വീടുകളിൽ നിർബന്ധമായും സൂക്ഷിക്കേണ്ടവ

By Sooraj Surendran.14 03 2019

imran-azhar

 

 

എല്ലാ വീടുകളിലും നിരബന്ധമായും സൂക്ഷിക്കേണ്ട ചില ഉപകരണങ്ങളുണ്ട്. പലപ്പോഴും വീടുകളിൽ ഇലക്ട്രിക്കൽ സംബന്ധമായ തകരാറുകളോ സംഭവിക്കാറുണ്ട്. അതുകൊണ്ട് തന്നെ സ്ക്രൂവിന്റെ വലുപ്പത്തിനും ആകൃതിക്കുമനുസരിച്ച് ഉപയോഗിക്കാൻ സ്ക്രൂ ഡ്രൈവർ സെറ്റ്തന്നെ വീടുകളിൽ കരുതുന്നത് നന്നായിരിക്കും. നാം അടിക്കടി നേരിടുന്ന പ്രശ്നമാണ് പവർകട്ട്. അതിനാൽ ചാർജ് ചെയ്യാവുന്നതോ, ബാറ്ററി ഉപയോഗിക്കാവുന്നതോ ആയ ടോർച്ച് കരുതുന്നത് നല്ലതാണ്. ഫ്യൂസ് പോയി വൈദ്യുതി മുടങ്ങുന്നത് എപ്പോഴും സംഭവിക്കാവുന്നതാണ്. കുറച്ച് വയർ കഷണങ്ങൾ സൂക്ഷിച്ചുവെക്കുന്നതും നന്നായിരിക്കും. വീടുകളിൽ ഒരിക്കലും ഒഴിച്ചുകൂടാനാകാത്ത ഉപകരണമാണ് ടെസ്റ്റർ. ഇത്തരം ലളിതമായ ഉപകരണങ്ങളിലൂടെ നമുക്ക് സ്വന്തമായി ചെറിയ അറ്റകുറ്റപണികൾ ചെയ്യാൻ സാധിക്കും.

OTHER SECTIONS