ശ്മാശാന ഭൂമിക്ക് സമീപം വീട് പണിയാമോ ...?

By Greeshma G Nair.24 Mar, 2017

imran-azhar

 

 

 


വീട് എന്നത് ഏതൊരാളിന്റെയും സ്വപ്നമാണ് .വീട് വയ്ക്കാൻ ഒരുങ്ങുമ്പോൾ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് . പ്രത്യേകിച്ച് വീട് വയ്ക്കാൻ ഉള്ള സ്ഥലം നോക്കുമ്പോൾ .
പലരും സ്വന്തമായുള്ള സ്ഥലത്തായിരിക്കും വീട് നിര്‍മ്മിക്കുക. വീടിനുവേണ്ടി സ്ഥലം വാങ്ങും മുമ്പ് അതിനു വല്ല ദോഷമുണ്ടോ എന്ന് അന്വേഷിക്കുന്നത് നല്ലതാണ്.

 


ശ്മശാന ഭൂമി എന്നുവച്ചാല്‍ മനുഷ്യനെ അടക്കം ചെയ്ത സ്ഥലം എന്നാണ് അര്‍ത്ഥം. ഭൂമി കിളക്കുമ്പോള്‍ മണ്ണിനടിയില്‍നിന്ന് മനുഷ്യന്റെ അസ്ഥി ലഭിച്ചാല്‍ അവിടം വാസയോഗ്യമല്ല.
നമ്മുടെ സ്ഥലത്തിനോട് ചേര്‍ന്ന് ശ്മശാനം ഉണ്ടായാലും ആ സ്ഥലം ഒഴിവാക്കുന്നതുതന്നെയാണ് നല്ലത്.


അതിനാല്‍ വീട് വയ്ക്കാന്‍ ഒരുങ്ങും മുന്‍പ് ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് നമ്മുടെ സ്ഥലം നല്ലതാണോ എന്ന് അന്വേഷിക്കുന്നത്.

 

സര്‍പ്പക്കാവുകള്‍ , മറ്റ് ആരാധനയുണ്ടായിരുന്ന സ്ഥലങ്ങൾ വെട്ടിത്തെളിച്ച സ്ഥലങ്ങളും ദോഷമുള്ളതായിരിക്കും.
അതിനാല്‍ പ്രശ്ന പരിഹാരം നടത്തിയിട്ട് വേണം വീടുപണി ആരംഭിക്കാനും സ്ഥലം വാങ്ങാനും. പണിതശേഷം അത് വാസയോഗ്യമല്ലാതെ പോകുന്നതിനേക്കാൾ നല്ലതാണു പണിയുന്നതിന് മുൻപ് ശ്രദ്ധിക്കുന്നത് .

OTHER SECTIONS