കോണ്‍ക്രീറ്റ് മുറ്റങ്ങള്‍ വേണ്ടേ വേണ്ട...

By Anju N P.14 Nov, 2017

imran-azhar

 

 

ഉള്ള സ്ഥലത്ത് വീട് നിര്‍മ്മിച്ച് അതിനു ചുറ്റുമുള്ള ഇടം മുഴുവന്‍ കോണ്‍ക്രീറ്റിട്ടോ കോണ്‍ക്രീറ്റ് ടെയിലുകള്‍ പാകുന്നത് നഗരങ്ങളിലെ ഒരു സ്ഥിരം കാഴ്ചയാണ്. വീടിന്റെ പരിസരം വൃത്തിയായിരിക്കുമെങഅകിലും ഇത് മറ്റ് പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. മഴക്കാലത്ത് ഇവിടെ നിന്നും മഴവെള്ളം ഭൂമിയിലേക്ക് താഴ്ന്നു പോകുവാന്‍ സാധ്യമല്ലാതെ വരികയും ഇത് പൊതുവഴിയിലേക്കോ, ഓടകളിലേക്കോ ഒഴുകിപ്പോകുകയും ചെയ്യുന്നു. കൃത്യമായി തടസ്സങ്ങള്‍ നീക്കി വൃത്തിയായി സൂക്ഷിക്കുന്ന ഓടകള്‍ അന്യമായ നമ്മുടെ നാട്ടില്‍ ഇത് ധാരാളം ആരോഗ്യപ്രശനങ്ങള്‍ക്കും ഇടവരുത്തും. കൂടുതല്‍ വെള്ളം ഒഴുകിയെത്തുന്നതോടെ റോഡുകള്‍ക്കും കേടുപാടുകള്‍ സംഭവിക്കും.

 

അന്തരീക്ഷത്തിലെ ചൂടു വര്‍ദ്ധിപ്പിക്കുന്നതില്‍ അവ ഗണ്യമായ പങ്കുവഹിക്കുന്നു. കൂടാതെ എ.സി ഇന്ന് നമ്മുടെ കെട്ടിടങ്ങളില്‍ അതിവേഗം സ്ഥാനം പിടിക്കുന്നു. ഇതെല്ലാം അന്തരീക്ഷ ഊഷ്മാവ് വര്‍ദ്ധിപ്പിക്കുവാന്‍ ഇടവരുത്തുന്നു.


മുറ്റം അല്‍പം ''വൃത്തികേടായാലും'' ഭൂമിക്കുമേലുള്ള അനാവശ്യമായ കോണ്‍ക്രീറ്റ് ആവരണം ഒഴിവാക്കുവാന്‍ ഓരോരുത്തരും പരമാവധി ശ്രദ്ധിക്കുക. മുറ്റത്തെ ചെളികെട്ടുന്നത് ഒഴിവാക്കുവാന്‍ അവിടെ വെള്ളാരം കല്ല് പാകിയാലും കുഴപ്പമില്ല. കെട്ടിടങ്ങളുടെ ബാല്‍ക്കണിയിലും, ടെറസ്സിലുമെല്ലാം ചെടികളും പച്ചക്കറികളും വളര്‍ത്താവുന്നതാണ്. ടെറസ്സില്‍ ചോര്‍ച്ചയുണ്ടാക്കും എന്നൊക്കെ പറഞ്ഞൊഴിയാതെ അതിനു തടയിടുവാന്‍ വേണ്ട സംവിധാനം ഒരുക്കി കഴിയുന്നത്ര ഹരിതാഭ സൃഷ്ടിക്കുവാനും അതിനെ സംരക്ഷിക്കുവാനും ശ്രമിച്ചാല്‍ അത് നമുക്ക് തന്നെയാണ് ഗുണം ചെയ്യുക.

 

OTHER SECTIONS