വീട്ടില്‍ ലൈബ്രറി ഒരുക്കാം

By umaiban sajif.28 Sep, 2017

imran-azhar

* പാറ്റ, പല്ലി, ചിതല്‍ തുടങ്ങിയവ പെട്ടെന്ന് ആക്രമിക്കാത്ത സ്ഥലമാണ് ലൈബ്രറിക്കു നല്ലത്.


* പുസ്തകങ്ങള്‍ക്കിടയില്‍ മതിയായ സ്ഥലം വെറുതെയിടണം. അല്‍പ്പം കാറ്റും വെളിച്ചവുമൊക്ക കയറാനും പാറ്റയോ പല്ലിയോ ഉണ്ടെന്നറിയാനും ഇതു സഹായിക്കും.


* മാസത്തിലൊരിക്കല്‍ പുസ്തകങ്ങളെടുത്ത് പുറംചട്ടയില്‍ അടിഞ്ഞുകൂടിയ പൊടി തൂത്തുകളയണം. പൊടിയും അഴുക്കും പാറ്റകളെയും കീടങ്ങളെയും ക്ഷണിച്ചുവരുത്തും.


* ഷെല്‍ഫുകളുടെ മൂലകളിലെ ചെറിയ ദ്വാരങ്ങളും പൊ്ത്തുമൊക്കെ കൃതമായി അടയ്ക്കാന്‍ ശ്രദ്ധിക്കുക.


* അധികം വെയിലേല്‍ക്കുന്ന ഇടങ്ങള്‍ പുസ്തക ഷെല്‍ഫിനു നല്ലതല്ല. പുസ്തകങ്ങള്‍ക്കു വേഗം മങ്ങലേല്‍ക്കും. ജനലിലൂടെ വരുന്ന വെയിലാണെങ്കില്‍ കര്‍നോ ബ്‌ളൈന്‍ഡോ ഇട്ടാല്‍ പരിഹാരമായി.


* ഒരേ വലിപ്പമുള്ള പുസ്തകങ്ങള്‍ ഒന്നിച്ചടുക്കുന്നതാണ് നല്ലത്. കിടത്തിയും കുത്തനെയും പുസ്തകങ്ങള്‍ വയ്ക്കാം.


* അടുക്കുകള്‍ക്കിടയില്‍നിന്നു പുസ്തകങ്ങള്‍ സൂക്ഷിച്ചു വലിച്ചെടുക്കുക. അപ്പുറവും ഇപ്പുറവുമുള്ള പുസ്തകങ്ങള്‍ വിരലുകള്‍കൊണ്ടകറ്റിപിടിച്ചു പതുക്കെ പുസ്തകം പുറത്തേക്കു വലിക്കുക.


* പുസ്തകത്തിന്റെ കവറുകള്‍ ഒടിഞ്ഞോ മടങ്ങിയോ എന്നു ഇടയ്ക്കിടെ ശ്രദ്ധിക്കണം. അതുപോലെ അകത്തെ പേജുകളും.


* നനവോ എണ്ണമയമോ കൈയിലുള്ളപ്പോള്‍ ഒരിക്കലും പുസ്തകമെടുക്കരുത്. പുസ്തകം വേഗം ചീത്തയാകാനും ആയുസുകുറയ്ക്കാനും ഇതിടയാക്കും.


* പുസ്തകത്തിലെ പൊടി അടിക്കുമ്പോള്‍ നേര്‍ത്ത, മൃദുവായ തുണി ഉപയോഗിക്കുക.


* ഷെല്‍ഫില്‍ ഒരിടത്തുനിന്നെടുക്കുന്ന പുസ്തകം അലക്ഷ്യമായി മറ്റൊരിടത്തു കുത്തിക്കയറ്റാതിരിക്കുക. പുസ്തകങ്ങളുടെ താളുകളും പുറംചട്ടയും പലപ്പോഴും കേടാകുന്നത് ഇങ്ങനെയാണ്.

 

 

OTHER SECTIONS