സ്വന്തമായി ഒരു വീട് വാങ്ങിക്കാന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നെങ്കില്‍ ഇത് കൂടി അറിഞ്ഞിരിക്കണം

By Anju N P.08 Aug, 2017

imran-azhar


സ്വന്തമായി ഒരു വീട് വാങ്ങിക്കാന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നുണ്ടോ...? നിങ്ങളുടെ സ്വപ്‌നഭവനം വാങ്ങിക്കാന്‍ പോകുന്നതിന് മുന്‍പ്
അടിസ്ഥാനപരമായി ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. വീട് വാങ്ങിക്കാന്‍ നിങ്ങള്‍ തയ്യാറായി എങ്കില്‍ ഇക്കാര്യങ്ങള്‍ കീടി ഒന്നു ശ്രദ്ധിക്കൂ....

 

സ്വയം ശേഷി വിലയിരുത്തുക
സ്വന്തമായി ഒരു വീട് വാങ്ങാനൊരുങ്ങുമ്പോള്‍ ആ വീട് വാങ്ങാനുള്ള ശേഷി നിങ്ങള്‍ക്ക് ഉണ്ടെന്നു ഉറപ്പാക്കുകയാണ് ആദ്യ ഘട്ടം. നിങ്ങളുടെ് സാമ്പത്തിക ബാധ്യതകള്‍ എത്രത്തോളമുണ്ടെന്ന് പരിശേധിക്കുക വഴി നിങ്ങള്‍ക്ക് മനസ്സിലാക്കാം നിങ്ങളുടെ സ്വപ്‌നഭവനം വാങ്ങാന്‍ നിങ്ങള്‍ പ്രാപ്തരാണോ എന്ന്.

 

വീട് എവിടെയായിരിക്കണം
നിങ്ങളുടെ ജോലി സ്ഥലത്തും നിന്നും പോയി വരാന്‍ കഴിയാവുന്ന തരത്തിലുള്ളതാണോ നിങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന വീട് എന്നത് പ്രത്യേകം ശ്രദ്ധിക്കണം.

 

ഭാവിയിലേക്കുള്ള പ്രതീക്ഷ
കണ്ണടച്ച് വാങ്ങിച്ചോ, വില ഒരിക്കലും ഇടിയില്ല എന്നുപറയാന്‍ ഒരുപാട് പേരുണ്ടാകും. എന്നാല്‍ സത്യമതല്ല. മറ്റു പലതിന്റേതുമെന്നപോലെ റിയല്‍ എസ്റ്റേറ്റ് പ്രോപ്പര്‍ട്ടികളുടെയും വില ഇടിഞ്ഞേക്കാം. അതിനാല്‍ ഭാവിയില്‍ വന്‍ ലാഭത്തിന് വില്‍ക്കാനാകും എന്ന പ്രതീക്ഷയിലാകരുത് വീട് വാങ്ങുന്നത്.

 

വില്‍പ്പന കരാര്‍ പരിശോധിക്കുക
കരാറില്‍ ഒപ്പിട്ടുകഴിഞ്ഞാല്‍ പിന്നെ അതില്‍ കൂട്ടിച്ചേര്‍ക്കലുകളോ ഒഴിവാക്കലുകളോ സാധ്യമായെന്ന് വരില്ല എന്നതിനാല്‍ തിരക്ക് പിടിച്ച് ഒരിക്കലും കരാറില്‍ ഒപ്പിടരുത്.ബില്‍ഡറോ, ബ്രോക്കറോ എത്ര തിരക്ക്പിടിച്ചാലും വില്‍പ്പന കരാര്‍ ശ്രദ്ധാപൂര്‍വം വായിച്ച് മനസിലാക്കിയതിന് ശേഷം മാത്രം ഒപ്പിടുക.

 

സ്ഥലത്തിന്റെ അടിസ്ഥാന വിലയും യഥാര്‍ത്ഥ വിലയും
പരസ്യത്തെ ഒരിക്കലും കണ്ണടച്ച് വിശ്വസിക്കരുത്. പരസ്യത്തില്‍ പറയുന്നതായിരിക്കില്ല മിക്കപ്പോഴും അപ്പാര്‍ട്ട്മെന്റിന്റെ യഥാര്‍ത്ഥ വില. പരസ്യത്തിലേത് അടിസ്ഥാന വിലയായിരിക്കും. അതിന്റെ കൂടെ കാര്‍ പാര്‍ക്കിംഗ്, കെയര്‍ടേക്കിംഗ് ചാര്‍ജ്, മാലിന്യ-മലിനജല സംസ്‌കരണം പോലുള്ള പൊതു സംവിധാനങ്ങള്‍ക്കുള്ള ചാര്‍ജ് തുടങ്ങിയവകൂടി ച്ചേര്‍ക്കുമ്പോള്‍ അടിസ്ഥാന വിലയേക്കാള്‍ 20-30 ശതമാനം കൂടുതല്‍ കൊടുക്കേണ്ടി വന്നേക്കും. വില്‍പ്പനകരാര്‍ വെക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ കൂടി പ്രത്യേകം അറിഞ്ഞിരിക്കണം

 

കാര്‍പ്പെറ്റ് ഏരിയ
നിങ്ങള്‍ വാങ്ങിക്കാന്‍ ഉദ്ദേശിക്കുന്ന അപ്പാര്‍ട്ട്മെന്റിന്റെ ഉള്‍വശത്ത് ആകെ ഉപയോഗിക്കുന്ന സ്ഥലമാണ് കാര്‍പ്പെറ്റ് ഏരിയ. കാര്‍പ്പറ്റ് ഏരിയയാണ് നിങ്ങള്‍ക്ക് സ്വന്തമായി ലഭിക്കുന്നത്, അവിടെയാണ് താമസിക്കേണ്ടി വരുന്നത്. അതിനാല്‍ കാര്‍പ്പെറ്റ് ഏരിയ എത്രയെന്ന് വ്യക്തമായി അറിയണം.

ബാധ്യതകള്‍ അറിയുക
നിങ്ങള്‍ വാങ്ങുന്ന അപ്പാര്‍ട്ട്മെന്റിന് കടബാധ്യതകളില്ലെന്ന് ഉറപ്പ് വരുത്തുക. അപ്പാര്‍ട്ട്‌മെന്റ് ബില്‍ഡറുടെ സ്വന്തം ഭൂമിയില്‍ പണിതതാണോ, അതോ മറ്റൊരാളുടെ ഭൂമിയില്‍ പണിതതാണോഭൂമിയുടെ മേല്‍ കടബാധ്യതകളുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ ഉറപ്പ് വരുത്തണം. മുന്‍ ആധാരങ്ങള്‍ ചോദിച്ച് വാങ്ങണം.

 

OTHER SECTIONS