കിടപ്പുമുറി എങ്ങനെ ആകർഷകമാക്കാം

By Sooraj Surendran.09 09 2019

imran-azhar

 

 

നാം നമ്മുടെ വീട്ടിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സ്ഥലമാണ് കിടപ്പുമുറികൾ. കിടപ്പുമുറി ഒരുക്കുന്ന കാര്യത്തിൽ നാം ഒരിക്കലും ചെലവ് ചുരുക്കാറില്ല. വീടിന്റെ കന്നി മൂലയാണ് കിടപ്പുമുറിക്ക് അനുയോജ്യമായ സ്ഥലം. കിടപ്പുമുറിയുടെ വലിപ്പം അനുസരിച്ചായിരിക്കും എന്തൊക്കെ സൗകര്യങ്ങൾ ക്രമീകരിക്കണം എന്ന് തീരുമാനിക്കുക. വയലറ്റ്, ലൈലാക്, ബ്ലൂ, ലെമൺ ഗ്രീൻ തുടങ്ങിയ റൊമാന്റിക് നിറങ്ങളാണ് പ്രധാന കിടപ്പുമുറിക്കനുയോജ്യം. ഇരുണ്ട നിറങ്ങൾ ഒരിക്കലും മാസ്റ്റർ ബെഡ് റൂമിന് തിരഞ്ഞെടുക്കാതിരിക്കുക. പ്രധാന കിടപ്പുമുറിയുടെ ലൈറ്റിങ്ങിലും പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഇതിനായി ഫോൾസ് സീലിങ് ഉപയോഗപ്പെടുത്താം. ഫോൾസ് സീലിങ് ചെയ്യുമ്പോൾ പ്രകാശം കണ്ണിൽ പതിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. 14 X12 സ്ക്വയർഫീറ്റ് വിസ്തീർണമെങ്കിലും പ്രധാന കിടപ്പുമുറിക്ക് ഉണ്ടായിരിക്കണം.

 

OTHER SECTIONS