വീട്ടിൽ അടുക്കളയുടെ സ്ഥാനം നോക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ .....

By Greeshma G Nair.24 Feb, 2017

imran-azhar

 

 

ഇന്നത്തെ കാലത്ത് സ്ഥലത്തിനും സമയത്തിനും പരിധിയും പരിമിതികളും ധാരാളമാണ്. എന്നാല്‍, ഈ കുറവുകള്‍ ഗൃഹ നിര്‍മ്മാണത്തിനെ ബാധിച്ചാല്‍ സുഖമുള്ള ജീവിതത്തെ നാം തന്നെ നിഷേധിക്കുകയായിരിക്കും.

വീട് വയ്ക്കുമ്പോള്‍ അടുക്കള സൌകര്യമുള്ളത് ആയിരിക്കുന്നതിനൊപ്പം വാസ്തു ശാസ്ത്രത്തെ അനുകൂലിക്കുന്നതും ആയിരിക്കാ‍ന്‍ ശ്രദ്ധിക്കണം. ഇതില്‍ അടുക്കളയുടെ സ്ഥാനമാണ് ഏറ്റവും പ്രധാനം.

 

വീടിന്‍റെ തെക്ക് കിഴക്ക് മൂലയാണ് അടുക്കളയ്ക്ക് ഏറ്റവും യോജിച്ചത്. ഇത് അഗ്നി ദേവന്‍റെ ദിക്കായതിനാലാണിത്. വടക്ക് പടിഞ്ഞാറ് മൂലയും അടുക്കളയ്ക്ക് അനുയോജ്യം . അടുക്കളയില്‍ കിഴക്ക് ദിക്കിന് അഭിമുഖമായി നിന്ന് പാചകം ചെയ്യാനുള്ള സൌകര്യം ഒരുക്കുകയും വേണം.

 

അടുക്കള തെക്ക് പടിഞ്ഞാറ് നിര്‍മ്മിച്ചാല്‍ അത് വാസ്തുപുരുഷന് ദോഷകരമായും വടക്ക് കിഴക്ക് ആയാല്‍ അത് കുടുംബത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കുമെന്നുമാണ് വാസ്തു വിദ്യാ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ചുരുക്കി പറഞ്ഞാല്‍, തെക്ക് കിഴക്ക്, വടക്ക് പടിഞ്ഞാറ് ദിശകളില്‍ മാത്രമാണ് വാസ്തു ശാസ്ത്രം അനുശാസിക്കുന്ന രീതിയില്‍ അടുക്കള നിര്‍മ്മിക്കേണ്ടത്.

 

അടുക്കളയുടെ വാതില്‍ കിഴക്ക്, വടക്ക് കിഴക്ക് അല്ലെങ്കില്‍ വടക്ക് ഭാഗത്തായിരിക്കാന്‍ ശ്രദ്ധിക്കണം. അത്യാവശ്യ സാമഗ്രികള്‍ വയ്ക്കാന്‍ തെക്ക് അല്ലെങ്കില്‍ വടക്ക് ദിക്കാണ് നല്ലത്.

പാചകം ചെയ്യുന്ന സ്ഥലം വീടിന്‍റെ പ്രധാന ഭിത്തികളോട് ചേര്‍ന്നാവരുത്. പാചകം ചെയ്യുന്ന സ്ഥലത്തിന് തൊട്ട് മുകളിലായി ഷെല്‍ഫുകള്‍ വയ്ക്കുന്നതും വാസ്തുശാസ്ത്രം പ്രോത്സാഹിപ്പിക്കുന്നില്ല.

 

ഫ്രിഡ്ജ് വടക്ക് പടിഞ്ഞാറ് മൂലയില്‍ വയ്ക്കുന്നതാണ് ഉത്തമം. ഗ്യാസ് സ്റ്റൌവ്വ് വയ്ക്കാന്‍ ഏറ്റവും അനുയോജ്യം അടുക്കളയുടെ തെക്ക് കിഴക്ക് മൂലയാണ്. അവന്‍, മറ്റ് ഹീറ്ററുകള്‍ തുടങ്ങിയവ വയ്ക്കാനും ഈ ദിക്ക് തന്നെയാണ് ഉത്തമം.

 

വാട്ടര്‍ ഫില്‍റ്റര്‍ സ്ഥാപിക്കാന്‍ വടക്ക് കിഴക്ക് മൂലയാണ് ഏറ്റവും ഉത്തമം. അതേപോലെ, സിങ്ക് അടുക്കളയുടെ വടക്ക് ഭാഗത്തായിരിക്കണമെന്നും വാസ്തു ശാസ്ത്രകാരന്‍‌മാര്‍ ഉപദേശിക്കുന്നു.

 

അടുക്കളയ്ക്ക് വെള്ളയോ കറുപ്പോ നിറം നല്‍കുന്നത് അനുയോജ്യമല്ല. മഞ്ഞ, ഓറഞ്ച്, റോസ്, ചോക്കളേറ്റ് എന്നീ നിറങ്ങള്‍ അടുക്കളയ്ക്ക് അനുയോജ്യമാണ്.

 


1. വാസ്തുശാസ്ത്രപരമായ്‌ അടുക്കള വീടിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്തോ തെക്ക്‌ കിഴക്ക്‌ ഭാഗത്തോ ആയിരിക്കണം

2. അടുക്കളയില്‍ കുടിക്കുവാനുള്ള വെള്ളത്തിന്റെ ടാപ്പ്‌, സിങ്കു, മുതലായവ വടക്ക് കിഴക്ക് മൂലയിലുടെ തന്നെ ആയിരിക്കണം

3. തെക്ക് ഭാഗവും പടിഞ്ഞാറ് ഭാഗവും ഫ്രിഡ്ജ്‌, ഗ്രൈന്റര്‍, അലമാരകള്‍ എന്നിവ വയ്ക്കാവുന്നതാണ്.

4.സ്റ്റോര്‍റൂംതെക്ക്കിഴക്ക്ഭാഗം, കിഴക്ക്ഭാഗംഅല്ലെങ്കില്‍തെക്ക്കിഴക്കിനുംതെക്ക്ഭാഗത്തിനും മദ്ധ്യയുമാവാം.

5. അടുപ്പ്‌ കിഴക്കോട്ട് തിരിഞ്ഞു നിന്ന് പാകം ചെയ്യാവുന്ന രീതിയിലായിരിക്കണം.

OTHER SECTIONS