ട്രംപ് പിറന്ന വീട്

By Abhirami Sajikumar.07 Mar, 2018

imran-azhar

 

ന്യൂയോര്‍ക്കിലെ 8515 വെറേഹാമില്‍ 1946 ജൂണ്‍ 14 ന് അഞ്ച് മുറികളുള്ള വലിയൊരു വീട്ടിലാണ് ട്രംപിന്റെ ജനനം.

 

ആത്യാഡംബരം നിറഞ്ഞ ഇന്നത്തെ ട്രംപിന്റെ വലിയ വീടുകളോട് താരതമ്യപ്പെടുത്തുമ്പോള്‍ ഇത്തിരി കുഞ്ഞനാണ് ട്രംപ് ജനിച്ചുവളര്‍ന്ന ഈ വീട്.

 

 

ട്രംപിന്റെ പിതാവ് ഫ്രെഡ് നിര്‍മാണ മേഖലയിലെ ജോലിയില്‍ വന്‍ സാമ്പത്തിക പുരോഗതി കൈവരിച്ചതോടെ വീട് ഉപേക്ഷിച്ച് ചെറിയൊരു ബംഗ്ലാവിലേക്ക് താമസം മാറി.

 


1940ല്‍ ട്രാംപിന്റെ പിതാവ് തന്നെയാണ് 3600 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണമുള്ള ഈ വീട് നിര്‍മിച്ചത്. മരംകൊണ്ടാണ് ഈ ഇരുനില വീടിന്റെ ഫ്‌ളോറിങ്ങ് മനോഹരമാക്കിയിരിക്കുന്നത്.

 

കാറ് നിര്‍ത്തിയിടാന്‍ പ്രത്യേക സ്ഥലവും ചെറിയൊരു പൂന്തോട്ടവും വീടിനോട് അനുബന്ധിച്ച് നല്‍കിയിട്ടുണ്ട്. ഒരു രാത്രിയ്ക്ക് 39000 രൂപ നിരക്കില്‍ ഈ വീട് ആവശ്യക്കാര്‍ക്ക് വാടകയ്ക്ക് നല്‍കുന്നുണ്ട്.

OTHER SECTIONS