പ്രളയത്തെ അതിജീവിക്കും ശങ്കറിന്റെ വീട് ;ചെലവ് അഞ്ച് ലക്ഷം

By online desk.01 10 2018

imran-azhar

തിരുവനന്തപുരം : പ്രളയത്തെ അതിജീവിക്കാൻ കഴിയുന്ന വീടുമായി ആർക്കിടെക്ട് ജി ശങ്കർ അഞ്ച് ലക്ഷം രൂപ ചെലവ് വരുന്ന വീട് ജഗതി ഡി പി ഐ ജംഗ്ഷനിൽ പോലീസ് ഗസ്റ്റ് ഹൗസ്കോമ്പൗണ്ടിലെ ഒരു സെന്റ് സ്ഥലത്താണ് നിർമിച്ചിരിക്കുന്നത് ശങ്കറിന്റെ നേതൃത്വത്തിലുള്ള ഹാബിറ്റാറ് ഗ്രൂപ്പ് 23 ദിവസം കൊണ്ടാണ് ആദ്യ മാതൃകയിലെ വീടിന്റെ പണി പൂർത്തിയാക്കിയത് .495 ചതുരശ്ര അടിയുള്ള വീട് മൂന്ന് നിലകളിലാണ് നിർമ്മിച്ചിരിക്കുന്നത് .


സംസ്കരിച്ച മുളകും ഓടും ഉപയോഗിച്ചുണ്ടാക്കിയ കോൺക്രീറ്റ് തൂണുകളിലാണ് വീടുപണിതുയർത്തിയത് .ആറരടിയോളം ഉയരമുള്ള താഴത്തെ നില ഒഴിച്ചിട്ടിരിക്കുകയാണ് .ആവശ്യാനുസരണം ഈ മുറി മാറ്റിയെടുക്കാം ..ഒന്നാം നിലയിൽ അടുക്കളയും സ്വീകരണമുറിയും ,കിടപ്പുമുറിയും ശുചിമുറിയും .രണ്ടാംനിലയിൽ ഒരു കിടപ്പുമുറി .വീട്ടുകാർക്ക് ആവശ്യമുണ്ടെങ്കിൽ ഈ മുറി വലുതാക്കുകയോ രണ്ടു മുറികൾ കൂടി നിര്മിക്കുകയോ ചെയ്യാവുന്ന രീതിയിൽ ടെറസ് ഒഴിച്ചിട്ടിരിക്കുന്നു .ദുരന്ത സമയത്ത് രക്ഷാപ്രവർത്തനത്തിനുള്ള സൗകര്യം കൂടി കണക്കിലെടുത്താണ് ഇത് .മണ്ണ് കൊണ്ട് ഉണ്ടാക്കിയ ഇന്റർലോക്ക് ഇഷ്‌ടികകൾ കൊണ്ടാണ് ഭിത്തികൾ .വെള്ളം കെട്ടിനിന്ന് ചുമരുകൾക്ക് കേടുപാടുകൾ ഉണ്ടാകാതെയിരിക്കാൻ പത്തടിഉയരത്തിൽ വരെ സിമെന്റ് ഉപയോഗിച്ചു പ്ലാസ്റ്റർ ചെയ്തു .പഴയ ഓട് ,ചിരട്ട ,സംസ്കരിച്ച മുല എന്നിവയാണ് വാർക്കാൻ ഉപയോഗിച്ചത് .ചെലവ് കുറയ്ക്കാനായി തറയോടിന് പകരം സെറാമിക് ടൈലുകൾ .പൈന്ററിംഗ് ഉൾപ്പെടെ ഇതുവരെ ചെലവായത് 4 .75 ലക്ഷം രൂപ .

 

സുനാമിയും ഭൂകമ്പവും ഉൾപ്പെടെയുള്ള ദുരന്ത മേഖലകളിൽ പ്രവർത്തിച്ച അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് വീടിന്റെ രൂപകൽപ്പന നിർവഹിച്ചത് എന്ന് ശങ്കർ പറഞ്ഞു .പ്രളയത്തിന് ശേഷം ഈ മാസം ഏഴിനാണ് വീടിന്റെ പണി തുടങ്ങിയത് .മറ്റേതുവീടിനെയും പോലെയുള്ള ആയുസ്സ് ഈ വീടിനുണ്ടാക്കുമെന്ന് ശങ്കർ ഉറപ്പ് പറയുന്നു .

OTHER SECTIONS