ചുരുങ്ങിയ ചിലവിൽ വിശാലമായ മുറികൾ ...

By Greeshma G Nair.06 Apr, 2017

imran-azhar

 

 

 

വീട് നിർമ്മാണം ആരംഭിക്കുമ്പോൾ മുതൽ സ്വപ്നം കാണുന്നത് മനോഹരവും ആരെയും കൊതിപ്പിക്കുന്നതുമായ വീട് ആയിരിക്കണമെന്നാണ് .പക്ഷെ കണക്കു കൂട്ടലുകൾ തെറ്റിച്ചുകൊണ്ടായിരിക്കും വീട് നിർമാണം അവസാനിക്കുന്നത് .

 

കാരണം മറ്റൊന്നുമല്ല , മനോഹരവും വിശാലവുമായ വീട് പണിയാൻ ഒതുങ്ങുന്നതായിരിക്കില്ല നമ്മുടെ ബഡ്ജറ്റ് . എന്നാൽ ബഡ്ജറ്റിലൊതുക്കി വിശാലമായ വീട് സ്വന്തമാക്കാൻ ചില വഴികളുണ്ട് .

 

കിടപ്പു മുറികൾ വിശാലമായി തോന്നാനുള്ള ഒരു ഉപാധിയാണ് മുറിയിൽ കണ്ണാടി ഉപയോഗിച്ച് അലങ്കരിക്കുന്നത് . റൂമിൽ കണ്ണാടി സ്ഥാപിക്കുമ്പോൾ വലിയ റൂമിന്റെ പ്രതീതി ഉളവാക്കും .ഫ്രെയിമോടുള്ള ചെറിയ കണ്ണാടികൾ ഗാലറി സ്റ്റൈൽ നൽകും .

 

ചെറിയ മുറികൾ വലുതാക്കാനുള്ള എളുപ്പവഴികളിലൊന്ന് ഇളം നിറങ്ങൾ ഉപയോഗിക്കുക എന്നതാണ്. മുറിയുടെ രൂപവും ഭാവവും വ്യക്തിത്വവുമൊക്കെ നിർണയിക്കാൻ പെയിന്റിനോളം സഹായിക്കുന്ന മറ്റൊരു വസ്തു വേറെയില്ല എന്നു തന്നെ പറയാം.

 

ഇളം നിറങ്ങളിലേക്ക് വെളിച്ചം വന്നുചേരുമ്പോൾ നിങ്ങളുടെ ചുവരുകൾ വളരെ വലുപ്പമുള്ളതായി അനുഭവപ്പെടും അതുകൊണ്ടാണ്ചു വരുകൾ ക്ക് ഇളം നിറം നല്കണമെന്ന് പറയുന്നത്.

 

ചെറിയ മുറികൾക്ക് വലുപ്പം തോന്നാനായി ചെറിയ സിമ്പിൾ ഫർണിച്ചറുകൾ ഉപയോഗിക്കുക . ചെറിയ മുറികളിൽ വലിയ ഫർണിച്ചർ ഉപയോഗിച്ചാൽ മുറി ഇടുങ്ങിയതായി തോന്നും .


മുറിയുടെ ചുവരുകളുടെ അതേ നിറത്തിലുള്ള കർട്ടനുകൾ തിരഞ്ഞെടുക്കുക. കട്ടികുറഞ്ഞ തുണികൾ ഉപയോഗിച്ചുള്ള കർട്ടനുകൾ നിങ്ങളുടെ റൂമുകൾക്ക് വലുപ്പം തോന്നാൻ സഹായിക്കും.

 

 

 

loading...