ത്രമനുസരിച്ചുള്ള ഒരു കിടപ്പ് മുറിയില്‍ സന്തോഷവും സംതൃപ്തിയും നിറയാന്‍ കിടപ്പ് മുറിയുടെ സ്ഥാനം, കിടപ്പിന്റെ രീതി, ചുവരിലെ നിറങ്ങള്‍, വാതിലുകളുടെ സ്ഥാനം ഇവയിലൊക്കെ കുറച്ച് ശ്രദ്ധ നല്‍കിയാല്‍ മതിയെന്ന് പറയപ്പെടുന്നു.

 

പ്രധാന കിടപ്പ് മുറി തെക്ക് പടിഞ്ഞാറ് അല്ലെങ്കില്‍ വടക്ക് പടിഞ്ഞാറ് ദിശയില്‍ ആയിരിക്കണം. ബഹുനില മന്ദിരമാണെങ്കില്‍ പ്രധാന കിടപ്പ് മുറി മുകള്‍ നിലയിലാവണം എന്നാണ് വിദഗ്ധരുടെ അഭിപ്രായം. കുടുംബ നാഥനോ വിവാഹിതരായ മക്കള്‍ക്കോ ഈ മുറി ഉപയോഗിക്കാം. എന്നാല്‍, ആവിവാഹിതര്‍ പ്രധാന കിടപ്പ് മുറി ഉപയോഗിക്കുന്നത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. അതേപോലെ തന്നെ വീടിന്റെ വടക്ക് കിഴക്ക് ഭാഗത്ത് കിടപ്പ് മുറി ഒരുക്കാതിരിക്കാനും ശ്രദ്ധിക്കണം.

 

കുട്ടികളുടെ കിടപ്പ് മുറി പടിഞ്ഞാറ് അല്ലെങ്കില്‍ വടക്ക് പടിഞ്ഞാറ് ദിശയില്‍ ആവുന്നതാണ് നല്ലെതെന്ന് വാസ്തു ശാസ്ത്രം അനുശാസിക്കുന്നു. കൌമാരക്കാര്‍ക്ക് വീടിന്റെ കിഴക്ക് ഭാഗത്ത് കിടപ്പ് മുറി ഒരുക്കുന്നതില്‍ തെറ്റില്ല. അതിഥികള്‍ക്ക് വടക്ക് പടിഞ്ഞാറുള്ള കിടപ്പ് മുറി തന്നെയാണ് ഉത്തമം.