ഇനി കൺഫ്യൂഷൻ വേണ്ട; വീടിന് അനുയോജ്യമായ പെയിന്റ് തിരഞ്ഞെടുക്കാം

By Sooraj Surendran.17 10 2019

imran-azhar

 

 

ഒരു വീട് നിർമ്മിക്കുമ്പോൾ ആ വീടിന് ചേർന്ന പെയിന്റ് തിരഞ്ഞെടുക്കുന്നതിന് വലിയ പ്രാധാന്യമുണ്ട്. വീടിന് ചേരുന്നതും, അനുയോജ്യവുമായ പെയിന്റ് തിരഞ്ഞെടുക്കുന്നതിലൂടെ വീട് കൂടുതൽ ആകർഷകമാകുന്നു. വീടിനു പുത്തൻ ഭാവം നൽകുന്നതിന് ഏറെ സഹായിക്കുന്ന ഘടകമാണ് പെയിന്റിങ്. വീടിന് യോജിച്ച പെയിന്റ് തിരഞ്ഞെടുക്കുമ്പോൾ നിരവധി ഘടകങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. വീടിന്റെ എല്ലാ മുറികളിലും ഒരേ പെയിന്റ് എന്ന ശൈലി പഴഞ്ചനായിക്കഴിഞ്ഞു. വീട് ആകർഷകമാക്കാൻ ഓരോ മുറികളിലും വ്യത്യസ്തമാർന്ന പെയിന്റ് ഉപയോഗിക്കാം. വീട്ടിലെ ബെഡ് റൂമുകളിൽ ഇളം നിറങ്ങൾ ഉപയോഗിക്കുന്നതാകും അനുയോജ്യം. റിലാക്‌സ് ചെയ്യാൻ സഹായിക്കുന്ന നിറങ്ങളാണ് ഇവിടെ ആവശ്യം ലാവെൻഡറും പിങ്കും ഇളം പച്ചയുമൊക്കെ ബെഡ് റൂമിന് ഉപയോഗിക്കുന്നത് വളരെ നന്നായിരിക്കും. കുട്ടികൾക്കുള്ള മുറി ഒരുക്കുമ്പോൾ അവരുടെ ഇഷ്ടം പരിഗണിക്കുന്നതാകും നല്ലത്. ബേബി ബ്ലൂവും പിങ്കും മികച്ച ചോയ്‌സുകളാണ്. അതുപോലെ തന്നെ ചെറിയ മുറികളിൽ കടും നിറങ്ങൾ അടിക്കുന്നത് മുറിയുടെ വലുപ്പക്കുറവിനെ എടുത്തുകാണിക്കും. ഇളം നിറങ്ങളാണ് അടിക്കുന്നത് എങ്കിൽ മുറികൾ കൂടുതൽ വിശാലമായി തോന്നും. പുത്തൻ ട്രെൻഡുകൾ ഇന്ന് പെയ്ന്റിങിനെ സ്വാധീനിച്ച് കഴിഞ്ഞു.

 

OTHER SECTIONS