സ്വപ്നത്തിലെ വീട് യാഥാർഥ്യമാക്കാം .......

By Greeshma G Nair .13 Feb, 2017

imran-azhar

 

വീട് പണിയാൻ തുടങ്ങുന്നതിനു മുൻപ് വീടിനെ കുറിച് ഒരു ധാരണയുണ്ടാകണം . താമസക്കാരന്റെ വ്യക്തിത്വമാണ് വീടിനു വേണ്ടത് . അയൽക്കാരന്റെയും സുഹൃത്തുക്കളുടെയും വീടിനു പിറകെ പോകാതെ സ്വന്തം അഭിരുചിക്കും ആവശ്യങ്ങൾക്കും അനുസരിച്ചാണ് വീട് പണിയേണ്ടത് . നിങ്ങളുടെ ജീവിതശൈലിക്കും ജോലിക്കും താല്പര്യങ്ങൾക്കും ഇണങ്ങുന്നതാവണം നിങ്ങളുടെ വീട് .

 

ആദ്യം വേണ്ടത് വീടിന്റെ വലിപ്പത്തെ കുറിച്ചൊരു ധാരണയാണ് .വലിപ്പം കൂടുന്നതനുസരിച് ചെലവ് കൂടും എന്നത് തന്നെ .വീടിന്റെ വലിപ്പം സാധാരണ സ്‌ക്വയർ ഫീറ്റിലാണ് സാധാരണ കണക്കാക്കുന്നത് .സാധരണ രണ്ട് ബെഡ്‌റൂം ,ഹാൾ ,കിച്ചൺ ഇവ 750 ,850 വരെ സ്‌ക്വയർ ഫീറ്റിൽ ചെയ്യാവുന്നതാണ് . മുറികളുടെ വലിപ്പം അനുസരിച്ചു വലിപ്പം കൂട്ടുന്നു .പണിയാൻ പോകുന്ന വീടിന്റെ വലിപ്പം 1000 ,1500 ,2000 സ്‌ക്വയർഫീറ്റ് എന്നൊക്കെ പറയുമ്പോൾ ആ വലിപ്പത്തിലുള്ള പണിത വീട് നോക്കി അതിനകത്തുള്ള സൗകര്യങ്ങൾ കണ്ടു മനസിലാക്കുന്നതാണ് നല്ലത് . അതുപോലെ മുറികൾ പണിയുന്നതിന് മുൻപ് അതിന്റെ വലിപ്പം 350 :400 ,400:450
എന്ന് പറയുമ്പോൾ അതിന്റെ യഥാർത്ഥ വലിപ്പം നേരിൽ കണ്ട് നമ്മുടെ സൗകര്യം ഉറപ്പു വരുത്തുന്നത് നല്ലതാണു.

 


വൈദ്യുതി ഇല്ലാത്ത സമയത്തു പുറത്തിറങ്ങിയാൽ വെറുതെ ഇരിക്കാൻ ഒരു ചെറിയ വരാന്ത , നിലാവിന്റെ സൗന്ദര്യം കണ്ടിരിക്കാൻ ബാൽക്കണി , വെയിലിനെയും കാറ്റിനെയും വീട്ടിലേക്ക് ക്ഷണിക്കുന്ന നടുമുറ്റം .മനസ്സിൽ സ്വപ്നം കണ്ടു നടക്കുന്ന ഇത്തരം ഭാവനകളെ സ്വന്തം വീട്ടിൽ കൊണ്ട് വരാൻ ശ്രമിക്കണം .വീടിന്റെ പ്ലാൻ വരയ്ക്കുമ്പോൾ ഭാവിയിൽ മാറ്റങ്ങൾ വരുത്താൻ കഴിയുന്ന രീതിയിലാകണം .

OTHER SECTIONS