ചുവരുകള്‍ വൃത്തിയാക്കാന്‍ ഇതാ ചില വഴികള്‍ !

വീടിന്റെ അകമേയും പുറമേയുമുള്ള ഭംഗിക്ക് ചുവരുകള്‍ ഒരു പ്രധാന ഘടകമാണ്. ചുവരികള്‍ വൃത്തിയായി ഇരിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ പലര്‍ക്കും അതിന് കഴിയാതെ വരുന്നു. ചുവരുകള്‍ എളുപ്പത്തില്‍ വൃത്തിയാക്കാന്‍ ചില വഴികളുണ്ട് അവ എന്തെ

author-image
anju
New Update
  ചുവരുകള്‍ വൃത്തിയാക്കാന്‍ ഇതാ ചില വഴികള്‍ !

 

വീടിന്റെ അകമേയും പുറമേയുമുള്ള ഭംഗിക്ക് ചുവരുകള്‍ ഒരു പ്രധാന ഘടകമാണ്. ചുവരികള്‍ വൃത്തിയായി ഇരിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ പലര്‍ക്കും അതിന് കഴിയാതെ വരുന്നു. ചുവരുകള്‍ എളുപ്പത്തില്‍ വൃത്തിയാക്കാന്‍ ചില വഴികളുണ്ട് അവ എന്തെല്ലമാണെന്ന് നോക്കാം.

ഈയമടങ്ങിയ പെയിന്റുകളെ ഒഴിവാക്കുക

ചുവരുകള്‍ വെടിപ്പായിരിക്കുന്നതന് ശ്രദ്ധിക്കേണ്ട ഒരു പ്രാനപ്പെട്ട കാര്യം ഈയമടങ്ങിയ പെയിന്റുകളെ ഉപയോഗിക്കാതിരിക്കുക എന്നതാണ്. ഇത്തരം പെയിന്റുകള്‍ ചുവരുകള്‍ വളരെ വേഗം വൃത്തികേടാകുന്നതിന് കാരണമാകും. മാത്രമല്ല പലവിധ അസുഖങ്ങളെയും ഇത് ക്ഷണിച്ച് വരുത്തുന്നു.

അടുക്കളയിലെയും കുളിമുറിയിലെയും ചുവരുകള്‍ വൃത്തിയാക്കുക

ഏറ്റവും അധികം വൃത്തിയായിരിക്കേണ്ടതും എന്നാല്‍ പെട്ടെന്ന് വൃത്തികേടാകുന്നതും അടുക്കളയിലെയും കുളിമുറിയിലെയും ചുവരുകളാണ്. കുളിക്കുമ്പോള്‍ വെള്ളവും സോപ്പിന്റെ പതയുമൊക്കെ തെറിക്കുന്നതുകൊണ്ടും, പാചകത്തിന്റെ അവശിഷ്ടങ്ങള്‍ പറ്റിപ്പിടിക്കുന്നതുകൊണ്ടും ഏറ്റവും കൂടുതല്‍ അഴുക്കുപറ്റുന്നത് ഇവിടങ്ങളിലാണ്. ഈ പറഞ്ഞ സ്ഥലങ്ങളില്‍ നിന്നും വൃത്തിയാക്കിക്കഴിഞ്ഞിട്ട് നനവില്ലാത്ത പഴയൊരു തുണികൊണ്ട് തുടയ്ക്കുവാനും മറക്കരുത്.

കഴുകുന്നതിനുമുമ്പ് പെയിന്റു ചെയ്ത ചുവരുകളെ പരിശോധിക്കുക

വീടുകളില്‍ ഉപയോഗിക്കപ്പെടുന്ന മിക്ക പെയിന്റുകളും പ്രകൃതത്തില്‍ കഴുകാനാകുന്നവയാണ്.എന്തെങ്കിലും സംഭവിച്ചതിനുശേഷം പശ്ചാത്തപിക്കുന്നതിനേക്കാള്‍ നല്ലതാണ് സുരക്ഷിതമായിരിക്കുക എന്നത്. അതുകൊണ്ട് വെളിയില്‍ അധികമെന്നും കാണപ്പെടാത്ത ഒരു ഭാഗത്ത് ചെറിയ പരിശോധന നടത്തുക. പെയിന്റ് ഇളകി മാറുകയോ, മിനുസ്സത്തിന് മങ്ങലേല്‍ക്കുകയോ ചെയ്യുന്നതായി കാണുകയാണെങ്കില്‍, അതുപയോഗിച്ച് കഴുകേണ്ടതില്ല എന്ന് ഉറപ്പിക്കാം. അടുത്തകാലത്തൊന്നും പുനര്‍ പെയിന്റിംഗ്ഉദ്ദേശിക്കുന്നില്ലെങ്കില്‍, ഡീസോഡിയം ഫോസ്ഫേറ്റിനെ ഉപയോഗിക്കരുത്. നിങ്ങളുടെ ചുവരുകളിലെ തിളക്കം ഇല്ലാതാക്കാന്‍ ഇതിന് സാധിക്കും.

കേടുപാടുകളെ അറ്റകുറ്റപ്പണി ചെയ്യുക

നിങ്ങള്‍ താമസിക്കുന്ന മുറിയുടെ ചുവരുകള്‍ക്ക് വളരെ വേഗത്തിലോ, അതുമല്ലെങ്കില്‍ കാലപ്പഴക്കം കാരണമായോ കേടുപാടുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍, ദീര്‍ഘകാലം നിലനില്‍ക്കാവുന്ന അത്തരം കേടുപാടുകളെ ഒഴിവാക്കുന്നതിനുള്ള ഉത്തമമാര്‍ഗ്ഗം അതിന്റെ ആദ്യ ലക്ഷണങ്ങള്‍ കാണുമ്പോള്‍ത്തന്നെ അറ്റകുറ്റപ്പണി ചെയ്യുക എന്നതാണ്. കേടായ ഭാഗത്തു നിന്നും പെയിന്റിനെ ചുരണ്ടിക്കളയുക.

അതിനുശേഷം ആദ്യംഅവിടെയുള്ള സുഷിരങ്ങള്‍ അടയ്ക്കുക. തുടര്‍ന്ന് നേരിയതോതില്‍ പെയിന്റ് തേയ്ക്കുക. സാധ്യമാണെങ്കില്‍ ഒരിക്കല്‍ അവിടെ ഉപയോഗിച്ച പെയിന്റിന്റെ ബാക്കി ഉപയോഗിച്ച് നിറവ്യത്യാസം ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കാവുന്നതാണ്.

wall cleaning