19000 സ്‌ക്വയര്‍ ഫീറ്റ്, 150 കോടി ചെലവ്; പോയസ് ഗാര്‍ഡനില്‍ സൂപ്പര്‍ താരം ധനുഷിന് വീടൊരുങ്ങുന്നു

By Preethi.07 07 2021

imran-azhar
ദക്ഷിണേന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള പ്രദേശമായ പോയസ് ഗാര്‍ഡനില്‍ 150 കോടിയുടെ സ്വപ്നഭവനം ഒരുകുന്നു. തമിഴ് സൂപ്പര്‍ താരം ധനുഷിനാണ് 150 കോടിയുടെ സ്വപ്നഭവനം ഒരുക്കുന്നത്. കരിയറില്‍  നേട്ടങ്ങളുടെ കൊടുമുടിയിലാണ് ധനുഷ് ഇപ്പോള്‍. ജീവിതത്തില്‍ മറ്റൊരു സ്വപ്നം സഫലമാക്കാനുള്ള തിരക്കിലാണ് താരം.

 


 

ഭാര്യാപിതാവും സൂപ്പര്‍സ്റ്റാറുമായ രജനികാന്ത് കഴിഞ്ഞ 30 വര്‍ഷമായി പോയസ് ഗാര്‍ഡനിലെ വീട്ടിലാണ് താമസം. കൂടാതെ അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ വസതിയും ഇവിടെയായിരുന്നു. ഇതിനു സമീപത്താണ് ധനുഷിനും സ്വപ്നഭവനം ഉയരുന്നത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ ഭാര്യ ഐശ്വര്യ, രജനീകാന്ത്, ഭാര്യാമാതാവ് ലത എന്നിവരുടെ സാന്നിധ്യത്തില്‍ സ്ഥലത്തിന്റെ ഭൂമിപൂജ നടത്തിയിരുന്നു.

 

 

 

 

നാലു നിലകളിലായി ഏകദേശം 19000 ചതുരശ്ര അടിയില്‍ 150 കോടി ചെലവിട്ടാണ് വീടുപണി പുരോഗമിക്കുന്നത്. അത്യാധുനിക ജിമ്മും സ്വിമ്മിങ് പൂളും ഫുട്‌ബോള്‍ കോര്‍ട്ട് ഉള്‍പ്പെടെ ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് സൗകര്യങ്ങളും വിശാലമായ ഹോം തിയറ്ററുമെല്ലാം അടങ്ങുന്നതാണ് സൂപ്പര്‍ താര ഭവനം.ഭാര്യ ഐശ്വര്യ, മക്കളായ ലിംഗ, യാത്ര എന്നിവര്‍ക്കൊപ്പം ആല്‍വാര്‍പേട്ടിലാണ് ധനുഷ് ഇപ്പോള്‍ താമസിക്കുന്നത്.

 
 

OTHER SECTIONS