ഫ്ലോറിങ്ങിലെ പുത്തൻ ട്രെൻഡുകൾ

By Sooraj Surendran .27 04 2019

imran-azhar

 

 

ഒരു പുതിയ വീട് നിർമ്മിക്കുമ്പോൾ അതിൽ ഫ്ലോറിങ്ങിന് വളരെ വലിയ പ്രാധാന്യമാണുള്ളത്. ഒരു വീടിനുള്ളിലേക്ക് കയറിച്ചെല്ലുമ്പോൾ നമ്മുടെ കണ്ണുകൾ ആദ്യം പതിക്കുന്നത് തറയിലേക്കാണ്. തറ ഭംഗിയായി ഒരുക്കാൻ നിരവധി മാർഗങ്ങളുണ്ട്. സാധാരണക്കാർ വീട് നിർമ്മിക്കുമ്പോൾ തറ ഒരുക്കാൻ കൂടുതലായും ആശ്രയിക്കുന്നത് ടൈലുകളാണ്. ഫ്ലോറിങ്ങിനായി തിരഞ്ഞെടുക്കുന്ന ടൈലിന്റെ ഗുണനിലവാരം മാത്രം നോക്കിയാൽ ഇന്റീരിയർ സുന്ദരമാകില്ല. മുറിയുടെ വലുപ്പം, വെളിച്ചം കടക്കുന്നതിനുള്ള സൗകര്യങ്ങൾ, മുറിയുടെ സ്വഭാവം എന്നിവയെല്ലാം പരിഗണിച്ചാണ് ടൈലുകൾ തിരഞ്ഞെടുക്കേണ്ടത്. സാധാരണ വിട്രിഫൈഡ്, സെമി വിട്രിഫൈഡ് എന്നിങ്ങനെ രണ്ടു തരം ടൈലുകളാണുള്ളത്. ടൈലുകൾ തിരഞ്ഞെടുക്കുമ്പോൾ പലപ്പോഴും വീഴ്ച പറ്റുന്നത് തിരഞ്ഞെടുക്കുന്ന നിറങ്ങളുടെ കാര്യത്തിലാണ്. പൊതുവേ വെളിച്ചം കുറവുള്ള മുറിയാണെങ്കിൽ ഇളം നിറത്തിലുള്ള ടൈലുകളാണു നല്ലത്. ഗോൾഡൻ, കോപ്പർ, ബ്ലാക്ക്, ഐവറി തുടങ്ങിയ ക്ലാസിക് ഷേഡുകൾക്കാണ് ഇപ്പോൾ ആവശ്യക്കാർ കൂടുതൽ.

OTHER SECTIONS