യു കെ സ്വദേശികളായ ഡാനിയേല്‍ ബോണ്ട് സ്റ്റാസിയുടെ  താമസം ഒരു ഡബിള്‍ ഡക്കര്‍ ബസിലാണ്. ഏകദേശം പതിനൊന്നര ലക്ഷം രൂപ ചിലവഴിച്ചാണ് ഇരുവരും ഈ ബസിനെ ഒരു വീടിന്റെ രൂപത്തിലേക്ക് മാറ്റിയത്. എന്തിന് അധികം പറയുന്നു ഈ ബസ് വീടിന്റെ പ്ലംബ്ബിങ്ങ് ജോലിവരെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 

 

 

 

അടുക്കളയും കിടപ്പുമുറികളും ബാത്ത് റൂമും എല്ലാം ബസിനകത്ത് സജ്ജീകരിച്ചിട്ടുണ്ട്. ബസിന്റെ ഇന്റീരിയര്‍ മാത്രമാണ് മാറ്റിയത്. എക്സ്റ്റീരിയര്‍ ബസ് ആയി തന്നെ ഇപ്പോഴുമുണ്ട്. 

 

 

 

ബെഡ്‌റൂം, ടി.വി ഏരിയ, ട്വിന്‍ ബെഡ്‌റൂം, അടുക്കള, ബാര്‍, ബാത്ത് റൂം ഇവയാണ് വീട്ടിലെ പ്രധാന ഭാഗങ്ങള്‍.  യാത്ര ഇഷ്ടപ്പെടുന്നവരാണ് ഇരുവരും യാത്ര ചെയ്യുമ്പോള്‍ വീടിനെയും കൂടാകൂട്ടാമല്ലോ എന്ന ചിന്തയാണ് ഇവരെ ബസില്‍ സ്ഥിരതാമസമാക്കുന്നതിന് പ്രേരിപ്പിച്ചത്.

 

 

ഇവര്‍ക്ക്  എങ്ങോട്ട് വേണമെങ്കിലും യാത്ര പോകാം വീട് കള്ളന്‍ കൊണ്ടുപോകുമെന്ന പേടി വേണ്ട.